ഗായത്രി

ഗായത്രി

ഗായത്രി

ഗായത്രി എന്നത് ഒരു പ്രത്യേക മന്ത്രത്തിന് പറയുന്ന പേരല്ല അതൊരു ഛന്ദസ്സിന്‍റെ പേരാണ് . 24 അക്ഷരങ്ങള്‍ ഓരോ അക്ഷരങ്ങള്‍ കഴിയുമ്പോഴും യതി ഗായത്രി ഛന്ദസ്സിന്‍റെ പ്രത്യേകത ഇതാണ് ഈ ഛന്ദസ്സിലുള്ള എല്ലാ മന്ത്രങ്ങളും ഗായത്രി മന്ത്രങ്ങള്‍ എന്നറിയപ്പെടുന്നു .എങ്കിലും ഗായത്രി എന്നു മാത്രം പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് തത്സവിതുര്‍ വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോയോന്ന പ്രചോദയാത്എന്ന മന്ത്രമാണ് . "ഓം ഭൂര്‍ഭുവസ്വ എന്നുകൂടി ചേര്‍ത്താണ് ഈ മന്ത്രം ജപിക്കുന്നത്.അതുകൂടി ചേര്‍ത്ത് ഗായത്രി മന്ത്രം താഴെ കൊടുക്കുന്നു .

ഓം ഭൂര്‍ഭുവസ്വഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധീയോയോന്ന പ്രചോദയാല്‍
ഓം ഭൂര്‍ഭുവസ്വഃ:-
ഓം സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ പ്രതീകം പരമാത്മാവ് പരമ്പൊരുള്‍ ,പരബ്രഹ്മം .
ഭൂര്‍ ഭൂഃ ഭൂമി ശരീരം സ്ഥിതി ചെയ്യുന്ന സുഖദുഃഖ ബോധത്തോടുകൂടിയ തലം,പ്രാണന്‍.
ഭുവഃ ആകാശം ബോധമണ്ഡലം ആത്മപരമാത്മഭേദം ത്യജിച്ച് അദ്വൈത ചിന്താഗതിയിലേക്കുയരുന്ന മാനസിക തലം അപാനന്‍ സ്വഃ സ്വര്‍ഗ്ഗം ,സര്‍വ്വവ്യാപിയായ ശക്തിചൈതന്യം പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ വ്യാനന്‍ പരമാത്മചൈതന്യത്തെ സംബോധന ചെയ്യുന്നതാണ് ഈ മൂന്നു പദങ്ങള്‍ .ഭൂ എന്നാല്‍ ഭൌതിക തലം അതായത് സത് എന്നും ഭുവഃ എന്നാല്‍ ഉയര്‍ന്ന ചിന്തയുടെ തലം അതായത് ചിത് എന്നും സ്വഃ എന്നാല്‍ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥ അതായത് ആനന്ദം എന്നും ആണല്ലോ അര്‍ത്ഥം അപ്പോള്‍ ഭൂര്‍ഭുവസ്വഃ എന്നാല്‍ സത് ചിത് ആനന്ദം അതായത് സച്ചിതാനന്ദം എന്നര്‍ത്ഥം സച്ചിതാനന്ദം എന്നാല്‍ സച്ചിതാനന്ദപരബ്രഹ്മം തന്നെ .
തത്സവിതുര്‍വരേണ്യം:-
തത് അതിന്‍റെ സവിതുഃ സവിതാവിന്‍റെ സവിതാ സൂര്യന്‍ ,സര്‍വ്വാന്തര്യാമിയായിരുന്ന് നമ്മെ സദാ കര്‍മ്മനിരതരായിരിക്കാന്‍ പ്രേരിപ്പിക്കുന്ന തത്വം .വരേണ്യം വരിക്കപ്പെടേണ്ടത് സര്‍വ്വരാലും അറിയപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും ഉപാസിക്കപ്പെടേണ്ടതും അതിശ്രേഷ്ഠമായതും .
ഭര്‍ഗ്ഗോഃ ദേവസ്യ ധീമഹി:-
ഭര്‍ഗ്ഗഃ പ്രകാശം മായയേയും മായ കൊണ്ടുണ്ടാകുന്ന സംസാരദുഃഖങ്ങളേയും ദഹിപ്പിക്കുന്നത് സൂര്യപ്രകാശം ദേവസ്യ ദേവന്‍റെ ദേവന്‍ എന്നാല്‍ സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നത്ധീമഹി ധ്യാനിക്കുന്നു .മറ്റെല്ലാ ചിന്തകളും മാറ്റി ഒരേ ശക്തിയില്‍ തന്നെ മുഴുവന്‍ ബോധവും (ചിന്തയും)കേന്ദ്രീകരിക്കുകയാണ് ധ്യാനം .

ധീയോയോന്ന പ്രചോദയാല്‍:-
ധീയഃ ധിഷണ മേധാശക്തി ധര്‍മ്മാധര്‍മ്മ വിവേചന ശക്തി യഃ യാതൊരുവന്‍ .നഃ നമ്മളുടെ നമ്മളെ നമുക്ക് പ്രചോദയാത് പ്രേരിപ്പിക്കട്ടെ നയിക്കട്ടെ ,കര്‍മ്മനിരതരാക്കട്ടെ .
സവിതാവ് നമ്മുടെ ബുദ്ധിയെ ഉദ്ദീപിപ്പിച്ച് ധര്‍മ്മാധര്‍മ്മ വിവേചന ശേഷിയുണ്ടാക്കുന്നു .അജ്ഞതയുടെ അന്ധകാരത്തില്‍നിന്ന് ജ്ഞാനത്തിന്‍റെ പ്രാശത്തിലേക്ക് നയിക്കുന്നു .സര്‍വ്വാന്തര്യാമിയായി സര്‍വ്വജീവജാലങ്ങളേയും കര്‍മ്മനിരതരാക്കുന്നു മായയേയും മായ കൊണ്ടുണ്ടാകുന്ന സംസാരദുഃഖങ്ങളേയും നശിപ്പിച്ച് സത്യദര്‍ശനം നല്‍കുന്നു ഭൂമിയിലെ സകലജീവജാലങ്ങള്‍ക്കും അന്നം പ്രദാനം ചെയ്യുന്നു തുടങ്ങി സവിതാവിന്‍റെ വിശേഷണങ്ങള്‍ ഏറെയാണ് ഗായത്രിയുടെ അര്‍ത്ഥങ്ങള്‍ വിവിധവിധത്തില്‍ വിവരിച്ചിട്ടുണ്ട് ഏറ്റവും ലളിതമായ അര്‍ത്ഥം ആണ് ഇവിടെ കൊടുക്കുന്നത് .

അജ്ഞാനമാകുന്ന അന്ധകാരമകറ്റി ജ്ഞാനമാകുന്ന ദിവ്യപ്രകാശം നിറച്ച് ധര്‍മ്മാധര്‍മ്മ വിവേചന ബുദ്ധിയുണര്‍ത്തി സര്‍വ്വാന്തര്യാമിയായി സര്‍വ്വജീവജാലങ്ങളേയും കര്‍മ്മനിരതരാക്കുന്ന പ്രകാശമാനനായ സവിതാവിന്‍റെ മായയേയും മായ കൊണ്ടുണ്ടാകുന്ന സംസാരദുഃഖങ്ങളേയും നശിപ്പിച്ച് സത്യദര്‍ശനം നല്‍കുന്ന അതിശ്രേഷ്ഠവും സര്‍വ്വാദരണീയവുമായ ദിവ്യപ്രകാശത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു .ഞങ്ങളെ നേര്‍വഴിക്ക് നയിച്ചാലും ഞങ്ങളെ കര്‍മ്മനിരതരാക്കിയാലും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ