ചൂണ്ടല്‍
ഗ്രാമം
തൃശ്ശൂര്‍
ജില്ലയില്‍ തലപ്പിള്ളി
താലുക്കില്‍ തൃശ്ശൂരില്‍
നിന്നും 21
കിലോമീറ്റര്‍
ദൂരെ ഗുരുവായൂരിനടുത്താണ്
ചൂണ്ടല്‍ ഗ്രാമം .
തൃശ്ശൂര്‍
-
കോഴിക്കോട്
സംസ്ഥാനപാത ഈ ഗ്രാമത്തിലൂടെ
കടന്നുപോകുന്നു .
കുന്നംകുളം
,
ഗുരുവായൂര്‍
നഗരങ്ങള്‍ അധികമകലെയല്ലാതെ
സ്ഥിതി ചെയ്യുന്നു .
ഇവിടെനിന്നും
5
കിലോമീറ്റര്‍
ദൂരത്ത് ഗുരുവായൂര്‍ റെയില്‍വേ
സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നു
.
നാനാത്വത്തില്‍
ഏകത്വം വിളങ്ങുന്ന സുന്ദരഗ്രാമമാണ്
ചൂണ്ടല്‍ ഗ്രാമം .
വിവിധ
മതക്കാരുടെ ദേവാലയങ്ങളും
ധാരാളം വിദ്യാലയങ്ങളും
ആസ്പത്രിയും വായനശ്ശാലയും
സന്നദ്ധസംഘടനകളും എല്ലാം
ഉള്ള വളരെ വികസിതമായ ഒരു
ഗ്രാമമാണ് ചൂണ്ടല്‍ .
ജാതിമതഭേദമില്ലാതെ
കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ
പൊതുനന്മയ്ക്കായി എല്ലാവരും
ഇവിടെ ഒത്തൊരുമിച്ച്
പ്രവര്‍ത്തിക്കുന്നു.
നൂറ്റാണ്ടുകള്‍ക്കുമുമ്പ്
വനപ്രദേശമായിരുന്നു ഇന്നത്തെ
ചൂണ്ടല്‍ ഗ്രാമം എന്നാണ്
പറയപ്പെടുന്നത് .
മനുഷ്യവാസം
ഇല്ലാതിരുന്ന ഇവിടെ ജന്മിത്തം
നിലനിന്നിരുന്ന കാലത്ത്
ജന്മിമാരാണ് (ബ്രാഹ്മണര്‍)
കാടുവെട്ടിത്തെളിച്ച്
വീട് പണിതത് .
അവരെ
സഹായിക്കാനായി ധാരാളം
ജോലിക്കാരുമുണ്ടായിരുന്നു
.
അവര്‍ക്കു
താമസിക്കാനായി വീടുകളുമുണ്ടായി
.
തായങ്കാവ്
,
മേലേക്കാവ്
എന്നീ ക്ഷേത്രങ്ങളെ
ചുറ്റിപ്പറ്റിയായിരുന്നു
ആദ്യം ജനവാസമുണ്ടായിരുന്നത്
.
പിന്നീട്
ചൂണ്ടല്‍ പാറപ്പുറം
മഹാവിഷ്ണുക്ഷേത്രം ,
പറപ്പൂക്കാവ്
ക്ഷേത്രം എന്നിവയും ഇവര്‍
കയ്യടക്കി .
ക്ഷേത്രങ്ങളുടെ
നടത്തിപ്പിനും മറ്റുമായി
ബ്രാഹ്മണരേയും മറ്റു
ജോലികള്‍ക്കായി മറ്റു
ജാതിക്കാരേയും കൊണ്ടുവന്നു
പാര്‍പ്പിച്ചു .
ജന്മിമാര്‍
തമ്മില്‍ നടന്ന അധികാരവടംവലിയില്‍
ചില കുടുംബങ്ങള്‍ ഇല്ലാതാകുകയും
ചെയ്തു.
കാടുവെട്ടിത്തെളിച്ച്
കൃഷിചെയ്യാന്‍ തുടങ്ങിയതോടെ
കാട് ക്രമേണ നാടായി മാറുകയായിരുന്നു
.അങ്ങനെ
നൂറ്റാണ്ടുകള്‍ കൊണ്ടാണ്
ചൂണ്ടല്‍ ഗ്രാമമായിത്തീര്‍ന്നത്
.
ഹിന്ദുക്കളും
കൃസ്ത്യാനികളും മാത്രമേ
ആദ്യം ഇവിടെയുണ്ടായിരുന്നുള്ളൂ
.
കൃസ്ത്യാനികള്‍ക്കായി
ആദ്യം ദേവാലയമുണ്ടായിരുന്നില്ല
.
അവര്‍
മറ്റം പള്ളിയിലേയ്ക്കായിരുന്നു
പോയിരുന്നത് .
ആയിരത്തിത്തൊള്ളായിരാമാണ്ടിനുമുമ്പുതന്നെ
ചൂണ്ടലില്‍ കൃസ്ത്യന്‍ പള്ളി
സ്ഥാപിച്ചിരുന്നതായും
എന്നാല്‍ അത് വളരെക്കാലം
ആരാധനയൊന്നുമില്ലാതെ
പൂട്ടിക്കിടക്കുകയായിരുന്നുവെന്നും
പറയപ്പെടുന്നു .
നാല്‍പതുവര്‍ഷത്തോളം
പൂട്ടിക്കിടന്ന പള്ളി പിന്നീട്
തുറന്നുപ്രവര്‍ത്തിച്ചു
തുടങ്ങിയത് 1930ന്
ശേഷമാണ്.
പിന്നീടാണ്
ആസ്പത്രി സ്ഥാപിക്കപ്പെട്ടത്
.
ഇപ്പോള്‍
നഗരത്തിന്‍റെ എല്ലാ സൌകര്യങ്ങളും
ഗ്രാമത്തിന്‍റെ പ്രശാന്തതയുമുള്ള
ഗ്രാമമാണ് ചൂണ്ടല്‍.
വിവിധ
ജാതിമതങ്ങളില്‍ പെട്ടവരുണ്ട്.
വിവിധ
രാഷ്ട്രീയ കക്ഷികളില്‍
പെട്ടവരുണ്ട്.
ഇവരെല്ലാം
അവരുടെ വിശ്വാസങ്ങള്‍
വച്ചുപുലര്‍ത്തുകയും
അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവരുമാണ് .
എന്നാല്‍
ഇതിനെല്ലാമപ്പുറം സഹോദരഭാവത്തോടെയുള്ള
സഹവര്‍ത്തിത്വം,
ഒറ്റക്കെട്ടായി
നാടിന്‍റെ നന്മയ്ക്കുവേണ്ടിയുള്ള
പ്രവര്‍ത്തനം എന്നിവ
ഇന്നാട്ടുകാരുടെ എടുത്തുപറയേണ്ട
ഗുണങ്ങളാണ്.
പെണ്കുട്ടികള്‍ക്കുമാത്രമായി
കന്യാസ്ത്രികള്‍ നടത്തുന്ന
സ്കൂള്‍ ,
ഹയര്‍
സെക്കന്‍ററി സ്കൂള്‍ ,സര്‍ക്കാര്‍
സ്കൂള്‍ ,
ആസ്പത്രി
,
ആയുര്‍വേദചികിത്സാകേന്ദ്രങ്ങള്‍
,
വിവിധ
മതസ്ഥര്‍ക്കായുള്ള ആരാധനാലയങ്ങള്‍
,ചെറുകിട
വ്യവസായ സ്ഥാപനങ്ങള്‍,
അനേകം
വ്യാപാര സ്ഥാപനങ്ങള്‍
എന്നിവയാല്‍ ധന്യമാണ് ഈ ഗ്രാമം
.
കുന്നുകളും
തോടുകളും കുളങ്ങളും മൈദാനങ്ങളും
വയലുകളും ചേര്‍ന്ന് ഗ്രാമീണ
സൌന്ദര്യം വര്‍ണ്ണനാതീതമാക്കുന്നു
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ