വിജയദശമി.
========
 
പ്രിയ സഹോദരീസഹോദരന്മാരേ
,
എല്ലാവര്‍ക്കും
 പ്രഭാതവന്ദനം
.
വിജയദശമി
ആശംസകള്‍ .
 
ഒന്‍പത്
ദിവസത്തെ  വ്രതംകൊണ്ട്  മനസ്സിലെ
അസുരനെ ഇല്ലായ്മചെയ്ത് 
മനസ്സിനെ ശുദ്ധമാക്കിയിട്ട്
,
അറിവിന്‍റെ
 വെട്ടം തെളിയിക്കാനൊരുങ്ങുന്ന
ദിവസമാണ്  വിജയദശമി ;
തിന്മയെ
നശിപ്പിച്ച് നന്മയെ കുടിയിരുത്തിയ
  ദിവസം .
ഐതിഹ്യങ്ങള്‍
 പലതും പറയുന്നു.
ത്രേതായുഗത്തില്‍
   രാമന്‍ രാവണനെന്ന തിന്മയെ
നശിപ്പിച്ച് ലോകത്തില്‍
നന്മയ്ക്ക് വിജയം നേടിക്കൊടുത്ത
 ദിവസം.
ദുര്‍ഗ്ഗ
   മഹിഷാസുരനെന്ന  ദുരന്തത്തില്‍നിന്ന്
വിശ്വത്തെ    രക്ഷിച്ച ദിവസം
.     
അജ്ഞാതവാസം
 കഴിഞ്ഞ്  അര്‍ജ്ജുനന്‍ ധര്‍മ്മം
കാക്കാന്‍വേണ്ടി  യുദ്ധം
ചെയ്യാനായി ആയുധങ്ങള്‍
തിരിച്ചെടുത്ത ദിവസം .
കഥകള്‍
എന്തുമാകട്ടെ .
അവ
നല്കുന്നത്  ഒരേയൊരു സന്ദേശമാണ്.
തിന്മയുടെമേല്‍
 നന്മയ്ക്ക് എന്നും വിജയമുണ്ട്.
രജോഗുണങ്ങളെ
 ഉപയോഗിച്ച് തമോഗുണങ്ങളെ 
നശിപ്പിച്ച് സത്ത്വഗുണങ്ങളെ
 സംരക്ഷിച്ചുനിറുത്തുക .
ഇന്ന്
വിദ്യാരംഭം .
കുരുന്നുകള്‍
ആദ്യാക്ഷരംകുറിയ്ക്കുന്ന
 ദിവസം .
നാക്കില്‍നിന്നും
വരുന്നത്  നല്ലവാക്കുകള്‍
മാത്രമാകട്ടെ ,നാക്ക്
പൊന്നാകട്ടെ എന്ന്
പ്രാര്‍ത്ഥിച്ചുകൊണ്ട് 
പൊന്നുകൊണ്ട് നാക്കില്‍
ആദ്യാക്ഷരം  കുറിക്കുന്ന 
ദിവസം .
  
വിദ്യാരംഭം.
------------
 
ഗണപതി
പൂജയോടെയാണ് വിദ്യാരംഭം 
ആരംഭിക്കുന്നത്.
അതിനുശേഷം
 ഗുരുവന്ദനവും  തുടർന്ന്
വിദ്യാദേവതയായ സരസ്വതീ
ദേവിക്കു പ്രാർത്ഥനയും 
നടത്തുന്നു .
ആശാന്‍
കുട്ടിയെ
മടിയിൽ ഇരുത്തിയശേഷം  സ്വർണമോതിരം
കൊണ്ടു നാവിൽ "ഹരിശ്രീ"
എന്നെഴുതുന്നു..
അതിനുശേഷം
കുട്ടിയുടെ വലതു കയ്യിലെ
മോതിരവിരല്‍ കൊണ്ട് ഉണക്കലരിയില്‍
 " ഹരിഃ
ശ്രീ ഗണപതയെ നമഃ;
അവിഘ്നമസ്തു;
ശ്രീ
ഗുരുഭ്യോ നമഃ  "
എന്ന്
എഴുതിക്കുന്നു .
ഇതിനെ
എഴുത്തിനിരുത്തല്‍  എന്നാണ്
 പറയുന്നത് .
 മറ്റുള്ളവര്‍
 സരസ്വതിയ്ക്ക് പൂജിച്ച
മണലില്‍ എഴുതുന്നു.
 ഉണക്കലരിയില്‍
എഴുതുന്നത്
അറിവ് ആർജിക്കുന്നതിനേയും
  മണലിൽ എഴുതുന്നത് ആര്‍ജ്ജിച്ച
  അറിവ്   നിലനിർത്തുന്നതിനേയും
സൂചിപ്പിക്കുന്നു .
സാധാരണയായി
 ബുദ്ധിയുടെ അധിദേവതയായ  
ശാസ്താവിന്‍റെ മുന്നിലാണ്
   കുട്ടികളെ എഴുത്തിനിരുത്തുന്നത്
.
എന്നാല്‍
 വിജയദശമി ദിവസം  സരസ്വതിയ്ക്കുമുന്നിലും
എഴുത്തിനിരുത്തുന്നു .
വിജയദസമി
ദിനത്തില്‍ സാരസ്വതാര്‍ച്ചന
,
വിദ്യാഗോപാലമന്ത്രാര്‍ച്ചന
 എന്നിവയും  നടത്താറുണ്ട്.
ഗുരു
ചൊല്ലിക്കൊടുത്ത്  കുട്ടികളെക്കൊണ്ട്
ചെയ്യിക്കുന്നതാണ്  പതിവ്
.  
സരസ്വതീ
   മന്ത്രം
--------------------
सरस्वति
 नमस्तुभ्यं
 वरदे
 कामरूपिणि
।
विद्यारम्भं करिष्यामि सिद्धिर्भवतु मे सदा ॥
विद्यारम्भं करिष्यामि सिद्धिर्भवतु मे सदा ॥
സരസ്വതി
   നമസ്തുഭ്യം   വരദേ   കാമരൂപിണി
വിദ്യാരംഭം
   കരിഷ്യാമി     സിദ്ധിര്‍ഭവതു
  മേ  സദാ
സരസ്വതി,
അഭിലാഷങ്ങള്‍
നിവൃത്തിച്ചുതരുന്ന വരദായിനി
, ഞാന്‍
വിദ്യ ആരംഭിക്കുന്നു .
എനിക്ക്
എല്ലായ്പ്പോഴും വിജയം അരുളേണമേ.
വരദ=
വരം
നല്‍കുന്നവള്‍ .സരസ്വതി
വരദായിനിയാകുന്നതെങ്ങനെ?
നമ്മള്‍
ആഗ്രഹിക്കുന്നത് നല്‍കുന്നവരാണോ
ദൈവങ്ങള്‍?
നമുക്കിഷ്ടമുള്ളതെല്ലാം
നല്‍കുമെങ്കില്‍ എല്ലാം
പ്രാര്‍ത്ഥിച്ചുനേടിയാല്‍
പോരേ?
നമുക്കിഷ്ടമുള്ളത്
നേടുന്നത് നമ്മള്‍ തന്നെയാണ്
.
നിന്നെ
ഉദ്ധരിക്കാന്‍ നിനക്കല്ലാതെ
      ആര്‍ക്കുമാകില്ല   എന്ന്
ഗീത പറയുന്നു.
വേദങ്ങളെല്ലാം
ഉപദേശിക്കുന്ന ഒരു കാര്യമുണ്ട്.
ജ്ഞാനമാണ്
ശക്തി .
വിദ്യാധനം
സര്‍വ്വധനാല്‍ പ്രധാനം എന്ന്
കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല.
 വിദ്യയാണ്
എന്തും നേടാന്‍ നമ്മെ
പ്രാപ്തരാക്കുന്നത് .
വിദ്യകൊണ്ട്
ധനം നേടാം .
 വിദ്യ
നേടുമ്പോള്‍ നമുക്കിഷ്ടമുള്ളത്
നേടാനുള്ള പ്രാപ്തി കൈവരുന്നു
.
അങ്ങനെ
വിദ്യാദേവത വരദായിനി കൂടിയാകുന്നു.
കാമരൂപിണി
എന്നതിന് ഇഷ്ടരൂപം സ്വീകരിക്കുന്നവള്‍,
സുന്ദരി,
കാമ(ഇഷ്ട)ത്തിനു
രൂപം നല്‍കുന്നവള്‍ എന്നിങ്ങനെ
പല അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കാം.
 ഇഷ്ടരൂപം
സ്വീകരിക്കുന്നവള്‍,
സുന്ദരി
എന്നീ വിശേഷണങ്ങള്‍ക്കിവിടെ
പ്രസക്തിയില്ല.
ഭഗവതി
ഏത് രൂപം സ്വീകരിക്കുന്നുവെന്നോ
സുന്ദരിയാണോ എന്നോ
അന്വേഷിക്കേണ്ടതില്ലല്ലോ.
നമ്മുടെ
ഇഷ്ടങ്ങള്‍ക്കു രൂപം
നല്‍കുന്നുവെന്നത് തീര്‍ച്ചയായും
പ്രാധാന്യമുള്ളതാണ്.
ഇഷ്ടങ്ങള്‍ക്കു
രൂപം നല്‍കുകയെന്നാല്‍ ഇഷ്ടം
പൂര്‍ത്തീകരിക്കുക .
ആഗ്രഹിച്ചത്
നിലവില്‍ വരുത്തുക.
വിദ്യ
നേടുന്നതിലൂടെ നമ്മുടെ
ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള
പ്രാപ്തി കൈവരുന്നു.
അങ്ങനെ
വിദ്യാദേവത കാമരൂപിണിയാകുന്നു.
വിദ്യകൊണ്ട്
മേല്‍ക്കുമേല്‍ അഭിവൃദ്ധി
നേടുവാന്‍ കഴിവുനല്‍കണേ
എന്നാണ് വിദ്യാദേവതയോട്
പ്രാര്‍ത്ഥിക്കുന്നത് .
സമ്പത്തു
നല്‍കണമെന്നോ ഇഷ്ടമുള്ള
വസ്തുക്കള്‍ നല്‍കണമെന്നോ
അല്ല ആവശ്യപ്പെടുന്നത് ;
വിദ്യകൊണ്ട്
 അഭിവൃദ്ധി ഉണ്ടാകണമെന്നാണ്
 പ്രാര്‍ത്ഥിക്കുന്നത് .
വിജയദശമിദിവസം
കുട്ടികളെക്കൊണ്ട്
വിദ്യാഗോപാലമന്ത്രം ചൊല്ലിച്ച്
അര്‍ച്ചനചെയ്യിക്കുന്ന 
പതിവുണ്ട്.
വിദ്യാഗോപാലമന്ത്രം
--------------------
 
കൃഷ്ണ
കൃഷ്ണ മഹാകൃഷ്ണ 
സര്‍വ്വജ്ഞ
ത്വം  പ്രസീദ മേ.
രമാരമണ
വിശ്വേശാ
വിദ്യാമാശു
പ്രയച്ഛ മേ.
തുഞ്ചത്തെഴുത്തച്ഛന്‍റെ
 ഓര്‍മ്മകള്‍  നിറഞ്ഞുനില്ക്കുന്ന
,
 മലപ്പുറം
ജില്ലയിലെ  തിരൂരിലുള്ള 
തുഞ്ചൻ
പറമ്പ്, 
കോട്ടയത്തുള്ള
  പനച്ചിക്കാട്
സരസ്വതി ക്ഷേത്രം, 
തൃശ്ശൂരിലെ
 തിരുവുള്ളക്കാവ് ശ്രീ ധർമശാസ്ത
ക്ഷേത്രം  തുടങ്ങിയ സ്ഥലങ്ങള്‍
  എഴുത്തിനുവപ്പിന്  വിശേഷമായി
കരുതിവരുന്നു.
 
.
നമുക്ക്
ചിന്തിക്കാം
---------------
 ദുര്‍ഗ്ഗ
,
ലക്ഷ്മി
,
സരസ്വതി
എന്നീ ദേവതകള്‍ക്കുള്ള 
ഒന്‍പതുദിവസത്തെ  പൂജകളെക്കുറിച്ച്
 കഴിഞ്ഞ് ഒന്‍പതുദിവസങ്ങളില്‍
   നമ്മള്‍   വായിച്ചറിഞ്ഞു .
 മതപരമായ
അനുഷ്ഠാനങ്ങള്‍ക്കും 
പൂജാവിധികള്‍ക്കുമപ്പുറം
 നമുക്കിതിനെക്കുറിച്ചൊന്നു
 ചിന്തിച്ചുകൂടെ ?
ദുര്‍ഗ്ഗ
ശക്തിയാണ്.
ശാരീരികവും
മാനസികവും ആത്മീയവുമായ ശക്തി
.
ലക്ഷ്മി
സമ്പത്താണ്.
ബൌദ്ധികം
, ഭൌതികം
,
ആത്മീയം
എന്തുമാകാം .
ചിന്താശേഷി
,
വിവേചനശക്തി
,
ആരോഗ്യം
,
സദ്ഗുണങ്ങള്‍
പരിപാലിക്കാനുള്ള ശക്തി 
അങ്ങനെയുള്ള എന്തുസ്വത്തും
ആകാം.
സരസ്വതി
ജ്ഞാനമാണ്.
കാര്യങ്ങള്‍
തിരിച്ചറിയാനുള്ള  അറിവ്,
ഓരോന്നിലേയും
പൊരുളുകണ്ടെത്താനുള്ള അറിവ്
, 
വിവേചനശക്തിയുപയോഗിച്ച്
 തള്ളേണ്ടതിനെ  തള്ളാനും
കൊള്ളേണ്ടതിനെ  കൊള്ളാനുമുള്ള
 അറിവ്  അങ്ങനെ നന്മതിന്മകളെ
 തിരിച്ചറിയാനുള്ള   അറിവായി
  മനസ്സിലാക്കാം .
 
ശ്രീരാമന്‍
രാവണനെ വധിച്ച ദിവസമാണ് 
വിജയദശമി .
രാവണന്‍
ശിവഭക്തനായിരുന്നു .ജനക്ഷേമകരമായി
ഭരണം നടത്തിയിരുന്ന   രാജാവായിരുന്നു
.  
ശക്തനായിരുന്നു
.
തിന്മയുടെ
മൂര്‍ത്തീഭാവം എന്ന്
വിശേഷിപ്പിച്ചുകൂടാ.
. പക്ഷേ
മുന്നിട്ട് നിന്നിരുന്നത്
 തിന്മകളുടെ  ഭാഗമായിരുന്നു
.
തമോഗുണങ്ങളുടെ
ആധിക്യമായിരുന്നു .
രാവണവധത്തിനുശേഷം
 രാമന്‍ രാവണന്  വിഷ്ണുപാദങ്ങളില്‍
 ലയിക്കാനുള അനുഗ്രഹം നല്കുന്നു.
കാമം
, ക്രോധം
,മോഹം
,ലോഭം,
മദം,
മാത്സര്യം
എന്നീ രാഗാദിഷള്‍ക്കങ്ങളെന്നുപറയുന്ന
ദോഷങ്ങളും  മനസ്സ്,
ബുദ്ധി,
ചിത്തം
,
അഹങ്കാരം
എന്നിവകൊണ്ടുണ്ടാകുന്ന 
ദോഷങ്ങളുമുള്‍പ്പെടുന്ന 
പത്ത് ദോഷങ്ങളാണ്  മനുഷ്യനില്‍
ആസുരഭാവമുണര്‍ത്തിന്നത്.
ഈ
പത്ത് ദോഷങ്ങളാണ്  രാവണന്‍റെ
 പത്ത് തലകള്‍ പ്രതിനിധീകരിക്കുന്നത്
. രാമന്‍
രാവണനിഗ്രഹം നടത്തിയെന്നത്
 രാവണനിലെ ഈ പത്തുദോഷങ്ങളെ
നശിപ്പിച്ച്  മനസ്സില്‍
സത്ത്വഗുണം അവശേഷിപ്പിച്ചതാകാം
. ഈ
രാവണവധം തന്നെയല്ലേ നമ്മള്‍
നടത്തേണ്ടത്.
നമ്മളില്‍
കുടികൊള്ളുന്ന   ആസുരഭാവങ്ങളുടെ
പത്ത് തലകള്‍  നമ്മുടെ
ഇച്ഛാശക്തിയാകുന്ന  രജോഗുണത്താല്‍
 ഇല്ലായ്മചെയ്യുമ്പോള്‍ 
അവിടെ  സത്ഭാവം വിജയിക്കുന്നു
, നന്മ
വാഴുന്നു .
നമ്മളില്‍
 തമോഗുണം ,
രജോഗുണം
,
സത്വഗുണം
 എന്നീ മൂന്നുഗുണങ്ങളുമുണ്ട്.
നമ്മളിലുള്ള
തമോഗുണം  തന്നെയാണ്  രാക്ഷസഭാവം
പൂണ്ട് നില്ക്കുന്നത്.
ഇച്ഛാശക്തിയുപയോഗിച്ച്
 നേട്ടം കൈവരിക്കാനുള്ള
കഴിവാണ്  രജോഗുണം .
 രാവണനിഗ്രഹവും
   മഹിഷാസുരനിഗ്രഹവും  നമ്മുടെ
മനസ്സിലാണ്  നടക്കേണ്ടത്.
നമ്മുടെ
മനസ്സിലെ അസുരനെ ഇച്ഛാശക്തികൊണ്ട്
 ഇല്ലായ്മചെയ്യുക.
അവിടെ
സദ്ഗുണത്തെ  വാഴിക്കുക .
 ഏത്
ഐതിഹ്യമെടുത്താലും  ഇതുതന്നെയാണ്
 നമുക്ക് കാണാന്‍ കഴിയുക .
 നമ്മുടെ
മനസ്സിലെ ദുര്‍വ്വിചാരങ്ങള്‍
 മാറ്റി സച്ചിന്തകള്‍  നിറയ്ക്കുക
. 
അതിനുള്ള
കരുത്താണ്  നവരാത്രിവ്രതംകൊണ്ട്
നേടേണ്ടത് .
 നമ്മുടെ
ചിന്തകളെ നേര്‍വഴിക്ക്
നയിക്കാനുള്ള    ജ്ഞാനമാണ്  
 നമ്മള്‍ വിദ്യാരംഭംകൊണ്ട്
 നേടേണ്ടത് .
 ദുര്‍ഗ്ഗയും
ലക്ഷ്മിയും സരസ്വതിയുമൊക്കെ
നമ്മുടെ മനസ്സിന്‍റെ
ശക്തിസ്വരൂപങ്ങളാകണം .
 അവയെ
ഉണര്‍ത്തുക .
 നന്മതിന്മകള്‍
 തിരിച്ചറിയുക .
താല്‍ക്കാലികലാഭമുണ്ടാക്കുന്ന
  പ്രലോഭനങ്ങളെ വിവേചിച്ചറിയുക
.
അവയില്‍
വീഴാതെ  വിവേചനശക്തികൊണ്ട്
കാര്യങ്ങള്‍ തിരിച്ചറിഞ്ഞ്
 തിന്മയെ നശിപ്പിച്ച് നന്മയെ
വാഴിക്കുക .
നമ്മളിലുള്ള
ഇച്ഛാശക്തിയെ ഉണര്‍ത്തി
നല്ലതിനുവേണ്ടി   പ്രവര്‍ത്തിക്കുവാന്‍
   മനസ്സിനെ സജ്ജമാക്കുക .
നമ്മളിലുള്ള
   ക്രിയാശക്തിയെ  തിന്മയ്ക്കെതിരെ
പോരാടാന്‍ സജ്ജമാക്കുക .
 അതിനായി
നമ്മളിലെ ജ്ഞാനശക്തിയെ 
നന്മതിന്മകള്‍ തിരിച്ചറിയാന്‍
പ്രാപ്തമാക്കുക .
 അതാകട്ടെ
വിദ്യാരംഭത്തിന്‍റെ ലക്ഷ്യം
.
 എല്ലാവര്‍ക്കും
നന്മകള്‍ നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ