കവനചരിതം

മലയാളമഹിമകള്‍ കവനചരിതം (ഭാഗം-1)
======================= =========
"നമസ്കാരം,മാഷേ"
നാളെ കുട്ടികള്‍ക്കുപറഞ്ഞുകൊടുക്കുവാനുള്ള വ്യാകരണക്കുറിപ്പുകള്‍ തയ്യാറാക്കാനിരിക്കുകയായിരുന്നുഅപ്പോഴാണ് പുറത്ത് മൂന്നുപേര്‍ നമസ്കരിക്കാന്‍ എത്തിയത്.
"നമസ്കാരംഅകത്തേക്കുവരൂ"
ഞങ്ങള്‍ ഇന്നലെ വിളിച്ചിരുന്നുഒരു പ്രോജക്റ്റിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍..."
മനസ്സിലായികവനചരിതംഅല്ലേ?"
"അതേസാഹിത്യം തുടക്കം മുതല്‍ ഇതുവരേക്കുള്ള വികാസപരിണാമങ്ങളുടെ കഥ".
"എങ്കില്‍ ഞാനൊരു ചോദ്യം ചോദിക്കട്ടേഗദ്യമാണോ പദ്യമാണോ ആദ്യമുണ്ടായത് ?"
കുട്ടികള്‍ മുഖത്തോടുമുഖം നോക്കിസാഹിത്യവിദ്യാര്‍ത്ഥികളാണല്ലോ എന്നുകരുതി ചോദിച്ചതാണ്. "ഞാന്‍ പറയാംതെറ്റുമോ എന്നറിയില്ല ", ഗായത്രി നന്നായി വായിക്കുന്നവളാണെന്നുപറഞ്ഞിരുന്നത് ഞാനോര്‍ത്തു.
അവള്‍ പറഞ്ഞുതുടങ്ങി,"നാലുപേജ് വരുന്ന വിവരണം ഹൃദിസ്ഥമാക്കാന്‍ ആര്‍ക്കും എളുപ്പമല്ലഎന്നാല്‍ അത്രയുംവരുന്ന വിവരണം പാട്ടായാലോപാടിപ്പാടി മനസ്സില്‍ പതിയുംഎഴുതിസൂക്ഷിക്കാന്‍ മാര്‍ഗ്ഗങ്ങളില്ലാതിരുന്ന കാലത്ത് തലമുറകളില്‍നിന്ന് തലമുറകളിലേക്ക് വിവരങ്ങള്‍ പകര്‍ന്നിരുന്നത് ഇങ്ങനെ പാട്ടുകളില്‍ക്കൂടെയായിരുന്നുഓര്‍മ്മിച്ചുവയ്ക്കാന്‍ എളുപ്പമുള്ള പദ്യമാണ് ആദ്യമുണ്ടായ സാഹിത്യരൂപംശാസ്ത്രങ്ങളും വിവരണങ്ങളുമായി പദ്യമുണ്ടായിഅവ കവിതാപ്രസ്ഥാനത്തിന് കാരണമായി." നല്ല മറുപടിതന്നെഇങ്ങനെയുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതുമൊരു സുഖംതന്നെപ്രദീപിനായിരുന്നു അടുത്ത സംശയം. " ഈ വിവരങ്ങളെല്ലാം എവിടെനിന്ന് കിട്ടും?"
"മലയാളത്തിലെ കവനചരിതം വിശദമായി പരിശോധിക്കാന്‍ നമുക്ക് സാദ്ധ്യമല്ലഇളംകുളം കുഞ്ഞന്‍പിള്ളഉള്ളൂര്‍ തുടങ്ങിയവര്‍ വര്‍ഷങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തിയ കാര്യങ്ങള്‍ വായിച്ചുപഠിച്ചാല്‍ കുറെയൊക്കെ മനസ്സിലാക്കാംഎങ്കിലും മൂലകൃതികളും വായിക്കാന്‍ ശ്രമിക്കണം." ഞാന്‍ പറഞ്ഞുമനസ്സിലാക്കി.
"നാടോടി ഗാനങ്ങളിലൂടെയും,തമിഴ്-സംസ്കൃതം  ഭാഷകളിലൂടെയും ആയിരുന്നു മലയാള സാഹിത്യം ശൈശവകാലം പിന്നിട്ടത് എന്ന് ക്ലാസില്‍ പറഞ്ഞതോര്‍മ്മയുണ്ട് ". "അതേചേരപ്പെരുമാക്കന്മാരിൽ രാജശേഖരപ്പെരുമാളിന്‍റെ  കാലത്തുള്ള ക്രി.പി. 830 -ൽ എഴുതപ്പെട്ടതെന്നുകരുതുന്നവാഴപ്പിള്ളീ ലേഖനമാണ് മലയാളത്തിൽ ലഭ്യമായിട്ടുള്ള ഏറ്റവും പുരാതനമായ ലിഖിതരേഖഇതിനുശേഷം തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികൾ സംസ്കൃതമലയാളഭാഷകളുടെ അഭംഗിയില്ലാത്തവിധത്തിലുള്ള മിശ്രണമായമണിപ്രവാളസാഹിത്യംശുദ്ധമലയാളത്തിലുള്ള സന്ദേശകാവ്യങ്ങൾചമ്പൂക്കൾമറ്റു ഭാഷാകൃതികൾ എന്നിങ്ങനെ എന്നിങ്ങനെ ക്രമത്തിലുള്ള വളര്‍ച്ചയിലൂടെ കാവ്യശാഖ വളര്‍ന്നുവന്നു ".
"തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികളില്‍ ആദ്യത്തേത് ചീരാമകവിയുടെ രാമചരിതം ആണെന്ന് വായിച്ചതായോര്‍ക്കുന്നുഈ ചീരാമകവി ആരാണെന്നത് അറിയില്ലെന്നാണ് അതില്‍ പറയുന്നത്അത് ശരിയാണോ മാഷേ?".
"ചീരാമകവി ക്രി.പി. 1195 മുതൽ 1208 വരെ തിരുവിതാംകൂര്‍ ഭരിച്ച ശ്രീ വീരരാമവര്‍മ്മയാണെന്നാണ്  ഉള്ളൂര്‍  അഭിപ്രായപ്പെടുന്നത്തുടക്കത്തിലും അവസാനത്തിലും കാണുന്ന പദ്മനാഭസ്തുതിയാണ് ഇതിനുകാരണമായി പറയുന്നത്ഇതിൽ യുദ്ധകാണ്ഡകഥ മാത്രം വർണിച്ചത് തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനു വേണ്ടിയാണെന്നും ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു".
പക്ഷേ ഞാന്‍ മറ്റൊരിടത്തുവായിച്ചത് ചീരാമകവി ഉത്തരകേരളത്തിലുള്ളയാളാണെന്നാണല്ലോ?"
അങ്ങനെയുമൊരഭിപ്രായമുണ്ട്രാമചരിതത്തിന്റെ വട്ടെഴുത്തിലുള്ള  താളിയോലപ്പകർപ്പ്  ഉത്തരകേരളത്തിലെ നീലേശ്വരത്തുനിന്നും കണ്ടെടുത്തതും ഉത്തരകേരളത്തിൽ മാത്രം പ്രചാരമുള്ള പദങ്ങളുടെ പ്രയോഗങ്ങളും ഈ ഗ്രന്ഥം ഉത്തരകേരളത്തിലെ  മണിയാണിനായന്മാരുടെ വീടുകളിൽ വച്ച് പൂജിക്കപ്പെടുന്നുണ്ടെന്നതും തെളിയിക്കുന്നത് അദ്ദേഹം അവരില്‍പ്പെടുന്ന ആളാണെന്നാണ് എന്നുമൊരഭിപ്രായമുണ്ട്ഇതിലുള്ള ഒരു ശ്ലോകമാണ്
ആതിതേവനിലമഴ്‍ന്ത മനകാമ്പുടൈയ ചീ-രാമനൻപിനൊടിയമ്പിന തമിഴ്ക്കവി വൽവോർ
പോരിൽ മാതിനിടമാവരുടൽ വീഴ്വളവു പിൻ-പോകിപോകചയനൻ ചരണതാരണൈവരേ.
ഇതില്‍ 'പോകിപോകചയനന്‍എന്നത് 'ഭോഗിഭോഗശയനന്‍എന്നതിന്‍റെ ദ്രാവിഡതത്സമമാണെന്നു പറയപ്പെടുന്നു.ചെന്തമിഴും  മലയാളവും കലർത്തിയ മിശ്രഭാഷയാണിതിലുള്ളത്."
അപ്പോള്‍ തമിഴുകലര്‍ന്നതായിരുന്നോ ആദ്യത്തെ മലയാളം?"
"അതെആദ്യം ചെന്തമിഴ് ആയിരുന്നു അധികവുംപിന്നീട് മലയാളവും ചെന്തമിഴും കലര്‍ന്ന ഭാഷയായിതമിഴിന്റെ സ്വാധീനത്തിൽ നിന്നുവിട്ട് വ്യക്തമായ മലയാളകവനരീതിയിലുള്ളതാണ്   കണ്ണശ്ശരാമായണം
മാഷേഅത് നിരണം കവികള്‍ എഴുതിയതല്ലേനിരണംകവികള്‍ ആരൊക്കെയാണ്?"
ഭഗവദ്ഗീതാകാരനായ മാധവപ്പണിക്കരും ഭാരതമാലാകാരനായ ശങ്കരപ്പണിക്കരും രാമായണാദി വിവിധപ്രബന്ധങ്ങളുടെ രചയിതാവായ രാമപ്പണിക്കരുമാണ് നിരണം കവികള്‍ എന്നറിയപ്പെടുന്നത്തിരുവല്ലാത്താലൂക്കില്‍ മഹോദയപട്ടണം എന്ന പേരിനാല്‍ അറിയപ്പെട്ടിരുന്ന നിരണം എന്ന സ്ഥലത്താണ് ഇവരുടെ ജനനംപതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളില്‍ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ കണ്ണശ്ശരാമായണം പാട്ടുപ്രസ്ഥാനത്തില്‍ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രാധാനപ്പെട്ട കൃതിയാണ്." കണ്ണശ്ശരാമായണത്തിലെ വരികള്‍ ചൊല്ലിക്കൊടുക്കാംകവിയെക്കുറിച്ച് അടയാളം തരുന്ന വരികള്‍ പണ്ടത്തെ ഗ്രന്ഥങ്ങളിലുണ്ടാകാറുണ്ട്അവതന്നെയാകട്ടെ.
"അവനിയില്‍ നന്മചേര്‍ നിരണം
തനിക്കൊരു ദീപമായ് വ-ന്നവതരണംചെയ്താന്‍ കരുണേശ-നാകിയ ദേശികന്‍ മ-റ്റവ്വണ്ണം പിറന്നുള്ള പുത്രരാ-മവര്‍കള്‍ക്കെല്ലാമന്‍-പമര്‍ മരുകന്‍ കനിന്തൊരു
രാമദാസനതീവ ബാലന്‍,അവനിയില്‍ മുമ്പു മാമുനി താ-നിയറ്റിയ ചാരു രാമാ-യണമതുകണ്ടതീവ ചുരുക്കമാ-യിവണ്ണം മൊഴിന്താന്‍
ഇത് കണ്ണശ്ശരാമായണത്തിലെ വരികളാണ്എന്തെങ്കിലും മനസ്സിലായോ? "
"ഇതില്‍നിന്നും നിരണമെന്ന ʻമഹാദേശʼത്തില്‍ ഒരു മഹാനുഭാവന്‍ അവതരിച്ചുവെന്നും കരുണേശന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയമെന്നും മനസ്സിലാക്കാം."
"കണ്ണന്‍ എന്ന പേര്‍ അദ്ദേഹം മഹാഗുരുവരനായപ്പോള്‍ കണ്ണശ്ശനെന്നു രൂപാന്തരപ്പെട്ടുകണ്ണശ്ശന്‍ സംസ്കൃതീകൃതമായപ്പോള്‍ കരുണേശനായി പരിണമിക്കുകയും ചെയ്തുഅതാണ് ഉള്ളൂരിന്‍റെ കേരളസാഹിത്യചരിത്രത്തില്‍ കാണുന്നത്. "
നിരണം കവികള്‍ക്കുശേഷമല്ലേ മണിപ്രവാളപ്രസ്ഥാനംഅതിനെക്കുറിച്ചറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്."
"പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളംമണി എന്നാൽ മാണിക്യവും പ്രവാളമെന്നാല്‍ പവിഴവുമാണ്മണിയെന്ന മലയാളപദം മലയാളഭാഷയെയും പ്രവാളമെന്ന സംസ്കൃതപദം സംസ്കൃതഭാഷയെയും സൂചിപ്പിക്കുന്നുമാണിക്യവും പവിഴവും ചേര്‍ന്ന് മനോഹരമായ ആഭരണമുണ്ടാക്കുന്നതുപോലെ മലയാളവും സംസ്കൃതവും അന്യൂനമായി കൂടിച്ചേർത്ത് ഒരു പുതിയ കാവ്യഭാഷയുണ്ടാക്കുന്നു." "ഭാഷാ സംസ്കൃത യോഗോ മണിപ്രവാളം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. "
മണിപ്രവാളത്തെ അങ്ങനെ നിര്‍വ്വചിച്ചിട്ടുണ്ട്ഭാഷയെന്നാല്‍ മലയാളംഭാഷാസംസ്കൃതയോഗമെന്നാല്‍ മലയാളവും സംസ്കൃതവുംകൂടിച്ചേര്‍ന്നത്കുലശേഖരരാജാവിന്റെ ആശ്രിതനായിരുന്ന, 'ക്രമദീപിക', ആട്ടപ്രകാരംഎന്നിവ രചിച്ച തോലനാണു ആദ്യത്തെ മണിപ്രവാളകവിയായി പരിഗണിക്കപ്പെടുന്നത്ഭാഷപ്രമേയംരചനാകൗശലംകാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽ മേന്മപുലര്‍ത്തുന്ന മണിപ്രവാളകാലം മലയാള സാഹിത്യ ചരിത്രത്തിലെ വളരെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു.മലയാള സാഹിത്യത്തിൽ മണിപ്രവാള പ്രസ്ഥാനത്തിൽ എഴുതിയ കൃതികളിൽ ഏറ്റവും പ്രശസ്തമായത്‌ ഉണ്ണുനീലിസന്ദേശം ആണ്."
"അതിലെ കുറച്ചുവരികള്‍ എനിക്കറിയാംഞാനതുചൊല്ലാം.
തണ്ടാര്‍മാതാണ്ടഴകുപൊഴിയും മിക്കമുണ്ടക്കല്‍ മേവും
വണ്ടാര്‍ കോലക്കുഴലികള്‍ ശിഖാമുണ്ണിനീലീമുദാരാം.
കൊണ്ടാടിക്കൊണ്ടരുണമണിവാകൊണ്ടുകൊണ്ടാത്തരാഗം
പണ്ടേപ്പോലേ പരമനുഭവം കോപികാമീജഗാമ.
വക്ഷോദേശേ സുരതകലഹവ്യാകുലാം താം മഹന്തം
യക്ഷീകാചില്‍പുനരമുമുറങ്ങിന്‍റ്രനേരം നിനായ
ഭക്ഷാചാലച്ചതിയില്‍ മദനോന്മാദിനീ ദക്ഷിണാശാം
രക്ഷോരാജന്നിളയസഹജാ ലക്ഷ്മണം രാക്ഷസീവ".
"ഗായത്രി ഇതെവിടെനിന്ന് പഠിച്ചു?"
"ഇന്നലെ ജില്ലാലൈബ്രറിയില്‍നിന്നെടുത്ത ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ഉണ്ണുനീലീസന്ദേശംഒരു പഠനം എന്ന പുസ്തകത്തില്‍ വായിച്ചതാണ്."
"ചമ്പുക്കളെല്ലാം മണിപ്രവാളകാലഘട്ടത്തിലേതാണ്ആര്‍ക്കെങ്കിലും ഏതെങ്കിലും ചമ്പുക്കളറിയാമോ?"
"രാമായണം ചമ്പുവറിയാംഅതിലെ ഒരു ശ്ലോകം ചൊല്ലാം"
"എന്നാലങ്ങനെയാകട്ടെ!"


"മന്ദീഭൂതേ ജനൌഘേ പരിമളബഹുളാം
കയ്യിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ
മംഗലശ്രീ സമേതാ
മന്ദം മന്ദം നയന്തീ ഘനജഘനഭരം
പ്രാഭൃതപ്രായമംഗേ
മന്ദാക്ഷാലങ്കൃതാംഗീ മനസിജകലികാ
മൈഥിലി സാ നടന്നാള്‍"
"പുനം നമ്പൂതിരിയുടെ രാമായണം ചമ്പുവില്‍ മലയാളപദത്തോട് സംസ്കൃതപ്രത്യയങ്ങള്‍ മനോഹരമായി വിളക്കിച്ചേര്‍ത്തിരിക്കുന്നത് നോക്കുകകൈയില്‍ എന്ന മലയാളം പദത്തോട് ആദായ(എടുത്തിട്ട്എന്ന സംസ്കൃതം പദം ചേര്‍ത്തുവച്ചിരിക്കുന്നത് എത്ര യോജിച്ചിരിക്കുന്നു. 'ശ്രികൃഷ്ണചരിതം' , 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവർണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പുഎന്നിവ മണിപ്രവാളകൃതികളില്‍ വളരെ പ്രശസ്തങ്ങളാണ്‌."
അപ്പോള്‍ ആദ്യം തമിഴ്പിന്നെ തമിഴ് കലര്‍ന്ന മലയാളംഅതുകഴിഞ്ഞ് മലയാളത്തോട് സംസ്കൃതം ചേര്‍ത്തത് എന്നിങ്ങനെയാണ് പരിണാമഘട്ടങ്ങള്‍അല്ലേ?"
കാവ്യം പലഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്അതേതെല്ലാമെന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്", അടുത്തയാളുടെ ഊഴം.
"തല്ക്കാലം മണിപ്രവാളകാലഘട്ടത്തിലെത്തി നില്ക്കട്ടെബാക്കി നമുക്ക് നാളെ തുടരാം."
മലയാളമഹിമകള്‍ കവനചരിതം (ഭാഗം-2)
=================================
രാവിലെ പ്രാതല്‍കഴിഞ്ഞ് കുറച്ചുനേരം വായിക്കാമെന്നുകരുതി ചാരുകസേരയിലിരുന്ന് പുസ്തകം തുറക്കാന്‍ നോക്കുമ്പോഴാണ് മുറ്റത്തുനിന്ന് സംഭാഷണം കേള്‍ക്കുന്നത്ഇന്നലെ വന്ന വിദ്യാര്‍ത്ഥികളാണ്ഇന്നലെ കുറച്ചുനേരമൊരുമിച്ചിരുന്നതേയുള്ളുവെങ്കിലും ചിരപരിചിതരെപ്പോലെ അവര്‍ പെരുമാറുന്നതുകണ്ടപ്പോള്‍ സന്തോഷം തോന്നിപുതിയതലമുറയുടെ പ്രത്യേകതയാണത്ആരുമായും പെട്ടെന്നിണങ്ങാന്‍ കഴിയും.
ഇന്നലെ സംസ്കൃതവും മലയാളവും ചേര്‍ത്തുണ്ടാക്കുന്ന മണിപ്രവാളകൃതികളെക്കുറിച്ചാണല്ലോ നമ്മള്‍ പറഞ്ഞുനിറുത്തിയത്ക്രമേണയുള്ള മാറ്റമായിരുന്നില്ല പിന്നീട് കണ്ടത്സംസ്കൃതത്തിലെഴുതുന്നതുമാത്രം പരിഗണിക്കപ്പെട്ടിരുന്ന കാലത്ത് പച്ചമലയാളത്തില്‍ കവിതകളെഴുതി ജനപ്രീതിനേടിയ ഒരു കവിയുണ്ടായിരുന്നു."
കുഞ്ചന്‍ നമ്പ്യാര്‍അല്ലേ?"
ഇത്തവണ ഊഹം തെറ്റി. "അതിനുമുന്നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു കവിയാണിതുസാധിച്ചത്ചെറുശ്ശേരി."
അധികവും മലയാളപദങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്അല്ലേ?"
സംസ്കൃതപദങ്ങള്‍ വിരളമായേ അദ്ദേഹത്തിന്‍റെ കാവ്യങ്ങളിലുള്ളൂഅതുമാത്രമല്ലസാധാരണക്കാര്‍ ഉപയോഗിക്കുന്ന പദങ്ങളാണ് അദ്ദേഹത്തിന്‍റെ കവിതകളില്‍ കാണുന്നത്."

"തമിഴിന്റെയും സംസ്കൃതത്തിന്റെയും സ്വാധീനത്തിൽ നിന്നു അകന്നു നിന്ന് നാടൻ ഈണത്തിൽ കവിതയെഴുത്തിന് തുടക്കംകുറിച്ചത് ചെറുശ്ശേരിയാണോ?" മീരയുടെ സംശയം.
അതേപതിനഞ്ചാം ശതകത്തിനോടടുത്താണിദ്ദേഹം ജീവിച്ചിരുന്നത്പ്രാചീനകവിത്രയങ്ങളിൽ ഒരാളായിരുന്ന ഇദ്ദേഹംക്രി.വ 1466-75 കാലത്ത് കോലത്തുനാടു ഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു. "
ഞാന്‍ ചെറിയക്ലാസ്സില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ നല്ല ഈണത്തില്‍ ഗാഥ പാടിക്കേള്‍പ്പിച്ചിട്ടുണ്ട്"
"എന്നാല്‍ നമുക്ക് മീരയുടെ ആലാപനം കേട്ടാലോ?"
"ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യില്‍ പരക്കയാലെ
പാലാഴിവെള്ളത്തില്‍ മുങ്ങിനിന്നീടുന്ന
നീലാഭമായൊരു ശൈലം‍പോലെ"
ഇതാണ് ഞാന്‍ പറഞ്ഞത്എത്ര ലളിതമായ വരികള്‍സംസ്കൃതകാവ്യങ്ങളെമാത്രം കാവ്യങ്ങളായി പരിഗണിച്ചിരുന്ന കാലത്ത് ശുദ്ധമലയാളത്തില്‍ ആര്‍ക്കും പാടാവുന്ന ഈണത്തില്‍ കവിതയെഴുതി സ്വതന്ത്രമായ കാവ്യപ്രസ്ഥാനത്തിന് ചെറുശ്ശേരി തുടക്കം കുറിച്ചുമലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാൻ കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗായിലാണു്‌സംസ്കൃത പദങ്ങളും തമിഴ്  പദങ്ങളും ഉപേക്ഷിച്ച് ശുദ്ധമായ  മലയാള ഭാഷയിലാണു്‌ കൃഷ്ണഗാഥ രചിച്ചിരിക്കുന്നത്എന്നതുകൊണ്ടുതന്നെ മലയാളകാവ്യചരിത്രത്തിൽ കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് ."
"മാഷേചെറുശ്ശേരി എന്നുമാത്രമേ കേട്ടിട്ടുള്ളുഅദ്ദേഹത്തിന്‍റെ ശരിക്കുള്ള പേരെന്താണ് ?" "അതാര്‍ക്കും അറിയില്ലെന്നതാണ് വാസ്തവംചെറുശ്ശേരി നമ്പൂതിരി മാനവിക്രമന്‍ സാമൂതിരിസദസ്സിലെ അംഗമായിരുന്ന  പുനം നമ്പൂതിരിയാണെന്നും അതല്ല  പുനത്തിൽ ശങ്കരൻ നമ്പിടിയാണെന്നും പഴയ കുറുമ്പ്രനാടു താലൂക്കിലെ വടകരയില്‍  ചെറുശ്ശേരി ഇല്ലത്തിൽ ജനിച്ച നമ്പൂതിരിയാണെന്നുമൊക്കെ കേള്‍ക്കുന്നുകൊല്ലവര്‍ഷം 650നും 750നും ഇടയ്ക്കാണ് അദ്ദേഹം ജീവിച്ചിരുന്നത്."
"സാമൂതിരിയുടെ ശത്രുവായിരുന്ന കോലത്തിരിയുടെ ആശ്രിതനായിരുന്നെന്നും കേട്ടിട്ടുണ്ടല്ലോ"
അങ്ങനെയുമൊരു കഥയുണ്ട്സാമൂതിരി കോലത്തിരിയെ തോല്പിച്ചപ്പോള്‍ സാമൂതിരിയുടെ സദസ്സിലെത്തിയതാകാം."
അതുവരെ മിണ്ടാതിരുന്ന പ്രദീപിന്‍റെ മുഖത്ത് എന്തോ പറയാനുണ്ടെന്ന ഭാവം. "എന്താ പ്രദീപ്എന്തോ പറയാനുണ്ടല്ലോ?"
"കൃഷ്ണഗാഥയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കോലത്തിരിയുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥ  കേട്ടിട്ടുണ്ട്".
"എന്നാല്‍ നമുക്ക് പ്രദീപിന്‍റെ കഥ കേള്‍ക്കാം."
"ശരിഞാന്‍ പറയാംമാഷേകോലത്തുരാജാവ് ഉദയവര്‍മ്മന്‍റെ സദസ്സിലെ ആസ്ഥാനകവിയായിരുന്നു ചെറുശ്ശേരി നമ്പൂതിരി കവികളില്‍ സംസ്കൃതത്തിന്‍റെ സ്വാധീനം വളരെയധികമുണ്ടായിരുന്ന കാലത്ത്  ഭക്തിഫലിതം ശൃംഗാരം എന്നീ ഭാവങ്ങള്‍ നിറഞ്ഞ മലയാളം കാവ്യങ്ങള്‍ എഴുതി പ്രശസ്തനായ കവിയാണദ്ദേഹം രാജാവും ചെറുശ്ശേരിയും ചതുരംഗം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അടുത്ത മുറിയില്‍ ഇതുനോക്കിക്കൊണ്ട് കുട്ടിയെ തൊട്ടിലാട്ടുന്ന രാജ്ഞി രാജാവ് തോല്കുമെന്ന ഘട്ടമായിഎന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോള്‍ റാണി താരാട്ടുപാടി കുട്ടിയെ ഉറക്കുന്നു .
ഉന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു ന്തുന്തുന്തു -
ന്തുന്തുന്തു ന്തുന്തുന്തൂ ആളെയുന്തൂ .
രാജാവിന് സൂചന മനസ്സിലായി കാലാളെ ഒരുകളം കയറ്റിവച്ചു കളി ജയിക്കുകയും ചെയ്തുഅദ്ദേഹം ചെറുശ്ശേരിയോട് റാണി ചൊല്ലിയ താരാട്ടിന്‍റെമട്ടില്‍ കാവ്യം രചിക്കാമോ എന്നുചോദിച്ചുവത്രേ അതനുസരിച്ച് രചിച്ചതാണത്രേ കൃഷ്ണഗാഥ " .
പ്രദീപ് പറഞ്ഞത് സാധൂകരിക്കുന്ന വരികള്‍ കൃഷ്ണഗാഥയില്‍ത്തന്നെയുണ്ട്കൃഷ്ണഗാഥ എഴുതാനുണ്ടായ സാഹചര്യം അതില്‍ ചെറുശ്ശേരി വിവരിക്കുന്നുണ്ട്അദ്ദേഹത്തിന്‍റെത്തന്നെ വാക്കുകള്‍ ശ്രദ്ധിക്കുക.
.
"പാലാഴിമാതുതാന്‍ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവര്‍മ്മന്‍
ആജ്ഞയെചെയ്കയാലജ്ഞനായുള്ളഞാന്‍
പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോള്‍
ദേവകീസൂനുവായ് മേവിനിന്നീടുന്ന
കേവലന്‍ തന്നുടെ ലീല ചൊല്‍വാന്‍
ആവതല്ലെങ്കിലുമാശതാന്‍ ചൊല്കയാല്‍
ആരംഭിച്ചീടുന്നേനായവണ്ണം".
"ഇത് ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ട അറിവുതന്നെപ്രാചീനകവിത്രയങ്ങളില്‍ ആദ്യത്തെ കവിയാണിദ്ദേഹംമറ്റുള്ളവര്‍?"

"സാനന്ദരൂപം സകലപ്രബോധ-മാനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യപാദം."
"ആഹാഇത് ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെപ്പറ്റിയല്ലേ?"
"പറഞ്ഞത് ശരിയാണ്എഴുത്തച്ഛന്‍ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി(1500 - 1580) ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നുഇപ്പോൾ ഈ സ്ഥലം തുഞ്ചൻപറമ്പ് എന്നറിയപ്പെടുന്നുഎഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു് കരുതുന്നുപ്രൊഫസർ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണു്അതുകൊണ്ടൊക്കെയാകാം എഴുത്തച്ഛന്‍ എന്നുപേരുവന്നതും എഴുത്തച്ഛനു മുമ്പും തനിമലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ ഉണ്ടായെങ്കിലും എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നതുംസംസ്കൃതം പദങ്ങൾ തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിക്കുന്നുണ്ടെങ്കിലും കവനരീതിയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചതിലൂടെ അദ്ദേഹം കവിത കുറേകൂടി ജനകീയമാക്കികിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയായിരുന്നു എഴുത്തച്ഛൻ ആവിഷ്കരിച്ചത്കിളിപ്പാട്ടുപ്രസ്ഥാനം തന്നെയുണ്ടാകാന്‍ ഇത് കാരണമാക്കികിളിയോട് കഥപറയാന്‍ അദ്ദേഹം ആവശ്യപ്പെടുന്നതിനനുസരിച്ച് കിളിയാണ് കഥ പറയുന്നത്."
"കിളിപ്പാട്ട് എന്നുകേട്ടിട്ടുണ്ട്എന്തുകൊണ്ട് ആ പേരുവന്നു എന്ന് ചിന്തിച്ചിട്ടില്ല. "
"കിളിയോട് പാടാന്‍ പറഞ്ഞുകൊണ്ടാണ് രാമായണത്തിലെ ഓരോ കാണ്ഡവും തുടങ്ങുന്നതെന്നറിയാം."
"എന്നാല്‍ ഗായത്രി ഒരുദാഹരണം പറയൂ"
"സകലശുകകുലവിമലതിലകിതകളേബരേ
സാരസ്യപീയൂഷസാരസര്‍വ്വസ്വമേ
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ"
"ഇനി മീരയുടെ വകയാകട്ടെ"
"താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടോ
താമസശീലമകറ്റേണമാശുനീ
ദാമോദരന്‍ ചരിതാമൃതമിന്നിയു-
മാമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്."
"എല്ലാ കാണ്ഡവും തുടങ്ങുന്നത് ഇങ്ങനെയാണ്.
ശാരികപ്പൈതലേചാരുശീലേവരി-
കാരോമലേകഥാശേഷവും ചൊല്ലുനീ."
"ഇത് വൃത്താധിഷ്ഠിതമല്ലേ?"


"കേകകാകളികളകാഞ്ചിഅന്നനട ,മണികാഞ്ചി എന്നീ വൃത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കിളിപ്പാട്ട് എഴുതിയിട്ടുള്ളത്."
"ചെറുശ്ശേരിഎഴുത്തച്ഛന്‍നമ്പ്യാര്‍ എന്നിവരല്ലേ പ്രാചീനകവിത്രയങ്ങള്‍?".
അതെമലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനായ പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖമലയാളഭാഷകവി കുഞ്ചൻ നമ്പ്യാർ(1705-1770)പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു ജനിച്ചത്.പിന്നീട് പിതൃദേശമായ കിടങ്ങൂരിലത്തി ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്.
"ഇതിന് അദ്ദേഹത്തിന്‍റെ ഒരു ശ്ലോകം തെളിവുനല്കുന്നുണ്ട് ".
"എന്നാല്‍ പ്രദീപ് ആ വരികള്‍ ചൊല്ലൂ"
"ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,തമ്പുരാൻ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം"

"തുള്ളല്‍ക്കഥ ഉണ്ടായതിനെക്കുറിച്ച് ഒരു കഥയുണ്ടല്ലോഇല്ലേ?" ഗായത്രി.
"അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്തിന് മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ അറിയാതെഎന്തോ കയ്യബദ്ധം പറ്റിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽതുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിപ്പിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞുഅസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർവാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുകളും പോരായ്മകളും ഹാസ്യം കലര്‍ത്തി അവതരിപ്പിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.ആക്ഷേപഹാസ്യം (സറ്റയര്‍എന്ന സാഹിത്യശാഖ മലയാളഭാഷയ്ക്ക് പരിചയപ്പെടുത്തിയതും ഇദ്ദേഹമാണ്."
"തുള്ളല്‍പ്പാട്ട് കവിത എന്ന് പറയാമോ?"
"കാവ്യഭംഗിയുടെ കാര്യത്തിലും ഇതൊട്ടും പിന്നിലല്ലതരംഗിണി വൃത്തമാണ് തുള്ളല്‍പ്പാട്ടുകളില്‍ അധികം പ്രയോഗിച്ചുകാണുന്നത്അക്ഷരപ്രാസമാണ് ഇവയുടെ പ്രത്യേകതഓട്ടൻശീതങ്കൻപറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നുനമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിൻറെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു."
തുള്ളല്‍പ്പാട്ടുകള്‍ മാത്രമേ നമ്പ്യാര്‍ എഴുതിയിട്ടുള്ളൂ?"
"നമ്പ്യാര്‍ കിളിപ്പാട്ട് എഴുതിയിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമോ?"
മീര ഇടപ്പെട്ടു."ഞാന്‍ പറയാം.പഞ്ചതന്ത്രം കിളിപ്പാട്ട് എഴുതിയത് നമ്പ്യാരാണ്.
പഞ്ചമരാഗം കൊണ്ടു പാട്ടുകൾ പാടുന്നൊരു
പഞ്ചവർണ്ണിനിക്കിളിപ്പെൺമണിമാണിക്കമേ!പഞ്ചസാരയുംതേനുംപായസംഗുളങ്ങളും
പഞ്ചമെന്നിയേ തരുന്നുണ്ടു ഞാനെടോ ബാലേ
പഞ്ചതന്ത്രമാം മഹാനീതിശാസ്ത്രത്തെസ്സുഖം
പഞ്ചധാ വിഭാഗിച്ചു പാട്ടു പാടുകവേണം"

"നമ്പ്യാര്‍ മണിപ്രവാളവും രചിച്ചിട്ടുണ്ട്പ്രശസ്തമായ ശ്രീകൃഷ്ണചരിതം മണിപ്രവാളം."
"അത് ആര്‍ക്കെങ്കിലും രണ്ടുവരി ചൊല്ലാമോ?"
"അത് പ്രദീപ് ചൊല്ലും മാഷേ"
"ഗണപതിഭഗവാനുമബ്ജയോനി-
പ്രണയിനിയാകിയ ദേവി വാണിതാനും
ഗുണനിധി ഗുരുനാഥനും സദാ മേ
തുണയരുളീടുക കാവ്യബന്ധനാര്‍ത്ഥം."
"ഇവരുടെ കാലത്തുണ്ടായിരുന്ന കവികള്‍ ഇനിയാരെങ്കിലുമുണ്ടോ?"
"തുഞ്ചത്തെഴുത്തച്ഛന്റെ സമകാലികനായിരുന്ന പൂന്താനം നമ്പൂതിരി (1547 - 1640) യുടെ കാവ്യങ്ങളില്‍ ലാളിത്യത്തിന്റെയും ഭക്തിയുടെയും നിറവുണ്ടായിരുന്നുതത്ത്വചിന്തയെ അതിലളിതമായി അവതരിപ്പിച്ച 'ജ്ഞാനപ്പാനതന്നെ അതിനേറ്റവും വലിയ ഉദാഹരണംപൂന്താനത്തിന്റെ 'സന്താനഗോപാലം', 'ഭാഷാ കര്‍ണാമൃതംഎന്നിവയും 'ഘനസംഘം', 'അമ്പാടിതന്നിലൊരുണ്ണി', 'കണ്ണനാമുണ്ണിയെക്കാണുമാറാകണംതുടങ്ങിയ സങ്കീര്‍ത്തനങ്ങളും പ്രസിദ്ധങ്ങളാണല്ലോ."
"
ഒരു ദുരന്തമാണ് പൂന്താനത്തെ ജ്ഞാനപ്പാനയെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നുണ്ടല്ലോ? "
"
വിവാഹം കഴിഞ്ഞ് വളരെക്കാലത്തിനുശേഷമുണ്ടായ ഉണ്ണി ചോറൂണുദിവസംതന്നെ സദ്യയ്ക്കുണ്ടാക്കിവച്ച ചോറ് മറിഞ്ഞുവീണ് അതിനടിയില്‍പ്പെട്ട് മരിച്ചുഅത് മര്‍ത്ത്യജന്മത്തിന്‍റെ ക്ഷണികതയെക്കുറിച്ച് ചിന്തിക്കാന്‍ അദ്ദേഹത്തിനെ പ്രേരിപ്പിച്ചുഅദ്ദേഹം ജ്ഞാനപ്പാനയില്‍ പറയുന്നത് നോക്കുകഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍ 
ഉണ്ണികള്‍ വേറെ വേണമോ മക്കളായ് "
"
മാഷേആരൊക്കെയോ വരുന്നുണ്ടല്ലോ."
"
ഇവിടെ അടുത്തൊരു രവിവാരസംസ്കൃതപാഠശാല തുടങ്ങുന്നുണ്ട്അതുമായിബന്ധപ്പെട്ട ചില കൂടിയാലോചനകള്‍ക്കായി വരുന്നതാണ്."
"
ഇപ്പോള്‍ നമ്മള്‍ പതിനേഴാം നൂറ്റാണ്ടിലെത്തി."
"
ബാക്കി നാളെയാകാം"
"
നന്ദി,മാഷേഇത്രയും വിവരങ്ങള്‍ നല്കിയതിന്ഞങ്ങള്‍ നാളെ വരാം. " '


(
തുടരും)

മലയാളമഹിമകള്‍ കവനചരിതം(ഭാഗം--3)
=================================
"നമസ്കാരം മാഷേഇന്നൊരാള്‍ക്കൂടിയുണ്ട് "
എന്‍റെ സഹോദരനാണ്സുരേഷ്എന്‍റെ വിവരണം കേട്ടപ്പോള്‍ ഞങ്ങളുടെ കൂടെ വരണമെനൊരു മോഹം." അപ്പോള്‍ മീരയുടെ അനുജനാണ്.
"പുതിയ ആള്‍ക്ക് സ്വാഗതംവെറുതെയിരുന്നാല്‍ പോരാകേട്ടോചര്‍ച്ചയില്‍ പങ്കെടുക്കുകയും വേണം."
"പ്രാചീനകവിത്രയങ്ങളെ നമ്മളിന്നലെ പരിചയപ്പെട്ടു.അതിനുശേഷം സാഹിത്യത്തില്‍ പ്രധാനപ്പെട്ടതെന്താണ്മാഷേ?"
"ഏകദേശം അതേകാലത്തുതന്നെയാണ് ആട്ടക്കഥകളുണ്ടായത്പതിനേഴാംനൂറ്റാണ്ടില്‍ ഉടലെടുത്ത അഭിനയകലാരൂപമായ കഥകളിയുടെ സാഹിത്യമാണ് ആട്ടക്കഥഇതിനെക്കുറിച്ചെന്തറിയാം?"
"കൊട്ടാരക്കര തമ്പുരാന്‍ രാമായണകഥയെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി  പരിണമിച്ചത്‌ എന്ന് കേട്ടിട്ടുണ്ട് "
ഇതിന്‍റെ പിന്നില്‍ ഐതിഹ്യമൊന്നുമില്ലേ ?"
"സുരേഷ് കഥകളിസംഗീതം അഭ്യസിക്കുന്നുണ്ടല്ലോ അപ്പോള്‍ ഇതെല്ലാം അറിഞ്ഞിരിക്കണം."
"ഞാന്‍ പറയാംമാഷേകോഴിക്കോട്ടെ സാമൂതിരിയായിരുന്ന മാനവേദൻഎട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിർമിച്ചുകൃഷ്ണനാട്ടത്തിന്റെ ഭാഷ സംസ്കൃതമായിരുന്നുഒരിക്കല്‍ കൊട്ടാരക്കര കൊട്ടാരത്തില്‍ ഒരു വിവാഹത്തിനോടനുബന്ധിച്ച് കൃഷ്ണനാട്ടം അവതരിപ്പിച്ചാല്‍ കൊള്ളാമെന്ന് കൊട്ടാരത്തിലുള്ളവര്‍ക്ക് തോന്നികൊട്ടാരക്കര രാജാവ് പുതിയ കലാരൂപമായ കൃഷ്ണനാട്ടം അവതരിപ്പിക്കാന്‍ സംഘത്തെ അയച്ചുതരണമെന്നാവശ്യപ്പെട്ട് ഒരു കത്തുമായി കോഴിക്കോട്ടേക്ക് ദൂതനെ അയച്ചുകൃഷ്ണനാട്ടം ഗുരുവായൂര്‍  ക്ഷേത്രത്തില്‍  മാത്രം പ്രദർശിപ്പിക്കാനുള്ളതാണെന്നും മാത്രമല്ല തെക്കുള്ളവർക്കു അത് കണ്ട് മനസ്സിലാക്കാനുള്ള കഴിവില്ലെന്നും പറഞ്ഞുകൊണ്ട് മാനവേദൻ കൊട്ടാരക്കരത്തമ്പുരാന്റെ അപേക്ഷ നിരസിച്ചുഇതിൽ വാശിയേറിയാണ് കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നാണ് ഐതിഹ്യംരാമനാട്ടത്തിന്റെ ഭാഷ മലയാളം ആയിരുന്നുഇത് രാമനാട്ടത്തിന് കൂടുതൽ ജനപ്രീതി ലഭിക്കുന്നതിന് കാരണമായി."
നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള സ്പര്‍ദ്ധ പണ്ടേയുള്ളതാണല്ലോ .
കൊട്ടാരക്കരത്തമ്പുരാൻ രാമായണേതിവൃത്തത്തിനെ പുത്രകാമേഷ്ടിസീതാസ്വയംവരം,വിച്ഛിന്നാഭിഷേകം,ഖരവധം,ബാലിവധം,തോരണയുദ്ധം,സേതുബന്ധനം; , യുദ്ധം എന്നിങ്ങനെ എട്ടായി വിഭജിച്ചുഗാനങ്ങളെല്ലാം മലയാളത്തിലായിരുന്നു."
"ഇങ്ങനെയാണ് കഥകളിയുണ്ടായത്അല്ലേ ? "
"രാമനാട്ടം കഥകളിയായപ്പോള്‍ കൃഷ്ണനാട്ടത്തിലെപ്പോലെ സംസ്കൃതശ്ലോകങ്ങളും രാമനാട്ടത്തിലെപ്പോലെ മലയാളഗാനങ്ങളും ചേര്‍ന്നതായി."
"എങ്ങനെയാണ് ഇതുരണ്ടും ചേര്‍ന്നുവരുന്നത്?"
"രംഗത്ത് കാണിക്കാത്തതോ കാണിക്കേണ്ടാത്തതോ ആയ കഥാഭാഗങ്ങള്‍ കഥകളിയില്‍ ശ്ലോകത്തിലും അഭിനയസാദ്ധ്യതയുള്ളത് പാട്ടിലും (പദം എന്നാണിതിനുപറയുക ആക്കി ."
"വിസ്തരിക്കേണ്ട ഏതെങ്കിലും കാര്യം ചുരുക്കിപ്പറയുന്നതിനു 'ശ്ലോകത്തില്‍ കഴിക്കുകഎന്നൊരു ശൈലിവന്നത് ആട്ടക്കഥാപ്രസ്ഥാനത്തില്‍നിന്നാകുംഅല്ലേ?"
"അതെ"
ആട്ടക്കഥയുടെ വളര്‍ച്ച എങ്ങനെയായിരുന്നു?"

"ആട്ടക്കഥയെ ഒരു പ്രസ്ഥാനമാക്കി വളര്‍ത്തിയെടുത്തതു കോട്ടയത്തുതമ്പുരാനാണ്സംഗീതസാഹിത്യഗുണങ്ങളും രംഗാവതരണയോഗ്യതകളും തികഞ്ഞ ബകവധംകല്യാണസൗഗന്ധികംകിര്‍മീരവധംകാലകേയവധം എന്നീ നാല് ആട്ടക്കഥകള്‍ അദ്ദേഹം രചിച്ചു."

"സാഹിത്യത്തിന് പ്രാധാന്യം കല്പിച്ചുവന്നിരുന്ന തിരുവിതാം‍കൂര്‍ രാജാക്കന്മാരുടെ സംഭാവനയെന്തായിരുന്നുമാഷേ?"
"തിരുവിതാംകൂറിലെ കാര്‍ത്തികതിരുനാള്‍ രാമവര്‍മ (1724-98) രാജസൂയംസുഭദ്രാഹരണംബകവധംഗന്ധര്‍വവിജയംപാഞ്ചാലീസ്വയംവരംകല്യാണസൗഗന്ധികം എന്നീ ആട്ടക്കഥകളും,ബാലരാമഭരതം എന്ന നാട്യശാസ്ത്രഗ്രന്ഥവും എഴുതിയിട്ടുണ്ട്നരകാസുരവധം പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ല."
"അദ്ദേഹത്തിന്‍റെ അനന്തരവനായിരുന്ന അശ്വതിതിരുനാള്‍ രാമവര്‍മ്മയാണ് അത് പൂര്‍ത്തിയാക്കിയതെന്ന് കേട്ടിട്ടുണ്ട്."
"ശരിയാണ്അതുകൂടാതെ പൗണ്ഡ്രകവധംഅംബരീഷചരിതംരുക്മിണീസ്വയംവരംപൂതനാമോക്ഷം എന്നീ നാലു കഥകള്‍കൂടി എഴുതുകയും ചെയ്തുഇത് വിവരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും."
"ഉണ്ണായിവാര്യരെക്കുറിച്ചുകൂടി പറഞ്ഞ് അവസാനിപ്പിക്കാം മാഷേ "
"ആട്ടക്കഥാപ്രസ്ഥാനത്തില്‍ മാത്രമല്ല കേരളീയ സാഹിത്യത്തില്‍ത്തന്നെ അത്യുന്നതസ്ഥാനം അലങ്കരിക്കുന്ന മഹത്തായ സൃഷ്ടിയാണ് ഉണ്ണായിവാരിയരുടെ നളചരിതം ."
സുരേഷ്നമുക്ക് രണ്ടുവരി പാടി കഥകളിചരിതം അവസാനിപ്പിച്ചാലോ?"
നളചരിതം ഒന്നാം‍രംഗത്തിലെ ഒരുപദമാകാംഇത് മുഖാരി രാഗം അടന്തയിലാണ് പാടേണ്ടത്.
നളനരവരനേവം ഭൂതലം കാത്തുവാഴു-
ന്നളവിലവനിലേറ്റം പ്രീതികൈക്കൊണ്ടൊരുന്നാള്‍.
മിളിതരസമെഴുന്നള്ളീടിനാന്‍ തത്സമീപേ
നളിനഭവതനൂജന്‍ നാരദന്‍ മാമുനീന്ദ്രന്‍."
.
അപ്പോഴാണ് അടുത്തവീട്ടില്‍നിന്നൊരു പാട്ടുകേള്‍ക്കുന്നത്ഇപ്പോഴും റേഡിയോ പാട്ടുകേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആള്‍റേഡിയോവില്‍നിന്നുള്ള ഒരു സംഘഗാനമാണ്.
.
കെല്പോടെല്ലാ ജനങ്ങൾക്കും കേടു തീരത്തക്കവണ്ണ-മെപ്പോഴുമന്നദാനവുംചെയ്തു ചെഞ്ചെമ്മേ
മുപ്പാരുമടക്കി വാഴും വൈക്കത്തു പെരുംതൃക്കോവി-ലപ്പാഭഗവാനേപോറ്റീമറ്റില്ലാശ്രയം.നിന്തിരുവടിയുടെ നിത്യാന്നദാനമില്ലെങ്കിലും,ചെന്തിരുപ്പാദം പണിയും വഞ്ചിവാസവൻ
സന്തതവും ധർമ്മംചെയ്യുന്നില്ലെങ്കിലുമാരും കലി-സന്താപംകൊണ്ടിപ്പൊഴെരിപൊരി കരുതും.മൂർത്തി മൂന്നും മുപ്പത്തുമുക്കോടിദേവന്മാരുമൊരു
മൂർത്തിയായി മുപ്പാരിന്നു വിളക്കുമായി
മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു.
.
"നല്ല ഗാനംവഞ്ചിപ്പാട്ടാണല്ലോ."

"പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന (1703 - 1763) കവിശ്രേഷ്ഠനായ രാമപുരത്തു വാരിയര്‍ എഴുതിയ 'കുചേലവൃത്തം വഞ്ചിപ്പാട്ട്ആണ് ഇത്."
"ഇതിന്‍റെ ഉത്ഭവത്തിനുപിന്നിലും കഥയുണ്ടോമാഷേ?"
"ഉണ്ടല്ലോഒരിക്കൽ തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മ മഹാരാജാവ്വൈക്കം ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങിയപ്പോൾ രാമപുരത്തുവാര്യരെയും കൂട്ടിഅലങ്കരിച്ച ജലവാഹനത്തിലുള്ള ഈ യാത്രയ്ക്കിടെ താൻ എഴുതിയ ഏതാനും ശ്ലോകങ്ങൾ വാര്യർ രാജാവിനെ പാടി കേൾപ്പിച്ചുകുചേലവൃത്തത്തിലെ വരികളായിരുന്നു വാര്യർ പാടിയത്തുഴക്കാരുടെ താളത്തിനൊത്ത് വഞ്ചിയിലിരുന്ന് പാടിയതുകൊണ്ട് വഞ്ചിപ്പാട്ട് എന്നു പേരു വന്നതാണെന്നാണ് ഗവേഷകരുടെ അഭിപ്രായം."
"കുഞ്ചന്‍നമ്പ്യാര്‍ വഞ്ചിപ്പാട്ടെഴുതിയതായി കേള്‍ക്കുന്നുണ്ടല്ലോ?"
ഉവ്വ്കിരാതം വഞ്ചിപ്പാട്ട് കുഞ്ചന്‍നമ്പ്യാര്‍ എഴുതിയതാണ്."
.
"കൊടുങ്ങല്ലൂര്‍ കളരിയെന്നുകേട്ടിട്ടുണ്ടല്ലോഅതെന്താണ്?"
"പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലയളവില്‍ കൊടുങ്ങല്ലൂര്‍ കോവിലകം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കവികള്‍ മലയാളകവിതകള്‍ക്ക് പ്രചാരം നേടിക്കൊടുക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്പൗരാണിക കഥാസന്ദര്‍ഭങ്ങളെക്കാള്‍ നാടന്‍ ജീവിതരംഗങ്ങള്‍ കവിതയ്ക്കു വിഷയമാക്കിയ അവര്‍ സംസ്കൃതത്തിനു മേല്‍ക്കോയ്മയുണ്ടായിരുന്ന കാവ്യഭാഷയെ മലയാളപ്രധാനമാക്കി മാറ്റിഇതാണ് കൊടുങ്ങല്ലൂര്‍ കളരിഭാഷാകവിതയിലും സംസ്കൃതത്തിലും പരിശീലനം നല്കുകകവിതാമത്സരങ്ങളും സമസ്യാപൂരണങ്ങളും ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു കൊടുങ്ങല്ലൂര്‍ക്കളരിയുടെ ഉദ്ദേശ്യം"
"മലയാളഭാഷയ്ക്ക് മികച്ചസംഭാവനകള്‍ നല്കാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ?"
"ഇത്രത്തോളം മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നുചോദിക്കുന്നതാണ് ഉത്തമം".
"ആരൊക്കെയായിരുന്നു ഇവരില്‍ പ്രധാനികള്‍?"
"വെണ്മണി അച്ഛന്‍ നമ്പൂതിരി (1817 - 1891), വെണ്‍മണി മഹന്‍ നമ്പൂതിരി (1844 - 1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ (1865 - 1913), കൊച്ചുണ്ണിത്തമ്പുരാന്‍ (1858 - 1926) നടുവത്ത് അച്ഛന്‍ നമ്പൂതിരി (1841 - 1913) ,ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി (1857 - 1916), ശീവൊള്ളി നാരായണന്‍ നമ്പൂതിരി (1869 - 1906), കാത്തുള്ളില്‍ അച്യുതമേനോന്‍ (1851 - 1910), കുണ്ടൂര്‍ നാരായണ മേനോന്‍ (1862 - 1936), കൊട്ടാരത്തില്‍ ശങ്കുണ്ണി (1855 - 1937)തുടങ്ങിയവരായിരുന്നു ഈ പ്രസ്ഥാനത്തിന്റെ നായകര്‍."
"ഇവരില്‍പ്പെട്ട കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അല്ലേ 872 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് അദ്ഭുതം സൃഷ്ടിച്ചത്?"
"അതെകൂടാതെ മഹാകവി കാളിദാസന്‍റെ അഭിജ്ഞാനശാകുന്തളം മലയാളത്തിലേക്ക് തര്‍ജ്ജമചെയ്ത് കേരളകാളിദാസന്‍ എന്ന പേരിലറിയപ്പെട്ട കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന ഏ.ആര്‍. രാജരാജവര്‍മ്മ എന്നിവരും ഇതില്‍ പെടുന്നു."
"കേരളപാണിനീയം എന്ന വ്യാകരണഗ്രന്ഥമെഴുതി കേരളപാണിനി എന്നറിയപ്പെട്ടതിദ്ദേഹമല്ലേ?"
"അതെഅതുമാത്രമല്ല സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്ന കേരളകാളിദാസന്‍റെ മണിപ്രവാളശാകുന്തളംഏ.ആര്‍. രാജരാജവര്‍മ്മ  മലയാളശാകുന്തളം എന്നപേരിൽ സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തുവൃത്തശാസ്ത്രമായ 'വൃത്തമഞ്ജരി', അലങ്കാരശാസ്ത്രമായ 'ഭാഷാഭൂഷണംഎന്നിവ ഉള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം മലയാളഭാഷയ്ക്ക് സംഭാവന നല്കിയിട്ടുണ്ട് "

"മയൂരസന്ദേശത്തിനെക്കുറിച്ചൊരു കഥയുണ്ടല്ലോഅതെന്താണ് ?"
"സ്വാതി തിരുനാളിനു ശേഷം രാജാവായിരുന്ന ഉത്രം തിരുനാളിന്റെ കാലശേഷം ആയില്യം തിരുനാള്‍ അധികാരമേറ്റപ്പോള്‍ കേരള വര്‍മ്മയെ 1875-ല്‍ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്തുഇളയ രാജാവായിരുന്ന വിശാഖം തിരുനാളിന്‍റെ ഇടപെടല്‍ മൂലം രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന് ഹരിപ്പാട്ട് അനന്തപുരം കൊട്ടാരത്തിലെ വീട്ടു തടങ്കലില്‍ കഴിയുന്നതിനനുവാദം ലഭിച്ചുആലപ്പുഴ കൊട്ടാരത്തിലും അനന്തപുരം കൊട്ടാരത്തിലും അസ്വതന്ത്രജീവിതം നയിച്ചിരുന്ന കാലത്ത് മനസ്സിലുണ്ടായ ആശയമാണ് മലയാളത്തിലെ പ്രസിദ്ധ സന്ദേശകാവ്യമായ മയൂരസന്ദേശത്തിന് നിദാനംപുറം‍ലോകവുമായി ബന്ധമില്ലാതിരുന്ന കാലത്ത് ഹരിപ്പാട് ക്ഷേത്രദര്‍ശനവേളയില്‍ മയിലിനെ കണ്ടപ്പോള്‍ തോന്നിയ കാര്യങ്ങളാണത്രേ മയൂരസന്ദേശകാവ്യമായത്കാളിദാസന്‍റെ മേഘസന്ദേശമാണ് ഇതിനുപ്രചോദനം നല്കിയത്ദ്വിതീയാക്ഷരപ്രാസത്തിലുളള മനോഹരശ്ലോങ്ങളാല്‍ രചിച്ച ഇതിന്‍റെ പൂർവ്വഭാഗം ഹരിപ്പാട്ടുനിന്ന് തിരുവനന്തപുരത്തേക്ക് പോകുവാനുളള മാര്‍ഗ്ഗത്തിന്‍റെ വിവരണവും ഉത്തരഭാഗം നഗരവര്‍ണ്ണനയും പ്രിയതമയ്ക്കുളള സന്ദേശവുമാണ്."
.
"അമ്മാവനും മരുമകനും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി കേട്ടിട്ടുണ്ടല്ലോ?"
"ഉണ്ടായിരുന്നുഅമ്മാവന്‍റെ ദ്വിതീയാക്ഷരപ്രാസവാദത്തേയും മലയാളത്തോടോ പുതുമയോടോ ആഭിമുഖ്യം പുലര്‍ത്താത്ത സംസ്കൃതം നിറഞ്ഞ മണിപ്രവാളശൈലിയേയും ശക്തമായി എതിര്‍ത്തുകൊണ്ട് മുന്നോട്ടുവന്നത് അദ്ദേഹത്തിന്‍റെ സഹോദരിപുത്രനായ ഏ.ആര്‍രാജരാജവര്‍മ്മയായിരുന്നുമലയാളകവികളെ രണ്ടുതട്ടിലാക്കിയ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കതിടയാക്കിദ്വീതീയാക്ഷരപ്രാസത്തിനും സംസ്കൃതഭാഷക്കുംവേണ്ടി കേരള വര്‍മ്മ വലിയകോയിത്തമ്പുരാന്‍ ശക്തമായി വാദിച്ചപ്പോള്‍ സ്വതന്ത്രമലയാളശൈലിയില്‍ സംസ്കൃതത്തില്‍ നിന്നു കാവ്യവിവര്‍ത്തനം നടത്തുകയും പ്രാസഭ്രമവും അലങ്കാരഭ്രമവും കൂടാതെ കാല്പനിക സ്വഭാവമുള്ള കവിതകള്‍ എഴുതുകയും ചെയ്ത ആധുനികതയുടെ വക്താവായിരുന്നു ഏ.ആര്‍രാജരാജവര്‍മ്മ."
സന്ദേശകാവ്യംവിവര്‍ത്തനങ്ങള്‍ഭാഷാശാസ്ത്രം എന്നിവയുടെ രചനകൊണ്ട് സമ്പന്നമായിരുന്നു ഈ കാലംഅല്ലേ?"
.
"പച്ചമലയാളപ്രസ്ഥാനം എന്നുകേട്ടിട്ടുണ്ടല്ലോ?"
"അതിനുപിന്നിലൊരു കഥയുണ്ട്സംസ്കൃതപദങ്ങൾ തീരെ ഉപേക്ഷിച്ച് ഒന്നോ രണ്ടൊ ശ്ലോകങ്ങൾ രചിക്കാമെന്നല്ലാതെ ഒരു കാവ്യം പൂർണ്ണമായും രചിയ്ക്കുക അസാദ്ധ്യമാണെന്ന്  വിദ്യാവിനോദിനി മാസികയുടെ ഉടമസ്ഥനായ സി.പിഅച്യുതമേനോനും അതിനെ എതിർത്ത് കവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും തമ്മില്‍ തര്‍ക്കമായിമലയാളപദങ്ങള്‍ മാത്രമുപയോഗിച്ച് നല്ല ഭാഷ എന്ന ഒരു കാവ്യം നിർമ്മിച്ച് കൊ..1066ൽ തമ്പുരാന്‍ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചുസംസ്കൃതസാഹിത്യത്തിന്റെ മേൽക്കോയ്മയെ അവഗണിച്ച് മലയാളഭാഷയെ അതിന്റെ നൈസർഗ്ഗികസൗന്ദര്യത്തോടെ അവതരിപ്പിക്കുകയെന്നതായിരുന്നു തമ്പുരാന്‍റെ ഉദ്ദേശ്യംഇതിനെയാണ് പച്ചമലയാളപ്രസ്ഥാനം എന്നു പറയുന്നത്വെണ്മണി അച്ഛനും മഹനും ഇതേറ്റുപിടിച്ചുവെണ്‍മണി പരമേശ്വരന്‍ നമ്പൂതിരിപ്പാട്മകന്‍ വെണ്‍മണി കദംബന്‍ നമ്പൂതിരിപ്പാട്അച്ഛന്‍ നമ്പൂതിരിപ്പാടിന്റെ പിതാവിന്റെ അനുജനായ വെണ്‍മണി വിഷ്ണു നമ്പൂതിരിപ്പാട് എന്നിവരെചേര്‍ത്ത് വെണ്‍മണി കവിത്രയങ്ങള്‍ എന്നുവിളിക്കാറുണ്ട്മലയാളിക്ക് മനസ്സിലാകുന്ന ഭാഷയില്‍ വേണം കവിതകളെഴുതാന്‍ ഏതു സാധാരണക്കാരനും അനുഭവിക്കാന്‍ പോന്നതാകണം കവിത എന്നിങ്ങനെയുള്ള നിര്‍ബ്ബന്ധങ്ങളുണ്ടായിരുന്ന വെണ്മണിക്കവികള്‍ പച്ചമലയാളത്തിലാണ് കവിതകളെഴുതിയിരുന്നത്അതുകൊണ്ട് ഇത് വെണ്മണീപ്രസ്ഥാനമെന്നും അറിയപ്പെട്ടു."

"വെണ്‍മണി അച്ഛന്‍ നമ്പൂതിരിയുടെ ഗുണം മകനായ മഹാകവി കുഞ്ഞികുട്ടന്‍ തമ്പുരാനും കിട്ടാതിരിക്കില്ലല്ലോഅല്ലേ?"
"സമയം കുറെയായല്ലോബാക്കി നാളെയാകാംവെണ്മണി അച്ഛന്‍റെ ഒരു കവിത ചൊല്ലിപ്പിരിയാം.ആരാണ് പാടുകഗായത്രിയ്ക്കറിയാമോ?"
"മുഴുവനുമറിയില്ലകുറച്ചുവരികള്‍ ചൊല്ലാം.

ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമനെ കൂടെ കൂടാതെ
കാമിനി മണിയമ്മതന്നങ്കസീമനി ചെന്നു കേറിനാല്‍
അമ്മയുമ്മപ്പോള്‍ മാറോടണച്ചിട്ടങ്ങുമ്മവെച്ചു കിടാവിനെ
അമ്മിഞ്ഞകുടിപ്പിച്ചാനന്ദിപ്പിച്ചു ചിന്മയന്‍ അപ്പോളോതിനാന്‍
 
ഒപ്പത്തിലുള്ള കുട്ടികളൊരു മുപ്പത്തിരണ്ട് പേരുണ്ട്
അപ്പിള്ളേരായ് വനത്തില്‍ മേളിപ്പാനിപ്പോള്‍ ഞാമ്മേ പോകട്ടേ?അയ്യോന്നെന്നുണ്ണി പോകല്ലേയിപ്പോള്‍ തീയു പോലുള്ള വെയിലല്ലേ!വെറുതെയെന്നെന്നമ്മേ തടയല്ലേപോട്ടെ പരിചോടിന്നെനിക്ക് ഉണ്ണുവാന്‍ 
നറുനെയ്യും  കൂട്ടീടുരുട്ടീട്ടും നല്ലോരുറതൈരും കൂട്ടീട്ടുരുട്ടീട്ടും
റുത്തോരുപ്പേരിരി പതിച്ചിട്ടും ഈരണ്ടുരുളയും എന്റെ മുരളിയും
തരികയെന്നങ്ങലട്ടി ചാഞ്ചാടി തരസാ കണ്ണന്‍ താന്‍ പുറപ്പെട്ടു."
(തുടരും)
================================
മലയാളമഹിമകള്‍ കവനചരിതം(ഭാഗം--4)


"നമസ്കാരംമാഷേ ഞങ്ങള്‍ നേരത്തെയായോ?"
"എത്രനേരത്തെയായാലും വിരോധമില്ല."
"ഓരോ കാര്യങ്ങള്‍ അറിയുംതോറും കൂടുതല്‍ അറിയണമെന്നുതോന്നുന്നു."
"അപ്പോള്‍ ജ്ഞാനം നിങ്ങളില്‍ ഉണര്‍ന്നുതുടങ്ങിയിരിക്കുന്നുവിദേശാധിപത്യത്തെക്കുറിച്ച് എന്താണഭിപ്രായം?"
"വിദേശാധിപത്യം വളരെ നഷ്ടകഷ്ടങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്ഇനിയും അങ്ങനെയൊരുസ്ഥിതിവരാന്‍ നമ്മള്‍ ആഗ്രഹിക്കുകയുമില്ല."
"പക്ഷേ അത് നമുക്കുനല്കിയ നേട്ടങ്ങള്‍ നമ്മള്‍ മറന്നുകൂടാവിശാലമായ ലോകം അത് നമുക്ക് തുറന്നുതന്നുവിദ്യാഭ്യാസംപ്രത്യേകിച്ചും ഇംഗ്ലീഷ് വിദ്യാഭ്യാസം വളരെയധികം അറിവ് നേടാന്‍ സഹായിച്ചുവിദേശശക്തികളുടെ ഭരണകാലത്ത് യൂറോപ്യൻ ഭാഷകൾ പഠിക്കുവാനും പ്രസ്തുതഭാഷകളിലെ കൃതികൾ വായിക്കുവാനും ലഭിച്ച അവസരങ്ങൾ സാഹിത്യപരമായ ചില നവോത്ഥാനചിന്തകൾക്ക് വഴി തെളിച്ചുപാശ്ചാത്യ സാഹിത്യത്തിന്റെ സ്വാധീനം മലയാള സാഹിത്യലോകത്ത് വരുത്തിയ മാറ്റങ്ങളാണ് ആധുനിക സാഹിത്യത്തിനു നിദാനം."
"അതുശരിയാണ്പലസംസ്കാരങ്ങളിലേയും നല്ല അംശങ്ങള്‍ സ്വീകരിക്കുവാനുള്ള അവസരം നമുക്ക് ലഭിച്ചു."
"അതുമാത്രമല്ല നിഘണ്ടുവ്യാകരണഗ്രന്ഥങ്ങൾ ,വർത്തമാനപത്രങ്ങൾപ്രസിദ്ധീകരണ ഉപകരണങ്ങൾ എന്നിവയുടെ ലഭ്യത സാഹിത്യത്തിന്‍റെ വളർച്ചയ്ക്ക് സഹായകമായി വർത്തിച്ചുബ്രിട്ടീഷ് വിദ്യാഭ്യാസനയങ്ങള്‍ മൂലം ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ കൈവരിച്ച അറിവുംദേശീയ അവബോധവും ആധുനിക മലയാള സാഹിത്യത്തിന്റെ ഗതി നിർണ്ണയിച്ചു."
"ഇന്നെല്ലാവരും നന്നായി പറയുന്നുണ്ടല്ലോനിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്ഈ പുതിയ കാവ്യബോധത്തിന്റെയും ആശയപരിവര്‍ത്തനത്തിന്റെയും അന്തരീക്ഷത്തില്‍ ഉദയംചെയ്ത കുമാരനാശാന്‍ഉള്ളൂര്‍ എസ്പരമേശ്വരയ്യര്‍വള്ളത്തോള്‍ നാരായണമേനോന്‍ എന്നീ മൂന്നു കവികള്‍ മലയാള കവിതയെ നവാംഭസ്സിലേക്കു നയിച്ചുഇവരെ ആധുനികകവിത്രയം എന്ന് വിളിച്ചുവിപ്ലവത്തിന് അരങ്ങൊരുക്കിയ കുമാരനാശാന്‍ (1873 - 1924) വീണപൂവ്' ,'നളിനി', 'ലീല', 'ചിന്താവിഷ്ടയായ സീത', 'പ്രരോദനം', 'ചണ്ഡാലഭിക്ഷുകി', 'ദുരവസ്ഥതുടങ്ങിയ ഖണ്ഡകാവ്യങ്ങളും 'പുഷ്പവാടി', 'വനമാല', 'മണിമാലതുടങ്ങി അനേകം കാവ്യങ്ങളും കാവ്യസമാഹാരങ്ങളും രചിച്ചു."ആശാന്‍റെ കവിതകളുടെ പ്രത്യേകത ആര്‍ക്കെങ്കിലും പറയാമോ?"
"തത്ത്വചിന്താപരമായിരുന്നു ആശാന്റെ കവിതകള്‍ഇവരെക്കുറിച്ച് കേട്ടിട്ടുള്ളത്
ആശാനാശയഗംഭീരന്‍ഉള്ളൂര്‍ ഉജ്വലശബ്‌ദാഢ്യന്‍വള്ളത്തോള്‍ ശബ്‌ദസുന്ദരന്‍ എന്നാണ്."
"പ്രദീപ് പറഞ്ഞതിനെക്കുറിച്ച് മറ്റുള്ളവരുടെ അഭിപ്രായമെന്താണ്?
"ആശയപ്രചാരണം കവനത്തിന്‍റെ മുഖ്യലക്ഷ്യമായി സ്വീകരിക്കുകയായിരുന്നു കുമാരാനാശാന്‍മുഴങ്ങുന്ന ശബ്‌ദങ്ങളിലൂടെയാണ്‌ ഉള്ളൂരിന്റെ സര്‍ഗാത്മകത അനുവാചകരിലെത്തിയത്.ആശയപ്രചാരണം മാത്രം‍പോരാ സുന്ദരശബ്‌ദത്തില്‍ അത് അനുവാചകന്‍റെ മനസ്സില്‍ അലയടിക്കുന്നതാകണം എന്ന് നിര്‍ബ്ബന്ധമുള്ള കവിയായിരുന്നു വള്ളത്തോള്‍".
"വളരെ നല്ല നിരീക്ഷണമാണ് മീരയുടേത്ഇവരുടെ കൃതികളെക്കുറിച്ചറിയാമല്ലോഅല്ലേ?" "അതൊക്കെ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്മാഷേ . വള്ളത്തോള്‍ നാരായണമേനോന്‍ (1878 - 1958) 'ബധിരവിലാപം''ഗണപതി', 'ബന്ധനസ്ഥനായ അനിരുദ്ധന്‍', 'ഒരു കത്ത്', 'ശിഷ്യനും മകനും', 'അച്ഛനും മകളും', 'മഗ്ദലന മറിയംഎന്നീ ഖണ്ഡകാവ്യങ്ങള്‍എട്ടുഭാഗങ്ങളുള്ള 'സാഹിത്യമഞ്ജരിഎന്ന കവിതാസമാഹാരംമണിപ്രവാളകൃതികള്‍കൈകൊട്ടിക്കളിപ്പാട്ടുകള്‍വാല്മീകി രാമായണവിവര്‍ത്തനംചിത്രയോഗം മഹാകാവ്യംസംസ്കൃത നാടക പരിഭാഷകള്‍ തുടങ്ങിയവയുമായി സാഹിത്യരംഗത്തു നിറഞ്ഞു നിന്നു"
"മാത്രമല്ലകലാമണ്ഡലം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തതും വള്ളത്തോളാണ്." "മഹാപണ്ഡിതനായിരുന്ന ഉള്ളൂര്‍ കവിതയില്‍ മാത്രമല്ല ഗവേഷണത്തിലും സാഹിത്യ ചരിത്രരചനയിലും തിളങ്ങി നിന്നുസംസ്കൃതത്തിന്റെയും നിയോക്ലാസിസത്തിന്റെയും പാരമ്പര്യത്തില്‍ നിന്നു തുടങ്ങിയ അദ്ദേഹം ആശാനും വള്ളത്തോളിനും പിന്നാലേ നവീനതയുടെ വിപ്ലവത്തില്‍ അണിചേര്‍ന്നു."


"അദ്ദേഹത്തിന്‍റെ കൃതികളെക്കുറിച്ചറിയാമോ?"
"'ഉമാ കേരളംമഹാകാവ്യം , 'ചിത്രശാല', 'പിംഗള', 'കര്‍ണഭൂഷണം', 'ഭക്തിദീപികഎന്നീ ഖണ്ഡകാവ്യങ്ങള്‍, 'കിരണാവലി', 'താരഹാരം', 'തരംഗിണി', 'അരുണോദയം', 'മണിമഞ്ജുഷ', 'ഹൃദയകൗമുദി', 'ദീപാവലി', 'രത്‌നമാല', 'അമൃതധാര', 'കല്പശാഖി', 'തപ്തഹൃദയംഎന്നീ സമാഹാരങ്ങള്‍ എന്നിവ ഉള്ളൂരിന്റെ മുഖ്യകാവ്യകൃതികളാണ്അദ്ദേഹത്തിന്‍റെ സാഹിത്യഗവേഷണഗ്രന്ഥമാണ് 'കേരളസാഹിത്യചരിത്രം'."
"ഇവരുടെ സമകാലികരും പിന്‍ഗാമികളുമായി ഈ പാത പിന്തുടര്‍ന്നവ കവികളുടെ ഒരു നിരതന്നെയുണ്ട് "
"നാലപ്പാട്ട് നാരായണമേനോന്‍കെകെരാജാവെണ്ണിക്കുളം ഗോപാലക്കുറുപ്പ്വള്ളത്തോള്‍ ഗോപാല മേനോന്‍കുട്ടമത്ത് കുന്നിയൂര് കുഞ്ഞികൃഷ്ണക്കുറുപ്പ്വിഉണ്ണികൃഷ്ണന്‍ നായര്‍കെഎംപണിക്കര്‍ബോധേശ്വരന്‍പള്ളത്തു രാമന്‍,കുറ്റിപ്പുറത്തു കേശവന്‍ നായര്‍വരിക്കോലില്‍ കേശവന്‍ ഉണ്ണിത്താന്‍മേരി ജോണ്‍ കൂത്താട്ടുകുളംകടത്തനാട്ടു മാധവിയമ്മഎംആര്‍കൃഷ്ണവാരിയര്‍മലേഷ്യാ രാമകൃഷ്ണപിള്ളശാസ്തമംഗലം രാമകൃഷ്ണപിള്ളഅരീപ്പറമ്പില്‍ നാരായണ മേനോന്‍വിപികെനമ്പ്യാര്‍പന്തളം കെപിരാമന്‍ പിള്ളഎന്‍ഗോപാലപ്പിള്ള തുടങ്ങിയര്‍ ഇതില്‍ പെടുന്നു."
"പാശ്ചാത്യസാഹിത്യത്തിലെപ്പോലെ കാല്പനികത മലയാളത്തിലുണ്ടായിരുന്നില്ലേ?"
"പാശ്ചാത്യസാഹിത്യത്തിലെപ്പോലെയുണ്ടായില്ലപക്ഷേ ഏറ്റക്കുറച്ചിലുകളോടെ കാല്പനികതയും മലയാളകവിതാരംഗത്തുണ്ടായിട്ടുണ്ട്."
"കാല്പനികതയുടെ സന്ദേശവുമായി എത്തിയ കവിയല്ലേ ചങ്ങമ്പുഴ കൃഷ്ണപിള്ള?"
"ഗായത്രി പറഞ്ഞത് ശരിയാണ്പക്ഷേ ആ നിരയില്‍ വളരെയധികം പേര്‍ ഇനിയുമുണ്ട്ജിശങ്കരക്കുറുപ്പ്പികുഞ്ഞിരാമന്‍ നായര്‍ബാലാമണിയമ്മഇടപ്പള്ളി രാഘവന്‍ പിള്ളവൈലോപ്പിള്ളി ശ്രീധരമേനോന്‍ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ അക്കിത്തംഅച്യുതന്‍ നമ്പൂതിരിഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്എന്‍വികൃഷ്ണവാരിയര്‍പാലാ നാരായണന്‍ നായര്‍എംപിഅപ്പന്‍പിഭാസ്കരന്‍ജികുമാരപിള്ളനാലാങ്കല്‍ കൃഷ്ണപിള്ള തുടങ്ങിയവര്‍" .
"മാഷേഇവരെയെല്ലാം കാല്പനികകവികളെന്നുവിളിക്കാമോ?"
"ഇവര്‍തമ്മില്‍ ധാരാളം വൈരുദ്ധ്യങ്ങളുണ്ടായിരുന്നുവെന്നത് നേരാണ് .പക്ഷേ ഇവരെല്ലാം കാല്പനികതയുടെ വക്താക്കളായിരുന്നു."
"ചെറുതെങ്കിലും മലയാളസാഹിത്യത്തിലെ ചുവന്നകാലഘട്ടത്തെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ?"
"1940കളില്‍ വിപ്ലവാവേശവുമായി പിഭാസ്കരന്‍പുതുശ്ശേരി രാമചന്ദ്രന്‍വയലാര്‍ രാമവര്‍മഎന്‍വികുറുപ്പ് തുടങ്ങിയവരെത്തികമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വക്താക്കളായിവന്ന ഇവര്‍ ഒരു ദശകത്തോളം മാത്രമേ വിപ്ലവഗാനങ്ങളുമായി തുടര്‍ന്നുള്ളുഇവര്‍ പിന്നീട് നവകാല്പനികതയുടെ ഭാവഗീതങ്ങളിലേക്ക് മാറുന്നകാഴ്ചയാണ് നമ്മള്‍ കണ്ടത്.
"തൂലിക പടവാളാക്കി വിപ്ലവാവേശമുണര്‍ത്തിയ വയലാര്‍ പിന്നീടത് തിരുത്തി ,
വാളല്ലെന്‍ സമരായുധം‌,ഝണഝണ ധ്വാനം മുഴക്കീടുവാ-നാളല്ലെന്‍ കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍ !താളം‌ രാഗലയശ്രുതിസ്വരമിവയ് ക്കല്ലാതെയൊന്നിന്നുമി-ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകില്ലെൻ പ്രേമതീർത്ഥങ്ങളില്‍ !
എന്ന് പാടി."
"ചെറിയ വൈജാത്യങ്ങളോടെ ഈ പാതയിലെ സഹയാത്രികരായവര്‍ തന്നെയല്ലേ എന്‍വികൃഷ്ണവാരിയര്‍എന്‍വികുറുപ്പ്സുഗതകുമാരിവിഷ്ണുനാരായണന്‍ നമ്പൂതിരി ,ആര്‍രാമചന്ദ്രന്‍എന്‍എന്‍കക്കാട്മാധവന്‍ അയ്യപ്പത്ത് എന്നിവരെല്ലാം?"
"അതെഅവരുടേത് ഭാവഗാനങ്ങളോട് അടുത്തുനില്ക്കുന്നവയാണ്."
"ആധുനികകവിതയ്ക്ക് മേല്പറഞ്ഞ നിര്‍വ്വചനത്തിലല്ല ആധുനികകവിത എന്ന് നമ്മള്‍ പറയുന്നത് വള്ളത്തോളടക്കമുള്ളവര്‍ ആധുനികകവികളാണ് എന്നാണോ പറയുന്നത്? "
"വള്ളത്തോള്‍ മുതലുള്ളവരാണ് ആധുനികകവിതയുടെ വക്താക്കള്‍അവരെ വിളിക്കുന്നതുതന്നെ ആധുനികകവിത്രയം എന്നാണല്ലോനിങ്ങള്‍ ഉദ്ദേശിക്കുന്നത് ഛന്ദോമുക്തകവിതകളുടെ കാര്യമാണെന്ന് തോന്നുന്നുഅവയെയാണ് ഇപ്പോള്‍ ആധുനികകവിതകളെന്ന് വിളിക്കുന്നത്."
"അവയും മലയാളസാഹിത്യത്തിന് സംഭാവനകള്‍ നല്കിയിട്ടുണ്ടല്ലോ?"
"തീര്‍ച്ചയായുമുണ്ട്ചന്ദോമുക്ത-ഗദ്യകവിതകളില്‍ പലപ്പോഴും പ്രതീകങ്ങളിലെ വൈരുദ്ധ്യവും ബിംബങ്ങളിലെ ശൈഥില്യവും താളരാഹിത്യവും പ്രകടമായിരുന്നുകുടുംബ-സമൂഹ ബന്ധങ്ങളിലെ ശിഥിലതസമൂഹത്തിലെ തിന്മകള്‍നഗരവല്‍ക്കരണംപ്രകൃതിചൂഷണം തുടങ്ങിയ വിഷയങ്ങളിലേക്ക് കവിതയുടെ ഇതിവൃത്തം മാറാന്‍ തുടങ്ങുന്നതും കാണാംകവിതയുടെ പരമ്പരാഗതമായ ചട്ടക്കൂട് പൊട്ടിച്ചെറിഞ്ഞുകൊണ്ട് കവിത രചിക്കപ്പെടുകയാണിവിടെ ഉണ്ടാകുന്നത്പാരമ്പര്യവിരുദ്ധവും പരീക്ഷണോന്മുഖവുമായ ആധുനിക കവിതാപ്രസ്ഥാനമായി ഇതിനെ കരുതാംഅയ്യപ്പപ്പണിക്കര്‍എം ഗോവിന്ദന്‍ആര്‍രാമചന്ദ്രന്‍ആറ്റൂര്‍ രവിവര്‍മഎംഎന്‍പാലുര്എന്‍എന്‍കക്കാട്ചെറിയാന്‍ കെചെറിയാന്‍മാധവന്‍ അയ്യപ്പത്ത്സച്ചിദാനന്ദന്‍കടമ്മനിട്ട രാമകൃഷ്ണന്‍കെജിശങ്കരപ്പിള്ളഡിവിനയചന്ദ്രന്‍ദേശമംഗലം രാമകൃഷ്ണന്‍ അയ്യപ്പന്‍ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ ഛന്ദോമുക്ത-ഗദ്യ കവിതകളുടെ വക്താക്കളായിരുന്നുപക്ഷേ അവയെല്ലാം കവിതകളാണ്ഏ ആര്‍ രാജരാജവര്‍മ്മയും അദ്ദേഹത്തിന്‍റെ കാലത്ത് ചെയ്തത് ഇതുതന്നെയായിരുന്നു."
"അപ്പോള്‍ ആധുനികകവിതയെന്ന് പരിഹസിക്കപ്പെടുന്നതെന്തുകൊണ്ടാണ്?"
"ആധുനികകവിതകളെ തെറ്റിദ്ധരിച്ചാണ് ആ കുറ്റപ്പെടുത്തല്‍രണ്ടായിരത്തില്‍ത്തുടങ്ങിയ ഉത്തരാധുനികത പരമ്പരാഗത ചട്ടക്കൂടുകളേയും മാമൂലുകളേയും തച്ചുടയ്ക്കാനുളള ശ്രമത്തിനിടയില്‍ അനുവാചകര്‍ക്ക് ദുർഗ്രഹമാകുന്ന രീതിയിലുള്ള രചനകളുടെ ആധിക്യമുള്ളതായി അവ ആര്‍ക്കും മനസ്സിലാകാറില്ലെന്ന കാരണത്താല്‍ അവഗണിക്കപ്പെടുന്നുഅവ ആധുനികകവിതയായി തെറ്റിദ്ധരിക്കപ്പെടുന്നുമനോവ്യാപാരങ്ങളുടെ പുതിയ വിഹാരരംഗങ്ങള്‍ തേടുന്നവയാണ് ഉത്തരാധുനിക സാഹിത്യ സൃഷ്ടികൾപക്ഷേ പലപ്പോഴും ആശയസം‍വേദനം നടക്കാറില്ലഅത്തരം കവിതകള്‍ക്ക് നിലനില്പുമുണ്ടാകാറില്ല."
ഇപ്പോഴത്തെ സ്ഥിതിയെന്താണ് "
"ഉത്തരാധുനികതയില്‍നിന്നും പിന്മാറി ഭാവനയുടെ സൌന്ദര്യാത്മകതലങ്ങളിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ കണ്ടുവരുന്നത്."
"പ്രാചീനമോ ആധുനികമോ ഉത്തരാധുനികമോ നല്ലത്?"
"അങ്ങനെ പറയാന്‍ പറ്റില്ലവായനക്കാരന്‍റെ മനസ്സില്‍ സ്ഥാനം‍പിടിക്കുന്നവായനക്കാരന്‍റെ മനസ്സില്‍ ഗുണപരമായ മാറ്റം വരുത്തുന്ന എല്ലാ കവിതയും നല്ലതുതന്നെ."
"ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെക്കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവളരെ നന്ദിയുണ്ട്."
"കുറിച്ചെടുത്ത കാര്യങ്ങള്‍ വിപുലീകരിച്ചെഴുതി സമര്‍പ്പിക്കണം."
.
"ഇതില്‍പ്പെടാത്ത ഒരു കാര്യംകൂടി ചോദിച്ചോട്ടേ?"
"ചോദിക്കൂ.അറിയാവുന്നതാണെങ്കില്‍ പറയാം"
വിഡ്ഢിത്തമാണെങ്കില്‍ ക്ഷമിക്കുകകവിതയെന്നാലെന്താണ്?
"ഹഹഹ... നല്ല ചോദ്യംഇത്രയും ദിവസം കവിതയെക്കുറിച്ച് ചര്‍ച്ചനടത്തിയിട്ട് ഇപ്പോഴാണോ കവിതയെന്താണെന്ന സംശയമുണ്ടായത്?"
"സംശയം ആദ്യമേയുണ്ടായിരുന്നുചോദിക്കാന്‍ മടിച്ചിരുന്നതാണ് "

"പദ്യരൂപത്തിലുള്ള രചനയാണ് കവിത എന്നൊരു ധാരണ പലര്‍ക്കുമുണ്ട്പക്ഷേ അത് തെറ്റാണ്പണ്ടുകാലത്ത് ചികിത്സാ ശാസ്ത്രം വ്യാകരണശാസ്ത്രം തര്‍ക്ക ശാസ്ത്രംജ്യോതിഷം തുടങ്ങി അനേകം വിഷയങ്ങള്‍ പദ്യരൂപത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത് ഹൃദിസ്ഥമാക്കാനുള്ള സാദ്ധ്യത കൂടുതലുള്ളതുകൊണ്ടാണ് പല ഗ്രന്ഥങ്ങളും പദ്യത്തിലായത്ഇവയെല്ലാം കവിതയല്ല പദ്യങ്ങളെല്ലാം കവിതയല്ലെന്നറിയുക പദ്യരൂപത്തിലല്ലാത്ത കവിതയുമുണ്ട് ഗദ്യരൂപത്തില്‍ രചിച്ച മനോഹരമായ എത്രയോ കവിതകളുണ്ട് . "
അതായത് കവിത ഗദ്യമോ പദ്യമോ ആകാമെന്നാണോ ?"
"അതേ,കവിത പദ്യമാകണമെന്നില്ല . "വാക്യം രസാത്മകം കാവ്യം ", "രമണീയാര്‍ത്ഥപ്രതിപാദകഃ    ശബ്ദഃ കാവ്യംതുടങ്ങി കവിതയ്ക്ക് അനേകം നിര്‍വ്വചനങ്ങളുണ്ട് ."
"പല മഹാന്മാരും കവിതയ്ക്ക് പല വ്യാഖ്യാനങ്ങളും കൊടുത്തിട്ടുണ്ടാകുമല്ലോ ?"
"തീര്‍ച്ചയായുമുണ്ട്“Poetry is the spontaneous overflow of powerful feelings: it takes its origin from emotion recollected in tranquility.” എന്ന് വേഡ്സ് വര്‍ത്ത് പറയുന്നുപ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളില്‍നിന്നാണ് കവിത ഉടലെടുക്കുന്നതെന്നാണദ്ദേഹത്തിന്‍റെ   അഭിപ്രായം. " the expression of the imagination" (ഭാവനയുടെ വാഗ്രൂപം എന്നാണ് ഷെല്ലി കവിതയെ  നിര്‍വ്വചിക്കുന്നത്. . എഡ്ഗര്‍ അല്ലന്‍ പോ നിര്‍വ്വചിക്കുന്നത് "the rhythmical creation of beauty" (സൌന്ദര്യത്തിന്‍റെ താളാത്മക സൃഷ്ടിയാണ് കവിത എന്നാണ്. "
മനോഹരമായ വിശേഷണങ്ങള്‍!"
ഇങ്ങനെയൊക്കെയാണെങ്കിലും ആലപിക്കാനുള്ള സുഖവും ഹൃദിസ്ഥമാക്കാനുള്ള എളുപ്പവും മനസ്സില്‍ ഏറെക്കാലും തങ്ങിനില്ക്കുമെന്നുള്ളതും മൂലമാകാം പലരും പദ്യകവിതകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നുപദഘടനയുടെ താളാത്മകത്വമാണ് കവിതയുടെ പ്രത്യേകതആലപിച്ചുകേള്‍ക്കുമ്പോള്‍ ആസ്വാദനം വര്‍ദ്ധിപ്പിക്കുന്ന ശബ്ദവിന്യാസവും പ്രധാനമാണ്. "
"ശബ്ദവിന്യാസംകൊണ്ട് കവിത ആസ്വാദ്യമാക്കാന്‍ പറ്റുമോ?"
യുദ്ധത്തില്‍ ഭയപ്പെട്ടോടുന്ന പടയുടെ ഗജസൈന്യം കാട്ടിലൂടെ ഓടുന്ന രംഗം വിവരിക്കുന്ന വരികള്‍ നോക്കുക.
"കൊമ്പന്മാരുടെ കൊമ്പുമരത്തിന്‍-
കൊമ്പുതടഞ്ഞിട്ടമ്പതുഭിന്നം ."
കാളിന്ദീനദിയിലെ ഓളങ്ങള്‍ കൌതുകപൂര്‍വ്വം നോക്കിയിരിക്കുന്ന കൃഷ്ണനെ ഇങ്ങനെ വര്‍ണ്ണിക്കുന്നു.
"കാളിന്ദീലോലകല്ലോലകോലാഹലകുതൂഹലീ "
"കേള്‍ക്കാന്‍ സുഖമുണ്ട്"
കഥയില്‍ വളരെ ലളിതമായി ഒരു സംഭവം വിവരിക്കുമ്പോള്‍ കവിതയില്‍ വര്‍ണ്ണനയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവാങ്മയചിത്രങ്ങളിലൂടെയുള്ള ഭാവസംവേദനം കവിതയില്‍ കാണുന്നു. "നേരം പുലര്‍ന്നുഎന്ന് കഥയില്‍ പറയുമ്പോള്‍ കവിതയില്‍
"വാസരസംഗം കുറിച്ചുകൊണ്ടെത്തുന്നു
വാസരേശന്‍ ചെമ്മേ പൂര്‍വ്വദിക്കില്‍ "
എന്നോ
"പൃഥ്വിക്കുകുങ്കുമത്തിലകമായെത്തുന്നു
ഭാസ്കരന്‍ പൊന്നിന്‍ കരങ്ങളുമായിതാ "
എന്നോ വര്‍ണ്ണിക്കുന്നുകല്പനയുടെ പ്രയോഗത്തിലും കവിത മുന്നിട്ടുനില്ക്കുന്നുവിടരുംമുന്‍പേ ഒരു പൂമൊട്ടിനെ വണ്ട് നശിപ്പിച്ചരംഗം കവി വര്‍ണ്ണിക്കുമ്പോള്‍ ഒരുപക്ഷേ നേരിട്ടുപറയാന്‍ ഇഷ്ടപ്പെടാത്ത സമാനസംഭവമാകാം അവിടെ യഥാര്‍ത്ഥത്തില്‍ വിവരിക്കപ്പെടുന്നത്അനുവാചകരില്‍ ആ ദൃശ്യം ഉണരുകയും ചെയ്യുംഇങ്ങനെയുള്ള ബിംബകല്പനകളും കവിതയില്‍ ധാരാളമായി കാണാംഇതെല്ലാം ഉണ്ടായാലേ കവിതയാകൂ എന്നില്ലകവിതയാകുന്ന സുന്ദരിയുടെ ആഭൂഷണങ്ങളാണിതെല്ലാം. "
.
"ഞങ്ങളുടെ പ്രോജക്റ്റില്‍പ്പെട്ടതല്ലെങ്കിലും ഒരുകാര്യത്തില്‍ക്കൂടി മാഷുടെ അഭിപ്രായം അറിയണമെന്നുണ്ട്ഫേസ്ബുക്കും വാട്‌സ് ആപ്പും ട്വിറ്ററുമെല്ലാം ഇപ്പോള്‍ നവമാദ്ധ്യമങ്ങളെന്നാണല്ലോ വിശേഷിപ്പിക്കപ്പെടുന്നത് അവയില്‍ കണ്ടുവരുന്ന കവിതകളെക്കുറിച്ച് എന്താണ് പറയാനുള്ളത്?"
ഇന്ന് ഏറ്റവുമധികം കവിതകള്‍ വന്നുപോകുന്നത് നവമാദ്ധ്യമങ്ങളിലാണ്പുതിയത് വരുമ്പോള്‍ പഴയത് പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ഒരു സ്ഥിതി ഇവിടെയുള്ളതിനാല്‍ രചനകള്‍ അധികം വായിക്കപ്പെടില്ല എന്ന ന്യൂനതയുണ്ട്അതുകൊണ്ട് അച്ചടിമാദ്ധ്യമങ്ങളോളം ആകര്‍ഷണീയത അതിനില്ലഎങ്കിലും പുസ്തകം വാങ്ങിവായിക്കുന്ന ശീലം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് തങ്ങളുടെ രചനകള്‍ അച്ചടിക്കപ്പെടുകയെന്നത് പലര്‍ക്കും സ്വപ്നം മാത്രമാണ്മറ്റെന്ത് ന്യൂനതകളുണ്ടെങ്കിലും തങ്ങളുടെ രചനകള്‍ വായിക്കപ്പെടുകയെന്ന സ്വപ്നം പൂവണിയാന്‍ നവമാദ്ധ്യമങ്ങള്‍ വളരെയധികം സഹായകമാണ്."
"അവയുടെ നിലവാരത്തെക്കുറിച്ച് ........."
"നവമാദ്ധ്യമങ്ങളില്‍ ദുര്‍ഗ്രാഹ്യമായ കവിതകള്‍ ചിലത് വന്നുപോകുന്നുണ്ടെങ്കിലും അത് വിരളമാണ്ഛന്ദോമുക്തമായ കവിതകള്‍ കുറച്ചുണ്ടെങ്കിലും താളത്തിലുള്ളവയാണധികവുംവൃത്തത്തില്‍ എഴുതാനറിയാത്തവരാണധികമെങ്കിലും പലകവിതകളുടേയും ഈണം മനസ്സിലോര്‍ത്ത് എഴുതുന്നതുകൊണ്ടാകാം നല്ല താളത്തിലുള്ളവയാണധികവുംഇപ്പോള്‍ ചെറുപ്പക്കാരില്‍ കണ്ടുവരുന്ന പ്രത്യേകത പണ്ടത്തെപ്പോലെ വൃത്തത്തോടുള്ള ആഭിമുഖ്യമാണ്."
പുതിയതലമുറ വൃത്താധിഷ്ഠിതമായ കവിതകള്‍ രചിക്കുന്നുണ്ടെന്നാണോ പറഞ്ഞുവരുന്നത് ?"
"അതെഇപ്പോള്‍ പുതുതലമുറ വൃത്താധിഷ്ഠിതമായി കവിതയെഴുതുന്നത് ധാരാളമായി കാണുന്നുഫെയ്സ്ബുക്ക് ഗ്രൂപ്പുകളാണെങ്കില്‍ ഒട്ടുമിക്കതും വൃത്താലങ്കാരങ്ങളില്‍ ശിക്ഷണം കൊടുക്കുകയും ചെയ്യുന്നുണ്ട്പലതിലും നല്ല പ്രതികരണങ്ങളും കാണുന്നു."
"വൃത്തജ്ഞാനമില്ലാത്തവരാണല്ലോ അധികവും".
"ലഘുഗുരുക്കളുടേയും ഗണങ്ങളുടേയും നൂലാമാലകളില്‍ കുടുങ്ങാന്‍ താല്പര്യമില്ലാത്തവരും നല്ല താളത്തില്‍ വൃത്തത്തിന്‍റെ വടിവില്‍ത്തന്നെ കവിത രചിക്കുന്നു."
"നല്ല കവിതകള്‍ ഉണ്ടാകുന്നുണ്ട് "
"അച്ചടിമാധ്യമങ്ങളിലുള്ളതിനേക്കാള്‍ ഒട്ടും മോശമില്ലാത്ത നിലവാരത്തിലോ ചിലപ്പോള്‍ അതിലും ഉയര്‍ന്ന നിലവാരത്തിലോ ഉള്ള കവിതകള്‍ നവമാധ്യമങ്ങളിലുണ്ടെന്നത് സത്യമാണ് "

"
വളരെ നന്ദിഞങ്ങള്‍ പ്രോജക്റ്റ് തയ്യാറാക്കിയതിനുശേഷം അതുകൊണ്ടുവരാംവായിച്ചുനോക്കി വേണ്ടമാറ്റങ്ങള്‍ വരുത്താമല്ലോ"
നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും വരാംഎന്നാല്‍ കഴിയുന്നതെന്തും ചെയ്തുതരുന്നതില്‍ സന്തോഷമേയുള്ളു."
അവര്‍ യാത്രപറഞ്ഞിറങ്ങിയപ്പോള്‍ എവിടെനിന്നോ നൊമ്പരത്തിന്‍റെ നിശ്വാസമുയര്‍ന്നുവോ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ