രാവണവധം.

രാവണവധം.
========
നവരാത്രിയും വിജയദശമിയും രാമായണകഥയുമായി ബന്ധപ്പെടുത്തിയുള്ള ഒരു ഐതിഹ്യമുണ്ട്.
ദശരഥമഹാരാജാവിന്‍റെ ആജ്ഞയനുസരിച്ച് രാമന്‍ ലക്ഷ്മണനും സീതയുമൊത്ത് വനവാസത്തിനു പുറപ്പെട്ട രാമായണകഥ അറിയാത്തവരധികമുണ്ടാകില്ല . വനത്തില്‍വച്ച് രാമന്‍ സീതയെ അപഹരിച്ചുകൊണ്ടുപോയി ലങ്കയില്‍ പാര്‍പ്പിച്ചു. സീതയെ വീണ്ടെടുക്കാന്‍ പലമാര്‍ഗ്ഗങ്ങളും തേടിയെങ്കിലും പരാജയപ്പെട്ടു. രാവണനെ കീഴടക്കുകയല്ലാതെ ഒരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല . ശക്തമായ യുദ്ധം നടന്നു. ബുദ്ധിയുടെ കാര്യത്തില്‍ പത്തുതലയും കൈക്കരുത്തിന്‍റെ കാര്യത്തില്‍ ഇരുപതുകരങ്ങളുമുള്ള മായാപ്രയോഗത്തിന്‍റെ ചക്രവര്‍ത്തിയോടാണ് യുദ്ധം ചെയ്യുന്നത്. തിന്മയ്ക്കെതിരെ യുദ്ധംചെയ്യാന്‍ ശക്തിലഭിക്കാനായ് ഒമ്പതുദിവസം യുദ്ധത്തിന്‍റെ ദേവതയെന്നുവിളിക്കാവുന്ന ദുര്‍ഗ്ഗയെ ഭജിച്ചു. ആയുധങ്ങള്‍ ദുര്‍ഗ്ഗയ്ക്ക് സമര്‍പ്പിച്ച് വ്രതാനുഷ്ഠാനങ്ങളോടെ ഒമ്പതുദിവസം ദുര്‍ഗ്ഗയെ ധ്യാനിച്ചു . പത്താംദിവസം ആയുധങ്ങള്‍ ധരിച്ച് യുദ്ധത്തിനുപോകുകയും യുദ്ധം ജയിക്കുകയും ചെയ്തു. ആയുധങ്ങള്‍ ദുര്‍ഗ്ഗയുടെ പാദങ്ങളില്‍ സമര്‍പ്പിച്ച് പൂജചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണത്രേ ഇന്നും ആയുധപൂജ നടത്തുന്നത്. ഒമ്പതുദിവസത്തെ നവരാത്രിവ്രതം ഇന്നും അനുഷ്ഠിക്കപ്പെടുന്നു . യുദ്ധത്തില്‍ തിന്മയുടെ പരാജയവും നന്മയുടെ വിജയവും ഉണ്ടായ ദിവസമാണ് വിജയദശമി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ