സതി


സതി.
====

ദക്ഷരാജാവിന്‍റെ സുന്ദരിയായ പുത്രിയായിരുന്നു ഉമ. സകലഗുണങ്ങളും തികഞ്ഞകന്യക . പരമശിവനെ വിവാഹം കഴിക്കണമെന്ന മോഹവുമായി അവള്‍ പരമേശ്വരനെ പ്രീതിപ്പെടുത്താന്‍ തപസ്സുതുടങ്ങി. ദക്ഷന് ചുടലഭസ്മം വാരിപ്പൂശി പുലിത്തോലുമുടുത്തുനൃത്തവുംചെയ്തുനടക്കുന്ന ഒരുവനെ മകള്‍ വിവാഹം കഴിക്കുന്നതിഷ്ടമുണ്ടായിരുന്നില്ല. പക്ഷേ മകളുടെ ഇഷ്ടംതന്നെ നടന്നു. മകളുടെ ഭര്‍ത്താവിനെ അംഗീകരിക്കാന്‍ ദക്ഷന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. അങ്ങനെയിരിക്കെ, ദക്ഷന്‍ ഒരു യാഗം നടത്താന്‍  തീരുമാനിച്ചുചുടലനൃത്തക്കാരന്‍റെ ഭാര്യയായ മകളെ അദ്ദേഹം ക്ഷണിച്ചില്ല. അച്ഛന്‍ നടത്തുന്ന യാഗത്തില്‍ ക്ഷണിച്ചില്ലെങ്കിലും മകള്‍ക്ക് പോകാമെന്ന ന്യായത്തില്‍ ഭര്‍ത്താവിന്‍റെ മുന്നറിയിപ്പ് വകവയ്ക്കാതെ ഉമ യാഗത്തില്‍ പങ്കെടുക്കാന്‍ പോയി. അവിടെവച്ച് തന്‍റെ അച്ഛന്‍ ഭര്‍ത്താവിനെ അധിക്ഷേപിച്ച് സംസാരിക്കുന്നത് സഹിക്കാന്‍ കഴിയാതെ അവള്‍ സ്വശക്തിയാല്‍തീര്‍ത്ത അഗ്നികുണ്ഡത്തില്‍ ചാടി ആത്മഹത്യചെയ്തു. അതോടെ അവള്‍ സതി എന്ന പേരില്‍ അനശ്വരയായിത്തീര്‍ന്നു. കോപിഷ്ഠനായ ശിവന്‍ ദക്ഷനെ ഭസ്മമാക്കിത്തീര്‍ത്തുവെങ്കിലും എല്ലാവര്‍ക്കും പുനര്‍ജ്ജന്മം നല്കി. രണ്ടാംജന്മത്തില്‍ ശിവനുമായിച്ചേര്‍ന്ന ഉമ (സതി) ശിവനും കാര്‍ത്തികേയനും ഗണേശനുമൊത്ത് അച്ഛനെ കാണാന്‍ വരുന്നത് നവരാത്രിക്കാലത്താണെന്നാണ് ഐതിഹ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ