ഈശാവാസ്യോപനിഷദ്
ഓം
പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത്
പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ
പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ
.
ഓം
ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം
=
സൃഷ്ടി
സ്ഥിതി സംഹാരങ്ങളുടെ പ്രതീകം
.
പരമാത്മാവ്
,
പരമ്പൊരുള്‍
,
പരബ്രഹ്മം
.
ഓം
എന്ന ശബ്ദം മൂന്ന് ശബ്ദങ്ങള്‍
ചേര്‍ന്നതാണ് .
നാഭിയില്‍നിന്നുത്ഭവിച്ച്
തൊണ്ടയില്‍ത്തട്ടി പുറത്തുവരുന്ന
'അ',
നാവില്‍
സ്പര്‍ശിച്ചുകൊണ്ടുവരുന്ന
'ഉ'
, ചുണ്ടില്‍
അവസാനിക്കുന്ന 'മ്'
എന്നീ
ശബ്ദങ്ങള്‍.
അകാരം
ജാഗ്രതാവസ്ഥയേയും ഉകാരം
സ്വപ്നാവസ്ഥയേയും മകാരം
സുഷുപ്തിയേയും പ്രതിനിധാനം
ചെയ്യുന്നു .
തൊണ്ടയില്‍നിന്നുത്ഭവിക്കുന്ന
ശബ്ദങ്ങളുടെ സംഗ്രഹമായി
പരിഗണിക്കുന്ന ഓംകാരം
സച്ചിദാനന്ദപരബ്രഹ്മത്തെ
പ്രതിനിധാനം ചെയ്യുന്ന
മൌലികമായ നാദവിശേഷമാണ് .
അദഃ
=
അത്
.
ഇദം
=
ഇത്
.
പൂര്‍ണ്ണം
=
പൂര്‍ണ്ണമാകുന്നു
.
പൂര്‍ണ്ണാത്
=
പൂര്‍ണ്ണത്തില്‍നിന്ന്
.
ഉദച്യതേ
=
കാണപ്പെടുന്നു
,
പ്രകടമാകുന്നു
,
ഉയര്‍ന്ന്
വരുന്നു,
ഉദിക്കുന്നു
.
ആദായ
=
എടുത്തിട്ട്
.
അവശിഷ്യതേ
=
അവശേഷിക്കുന്നു
.
അത്
പൂര്‍ണ്ണമാണ്.
ഇത്
പൂര്‍ണ്ണമാണ്.
പൂര്‍ണ്ണത്തില്‍നിന്ന്
പൂര്‍ണ്ണം സൃഷ്ടിക്കപ്പെടുന്നു
.
പൂര്‍ണ്ണത്തില്‍നിന്ന്
പൂര്‍ണ്ണം എടുക്കുമ്പോള്‍
പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു
.
ഈശ്വരന്‍
ഈ ബ്രഹ്മം തന്നെയാണ് .
അത്
പൂര്‍ണ്ണമാണ് .ബ്രഹ്മത്തില്‍
നിന്ന് ജനിച്ച പ്രപഞ്ചവും
പൂര്‍ണ്ണം തന്നെ പൂര്‍ണ്ണത്തില്‍
നിന്നും പൂര്‍ണ്ണം
എടുത്തുമാറ്റിയാലും പൂര്‍ണ്ണം
തന്നെ അവശേഷിക്കുന്നു .
പ്രപഞ്ചത്തിലെ
ഓരോ അണുവിലും നിറഞ്ഞുനില്‍ക്കുന്നത്
ഈശ്വരശക്തിയാണല്ലൊ .
അതുകൊണ്ട്
പ്രപഞ്ചത്തിലെ ഓരോ അണുവും
പൂര്‍ണ്ണമാണ്.
ബ്രഹ്മമാണ്
ഈശ്വരന്‍ .
എന്നാല്‍
ഓരോ അണുവിലും അടങ്ങിയിരിക്കുന്ന
തേജസ്സും ഈശരന്‍ തന്നെ .
അതുകൊണ്ടുതന്നെ
ഈ പ്രപഞ്ചത്തിലെ ഓരോ അണുവും
പൂര്‍ണ്ണമാണ് .
കാരണരൂപമായ
ബ്രഹ്മവും കാര്യരൂപമായ
പ്രപഞ്ചവും പ്രപഞ്ചത്തിലെ
ഓരോ അണുവും നിറഞ്ഞിരിക്കുന്നത്
ഈശ്വരനാണ് എന്നതുകൊണ്ടുതന്നെ
എല്ലാം പൂര്‍ണ്ണതയുള്ളതു
തന്നെ .
ഒന്നില്‍നിന്ന്
മറ്റൊന്നു വേര്‍തിരിച്ച്
കാണാന്‍ കഴിയില്ല .
ആദ്ധ്യാത്മികം
,
ആധിദൈവികം
,
ആധിബൌധികം
എന്നിങ്ങനെ മൂന്നുതരത്തിലുള്ള
വിഘ്നങ്ങളുടെ ശമനാര്‍ത്ഥമാണ്
മൂന്ന് തവണ ശാന്തി ശബ്ദം
ഉരുവിടുന്നത് .
൧
.
ഈശാവാസ്യമിദം
സര്‍വ്വം യത്കിഞ്ച ജഗത്യാം
ജഗത്
തേന
ത്യക്തേന ഭുഞ്ജീഥാ മാ ഗൃധഃ
കസ്യസ്വിദ്ധനം .
ഈശാ
=
ഈശ്വരനാല്‍
,
ഈശ്വരനെക്കൊണ്ട്
.
വാസ്യം
=
മൂടപ്പെടേണ്ടത്
.
നിറയപ്പെടേണ്ടത്
, (ആവാസ്യം
=
താമസിയ്ക്കാനുള്ള
സ്ഥലം -
എന്നുമാകാം
)
ഇദം
= ഈ
യത്കിഞ്ച
=
യാതൊരു
,
ജഗത്
=
ഇളകുന്നത്
,
പ്രപഞ്ചം
,
സര്‍വ്വം
,എല്ലാം
.
ജഗത്യാം
ജഗത് =
ജീവജാലങ്ങളും
സകല ചരാചരങ്ങളുമടങ്ങുന്ന ഈ
പ്രപഞ്ചം .
ചരാചരങ്ങള്‍
നിറഞ്ഞ ഈ പ്രപഞ്ചം ഈശ്വരനാല്‍
നിറയപ്പെട്ടിരിക്കുന്നു .
ഈ
പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും
ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു
.
ഈശ്വരമയമല്ലാത്തതായി
ഒന്നുംതന്നെ ഇവിടെയില്ല .
തേന
=
അതുകൊണ്ട്
, ആ
ബോധമുള്‍ക്കൊണ്ട് ,
അത്
മനസ്സിലാക്കിക്കൊണ്ട് .
ത്യക്തേന
=
ത്യാഗഭാവത്തോടെ
,
ഒന്നും
നമ്മുടെ സ്വന്തമല്ല എന്ന
തിരിച്ചറിവോടെ ,
ഭുഞ്ജീഥാ
=
അനുഭവിക്കുക
,
ആസ്വദിക്കുക
,
ജീവിതം
നയിക്കുക .
മാ
ഗൃധഃ =
ആഗ്രഹിക്കരുത്
,
കസ്യസ്വിത്
ധനം =
ആരുടെ
ധനവും .
ഈ
പ്രപഞ്ചത്തിന്‍റെ ഓരോ അണുവിലും
ഈശ്വരചൈതന്യം നിറഞ്ഞിരിക്കുന്നു
.
ഈശ്വരന്‍റേതല്ലാത്ത
ഒന്നുംതന്നെ ഇവിടെ ഇല്ല .
അത്
ഈശ്വരന്‍റെ അംശം ആയ നമുക്ക്
അനുഭവിക്കാം ,
ആസ്വദിക്കാം
.
അതാസ്വദിക്കുന്നതില്‍നിന്ന്
ഈശ്വരന്‍റെ അംശം തന്നെയായ
മറ്റേതൊരു ജീവിയേയും തടയാന്‍
നമുക്കധികാരമില്ല .
ഒരു
സ്വത്ത് സ്വന്തമാക്കി
വയ്ക്കുമ്പോള്‍ നമുക്കു
മാത്രമായി മാറ്റുകയും
മറ്റുള്ളവര്‍ക്ക് അത്
നിഷേധിക്കുകയുമാണ് ചെയ്യുന്നത്
.
അതുകൊണ്ട്
സ്വന്തമെന്ന ,
സ്വന്തമാക്കണമെന്ന
ചിന്ത വെടിഞ്ഞ് ത്യാഗഭാവത്തോടെ
നമുക്ക് ഭൂമിയിലെ വിഭവങ്ങള്‍
ആസ്വദിക്കാം .
എല്ലാം
ഉപേക്ഷിക്കണമെന്നല്ല
ത്യാഗമെന്നതിനര്‍ത്ഥം .
ഈശ്വരന്‍റെ
അംശമായ നമുക്ക് ഈ ഭൂമിയിലെ
വിഭവങ്ങള്‍ അനുഭവിച്ചാസ്വദിക്കാം
.
പക്ഷേ
അതേ അധികാരം ഈശ്വരന്‍റെ
അംശങ്ങളായ മറ്റെല്ലാ
ജീവികള്‍ക്കുമുണ്ട് .
അത്
മനസ്സിലാക്കി ഒന്നും
സ്വന്തമാക്കാന്‍ ശ്രമിക്കാതെ
,
ഒന്നും
നമുക്കുമാത്രമുള്ളതല്ല എന്ന
ബോധത്തോടെ ആസ്വദിക്കുക .
നമ്മളെപ്പോലെത്തന്നെ
മറ്റുള്ളവര്‍ക്കും
അനുഭവിക്കേണ്ടതുള്ളതുകൊണ്ട്
ഒന്നും സ്വന്തമാക്കാന്‍
ആഗ്രഹിക്കാതിരിക്കുക.
. വിശ്വം
നിറഞ്ഞുനില്‍ക്കുന്ന
ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ്
,
ഓരോ
പരമാണുവിലും പ്രേരകമായ
ചൈതന്യമായി വര്‍ത്തിക്കുന്ന
സച്ചിതാനന്ദപരബ്രഹ്മമായ
പരമാത്മാവു തന്നെയാണ് നമ്മളില്‍
ജീവചൈതന്യമായിരിക്കുന്ന
ജീവാത്മാവെന്നു തിരിച്ചറിഞ്ഞ്
,
അതേ
പരമാത്മാവുതന്നെയാണ് മറ്റെല്ലാ
ജീവികളിലുമുള്ള ചൈതന്യമെന്നറിഞ്ഞ്
,
ഉച്ചനീചവിവേചനഭാവമില്ലാതെ
,
ആത്മപരമാത്മഭേദം
വെടിഞ്ഞ് ,
പരമാത്മാവിനെ
സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ
സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി
താദാത്മ്യം പ്രാപിക്കുന്ന
അവസ്ഥയില്‍ പരമത്യാഗഭോഗത്തോടെ
നിത്യാനിത്യവസ്തുവിവേചനംകൊണ്ട്
പരമാനന്ദാനുഭവം നേടുക .
അതാണ്
ജ്ഞാനിയുടെ മാര്‍ഗ്ഗം.
൨.
കുര്‍വ്വന്നേവേഹ
കര്‍മ്മാണി ജിജീവിഷേച്ഛതം
സമാഃ
ഏവം
ത്വയി നാന്യഥേതോസ്തി ന കര്‍മ്മ
ലിപ്യതേ നരേ.
ഇഹ
=
ഇവിടെ
, ഈ
ലോകത്തില്‍ .
കര്‍മ്മാണി
=
കര്‍മ്മങ്ങളെ
,
ശാസ്ത്രവിഹിതങ്ങളായ
അഗ്നിഹോത്രാദി കര്‍മ്മങ്ങളെ
,
പൂജ
,ഹോമം,യാഗം
തുടങ്ങിയ കര്‍മ്മങ്ങളെ.
കുര്‍വ്വന്‍
ഏവ =
ചെയ്തുകൊണ്ടുതന്നെ
.
ജിജീവിഷേത്
ശതം സമാഃ =
നൂറുവര്‍ഷം
ജീവിക്കാന്‍ ആഗ്രഹിക്കണം .
മനുഷ്യന്
ലഭിച്ച ആയുസ്സുമുഴുവന്‍
ജീവിച്ചുതീര്‍ക്കാന്‍ എന്നേ
അര്‍ത്ഥമാക്കേണ്ടതുള്ളൂ .
എവം
=
ഇപ്രകാരമായാല്‍
,
ശാസ്ത്രവിഹിതങ്ങളായ
അഗ്നിഹോത്രാദി കര്‍മ്മങ്ങളെ
ചെയ്തുകൊണ്ടുതന്നെ മനുഷ്യന്
ലഭിച്ച ആയുസ്സുമുഴുവന്‍
ജീവിക്കുന്നതായാല്‍ .ത്വയി
=
നിന്നില്‍.
കര്‍മ്മ
=
കര്‍മ്മം
,
കര്‍മ്മഫലം
. ന
ലിപ്യതേ =
കളങ്കപ്പെടുത്തുന്നില്ല
,
ബാധിക്കുന്നില്ല
. ന
അന്യഥാ ഇതഃ അസ്തി =
ഇതില്‍നിന്ന്
അന്യമായിട്ട് ഒന്നുമില്ല ,
ഇതല്ലാതെ
മറ്റ് മാര്‍ഗ്ഗമൊന്നുമില്ല
.
ഈശാവാസ്യോപനിഷത്തിലെ
ആദ്യമന്ത്രത്തില്‍
പരമത്യാഗഭോഗത്തോടെ
നിത്യാനിത്യവസ്തുവിവേചനംകൊണ്ട്
പരമാത്മാവുമായി താദാത്മ്യം
പ്രാപിക്കുന്ന അവസ്ഥയെക്കുറിച്ച്
പറഞ്ഞു .
എന്നാല്‍
എല്ലാവര്‍ക്കും സന്യാസത്തിന്‍റെ
അവസ്ഥയിലെത്താന്‍ കഴിയില്ല
.
ഗൃഹസ്ഥനായ
സാധാരണ മനുഷ്യന്‍റെ കാര്യമാണ്
രണ്ടാമത്തെ മന്ത്രത്തില്‍
വിശദീകരിക്കുന്നത് .
ശാസ്ത്രവിഹിതങ്ങളായ
അഗ്നിഹോത്രാദി കര്‍മ്മങ്ങളെ
അനുഷ്ഠിച്ചുകൊണ്ട് ആയുഷ്കാലം
കഴിക്കുക .
പൂജ
,ഹോമം,യാഗം
തുടങ്ങിയ കര്‍മ്മങ്ങള്‍
അനുഷ്ഠിച്ചുകൊണ്ട് ഈശ്വരനെ
സ്മരിച്ചുകൊണ്ട് ജീവിക്കുക
.
എന്നാല്‍
കര്‍മ്മഫലം കളങ്കപ്പെടുത്തുകയില്ല
.
സന്യാസത്തിന്‍റെ
തലത്തിലേയ്ക്കെത്താത്ത
സാധാരണ മനുഷ്യന് കര്‍മ്മബന്ധങ്ങളില്‍
നിന്ന് മോചനം നേടാന്‍ ഏകമാര്‍ഗ്ഗം
ഈശ്വരാരാധനയും പൂജ ,ഹോമം
തുടങ്ങിയ ശാസ്ത്രവിഹിതങ്ങളായ
കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള
ജീവിതവുമാണ് .
ഇതല്ലാതെ
മറ്റൊരു മാര്‍ഗ്ഗവുമില്ല .
ഭഗവത്ഗീത
മൂന്നാമദ്ധ്യായത്തില്‍
പതിനാറാം ശ്ലോകം നോക്കുക .
ഏവം
പ്രവര്‍ത്തിതം ചക്രം
നാനുവര്‍ത്തയതീഹ
യഃ
അഘായുരിന്ദ്രിയാരാമോ
മോഘം
പാര്‍ത്ഥ സ ജീവതി .
ഇപ്രകാരം
പ്രവര്‍ത്തിക്കുന്ന യജ്ഞ
-കര്‍മ്മ
ചക്രത്തെ അനുവത്തിക്കാത്തവര്‍
ആരാണെങ്കിലും പാപിയും
ശരീരസുഖങ്ങളില്‍ മാത്രം
താല്‍പര്യമുള്ളവരും ആയ അവര്‍
ജീവിതം പാഴാക്കുന്നു .മോക്ഷം
അവര്‍ക്ക് ലഭ്യമല്ല .
'ന
രമതേ ഇതി നരഃ'
, 'വിഷയേഷു
യഃ ന രമതേ സ നരഃ'
(ഇന്ദ്രിയസുഖങ്ങളില്‍
രമിക്കാത്തവന്‍)
എന്നൊക്കെയാണ്
നരന്‍ എന്ന പദത്തിന്
കൊടുത്തിരിക്കുന്ന നിര്‍വ്വചനങ്ങള്‍
.
രമിക്കുക
എന്നാല്‍ ഒന്നില്‍ മാത്രം
മുഴുകിയിരിക്കുക .
ചെയ്യാനുള്ള
കര്‍മ്മങ്ങള്‍ അതിന്‍റെ
ഫലത്തെക്കുറിച്ച് ചിന്തിക്കാതെത്തന്നെ
ചെയ്യുവാന്‍ ഭഗവത്ഗീത ആഹ്വാനം
ചെയ്യുന്നു .
'കര്‍മ്മണ്യേവാധികാരസ്തേ
,മാ
ഫലേഷു കദാചന'.
സാധാരണ
മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന്
തൈത്തിരീയോപനിഷത്ത് പറയുന്നത്
നോക്കുക .
"
സത്യം
വദ ,
ധര്‍മ്മം
ചര ,
സ്വാദ്ധ്യായാത്
മാ പ്രമദഃ ,
മാതൃദേവോ
ഭവ ,
പിതൃദേവോ
ഭവ ,
ആചാര്യദേവോ
ഭവ ,
അതിഥിര്‍ദ്ദേവോ
ഭവ ,
യാനി
അനവദ്യാനി കര്‍മ്മാണി താനി
സേവിതാനി ന ഇതരാണി '.
സത്യം
പറയുക ,ധര്‍മ്മം
പാലിക്കുക ,
സന്മാര്‍ഗ്ഗത്തില്‍നിന്ന്
വ്യതിചലിക്കാതിരിക്കുക ,
മാതാപിതാഗുരുക്കന്മാരെയും
അതിഥിയെയും ഈശ്വരതുല്യം
ആദരിക്കുക ,
നിന്ദ്യമല്ലാത്ത
കാര്യങ്ങള്‍ മാത്രം ചെയ്യുക.
ആത്മപരമാത്മവിവേചനമില്ലാതെ
,
പരമാത്മാവിനെ
സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ
സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി
താദാത്മ്യം പ്രാപിക്കുന്ന
അവസ്ഥയിലെത്തിയവന് യാഗപൂജാദി
അനുഷ്ഠാനങ്ങളൊന്നും ചെയ്യേണ്ടതില്ല
.കാരണം
പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന
അതേ ചൈതന്യം തന്നെയാണ് താന്‍
എന്ന അറിവ് അവനെ
പരമാനന്ദപദത്തിലെത്തിച്ചിരിക്കുന്നു
.
൩.അസുര്യാ
നാമ തേ ലോകാ അന്ധേന തമസാവൃതാ
താംസ്തേ
പ്രേത്യാഭിഗച്ഛന്തി യേ കേ
ചാത്മഹനോ ജനാഃ
താംസ്തേ
=
താന്‍
+ തേ
.
ചാത്മഹനോ
= ച
+
ആത്മഹനഃ
.
അസുര്യാ
നാമ =
അസുരന്മാരെസ്സംബന്ധിച്ചതെന്നു
പറയപ്പെടുന്ന .
തേ
ലോകാ =
ആ
ലോകങ്ങള്‍ .
അന്ധേന
തമസാ =
അജ്ഞാനത്തിന്‍റെ
കൂരിരുട്ടാല്‍ .
ആവൃതാഃ
=
മൂടപ്പെട്ടിരിക്കുന്നു
. യേ
കേ ച ജനാഃ =
ഏതെല്ലാം
ആള്‍ക്കാര്‍ .
ആത്മഹനഃ
=
ആത്മഘാതകികള്‍
.
മുക്തി
നേടാനുള്ള രണ്ട് മാര്‍ഗ്ഗങ്ങളാണ്
ഒന്നും രണ്ടും മന്ത്രങ്ങളില്‍
വിശദീകരിച്ചത് .
വിശ്വം
നിറഞ്ഞുനില്‍ക്കുന്ന
ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ്
,
ഓരോ
പരമാണുവിലും പ്രേരകമായ
ചൈതന്യമായി വര്‍ത്തിക്കുന്ന
സച്ചിതാനന്ദപരബ്രഹ്മമായ
പരമാത്മാവു തന്നെയാണ് നമ്മളില്‍
ജീവചൈതന്യമായിരിക്കുന്ന
ജീവാത്മാവെന്നു തിരിച്ചറിഞ്ഞ്
,
ആത്മപരമാത്മഭേദം
വെടിഞ്ഞ് ,
പരമാത്മാവിനെ
സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ
സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി
താദാത്മ്യം പ്രാപിക്കുന്ന
അവസ്ഥയില്‍ പരമത്യാഗഭോഗത്തോടെ
നിത്യാനിത്യവസ്തുവിവേചനംകൊണ്ട്
പരമാനന്ദാനുഭവം നേടുന്ന
സന്യാസത്തിന്‍റെ മാര്‍ഗ്ഗമാണ്
ഒന്നാം മന്ത്രത്തില്‍
വിശദീകരിച്ചത് .
എന്നാല്‍
എല്ലാവര്‍ക്കും സന്യാസത്തിന്‍റെ
അവസ്ഥയിലെത്താന്‍ കഴിയില്ല
.
ഗൃഹസ്ഥനായ
സാധാരണ മനുഷ്യന്‍റെ കാര്യമാണ്
രണ്ടാമത്തെ മന്ത്രത്തില്‍
വിശദീകരിക്കുന്നത് .
സന്യാസത്തിന്‍റെ
തലത്തിലേയ്ക്കെത്താത്ത
സാധാരണ മനുഷ്യന് കര്‍മ്മബന്ധങ്ങളില്‍
നിന്ന് മോചനം നേടാന്‍ ഏകമാര്‍ഗ്ഗം
ഈശ്വരാരാധനയും പൂജ ,ഹോമം
തുടങ്ങിയ ശാസ്ത്രവിഹിതങ്ങളായ
കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ള
ജീവിതവുമാണ് .
ഇത്
രണ്ടുമനുഷ്ഠിക്കാതെ ,
ജ്ഞാനമാര്‍ജ്ജിക്കാന്‍
ശ്രമിക്കാതെ ,
സഹജീവികളുടെ
ക്ഷേമൈശ്വര്യങ്ങളെക്കുറിച്ച്
അല്പം പോലും ചിന്തയില്ലാതെ
സ്വന്തം ശാരീരികസുഖങ്ങളില്‍
മാത്രം മുഴുകിക്കഴിയുന്നവരെയാണ്
ആത്മഘാതകികള്‍ എന്ന്
വിശേഷിപ്പിച്ചിട്ടുള്ളത്
. തേ
=
അവര്‍
,
പ്രേത്യ
=
മരണാനന്തരം.
താന്‍
=
അവയെ
,
അസുരലോകങ്ങളെ
അഭിഗച്ഛന്തി =
പ്രാപിക്കുന്നു
.
ആത്മഘാതകികളായ
ജനങ്ങള്‍ മരണാനന്തരം
അജ്ഞാനത്തിന്‍റെ കൂരിരുട്ടാല്‍
മൂടപ്പെട്ടിരിക്കുന്ന
അസുരലോകത്തെ പ്രാപിക്കുന്നു
.
നിവൃത്തിമാര്‍ഗ്ഗത്തിലൂടെയോ
പ്രവൃത്തിമാര്‍ഗ്ഗത്തിലൂടെയോ
ആത്മസാക്ഷാത്കാരത്തിനു
ശ്രമിക്കാതെ ,
ജ്ഞാനമാര്‍ജ്ജിക്കാതെ
,
ഇന്ദ്രിയസുഖങ്ങളില്‍
മാത്രം മുഴുകിക്കഴിയുന്നവര്‍
ജനനമരണചക്രങ്ങളില്‍പെട്ടുഴലുന്നു
.
ക്രിയായോഗത്തില്‍
തപം ,സ്വാദ്ധ്യായം
,
ഈശ്വരപ്രണിധാനം
എന്നിവ ആത്മസാക്ഷാത്കാരത്തിനുള്ള
മാര്‍ഗ്ഗങ്ങളായി പറയുന്നു.
ഭൌതികസുഖങ്ങളില്‍മാത്രം
മുഴുകിക്കഴിയുന്നവരെക്കുറിച്ച്
ശങ്കരാചാര്യര്‍ പറഞ്ഞിരിക്കുന്നത്
ശ്രദ്ധിക്കുക :
ബാലസ്താവത്
ക്രീഡാസക്തഃ തരുണസ്താവത്
തരുണീസക്തഃ
വൃദ്ധസ്താവത്
ചിന്താമഗ്നഃ പരമേ ബ്രഹ്മണി
കോϚപി
ന ലഗ്നഃ
പ്രായത്തിനനുസരിച്ച്
ഓരോ കാലത്തും ഓരോ കാര്യങ്ങളില്‍
മുഴുകുന്ന ഒരാളും ഒരു കാലത്തും
ഈശ്വരനെക്കുറിച്ച് ചിന്തിക്കുന്നില്ല
.
സ്വന്തം
സുഖങ്ങളെക്കുറിച്ച്മാത്രം
ചിന്തിക്കുന്നവരാണ് അസുരന്മാര്‍
.
അതിനുവേണ്ടി
മറ്റുള്ളവരെ ഹനിക്കുന്നതില്‍
ഒരു വിഷമവും അവര്‍ക്കില്ല
.ദേവന്മാരെന്നോ
അസുരന്മാരെന്നോ വ്യത്യസ്ത
വര്‍ഗ്ഗങ്ങളില്ല .
മനുഷ്യരില്‍ത്തന്നെ
ഈ രണ്ടുകൂട്ടരുമുണ്ടെന്നു
കാണാം .
ദേവപ്രീതിക്കുവേണ്ടി
,സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ടി
എത്രയോ ജീവന്‍ നഷ്ടപ്പെടുത്തി
യാഗം ചെയ്യുന്ന മഹര്‍ഷിമാര്‍
ചെയ്യുന്നതും സ്വന്തം സിംഹാസനം
നിലനിര്‍ത്താന്‍ വേണ്ടി
ദേവേന്ദ്രന്‍ ചെയ്യുന്നതായി
പുരാണങ്ങളില്‍ വിശദീകരിക്കുന്ന
കര്‍മ്മങ്ങളുമെല്ലാം
ആസുരമെന്നുതന്നെ പറയാം .
സ്വന്തം
സുഖത്തിനുവേണ്ടിയോ അന്യനെ
ദ്രോഹിച്ചുകൊണ്ടോ ഫലം
ഇച്ഛിച്ചുകൊണ്ടോ കര്‍മ്മം
ചെയ്യുന്നവര്‍ സാധാരണ മനുഷ്യരോ,
പുരോഹിതന്മാരോ
,
മഹര്‍ഷിമാരോ
,
ദേവന്മാരോ
ആരുമാകട്ടെ ആവരെല്ലാം
അസുരന്മാര്‍ തന്നെ .
കാമം
,
ക്രോധം
,
ലോഭം
,
മോഹം
,
മദം
,
മത്സരം
എന്നീ ദോഷങ്ങളുടെ അടിമകളാണവര്‍
.
അജ്ഞത
,
അഹംഭാവം
,
രാഗം
,
ദ്വേഷം
,
അഭിനിവേശം
എന്നിവയായിരിക്കും ഇക്കൂട്ടരെ
ഭരിക്കുന്നത് .
ഈശാവാസ്യോപനിഷത്തിലെ
മൂന്നാമത്തെ മന്ത്രത്തിന്‍റെ
അതേ ആശയം വരുന്ന മന്ത്രങ്ങളും
ശ്ലോകങ്ങളും മറ്റു പല
ഗ്രന്ഥങ്ങളിലുമുണ്ട്.
ബൃഹദാരണ്യകോപനിഷത്തില്‍
ഒരു മന്ത്രം ഇതേ ആശയം ഉള്ളതാണ്
.
അനന്ദാ
നാമ തേ ലോകാ അന്ധേന തമസാവൃതാഃ
താംസ്തേ
പ്രേത്യാഭിഗച്ഛന്ത്യവിദ്വാംസോ
ﯼ ബുധോ ജനാഃ
ഭഗവത്ഗീത
പതിനാറാം അദ്ധ്യായം കാണുക
.
പതിനാറാം
ശ്ലോകം :
അനേകചിത്തവിഭ്രാന്താഃ
മോഹജാലസമാവൃതാഃ
പ്രസക്താഃ
കാമഭോഗേഷു പതന്തി നരകേﯼ ശുചൌ
.
പല
ആഗ്രഹങ്ങളാല്‍ മനസ്സ് പതറിയവരും
മോഹവലയത്താല്‍ ചുറ്റപ്പെട്ടവരും
കാമഭോഗങ്ങളില്‍ മുഴുകിക്കഴിയുന്നവരുമായവര്‍
മലിനമായ നരകത്തില്‍ പതിക്കുന്നു
.
മനസ്സിനൊരിക്കലും
സ്വസ്ഥത ലഭിക്കാത്ത അവര്‍
നരകതുല്യമായ അവസ്ഥയിലായിരിക്കും
എന്നര്‍ത്ഥം .
ഇരുപതാം
ശ്ലോകം :
ആസുരീം
യോനിമാപന്നാ മൂഢാ ജന്മനി
ജന്മനി
മാമപ്രാപ്യൈവ
കൌന്തേയ തതോയാന്ത്യധമാം
ഗതിം .
അര്‍ജ്ജുനാ
,
ആസുരജന്മമെടുത്ത
മൂഢന്മാര്‍ എന്നെ പ്രാപിക്കാന്‍
കഴിയാതെ ജന്മംതോറും കൂടുതല്‍
കൂടുതല്‍ അധമമായ ഗതിയെ
പ്രാപിക്കും .
യഥാര്‍ത്ഥജ്ഞാനം
സിദ്ധിച്ചവരുടെ ഗതിയെക്കുറിച്ച്
രണ്ടാമദ്ധ്യായത്തില്‍ 51,52
ശ്ലോകങ്ങളില്‍
ഇങ്ങനെ പറയുന്നു :
കര്‍മ്മജം
ബുദ്ധിയുക്താ ഹി ഫലം ത്യക്ത്വാ
മനീഷിണഃ
ജന്മബന്ധവിനിര്‍മുക്താഃ
പദം ഗച്ഛന്ത്യനാമയം .
യോഗയുക്തമായ
ബുദ്ധിയുള്ള ജ്ഞാനികള്‍
കര്‍മ്മഫലം ഉപേക്ഷിച്ച്
ജനനമരണചക്രങ്ങളില്‍നിന്ന്
മുക്തി നേടി ദുഃഖങ്ങളില്ലാത്ത
പരമപദത്തിലെത്തിച്ചേരുന്നു
.
യദാ
തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി
തദാ
ഗന്താസി നിര്‍വ്വേദം ശ്രോതവ്യസ്യ
ശ്രുതസ്യ ചാ
എപ്പോള്‍
നിന്‍റെ ബുദ്ധി മോഹമാകുന്ന
ദോഷത്തെ അതിക്രമിക്കുന്നുവോ
അപ്പോള്‍ കേള്‍ക്കേണ്ടതിലും
കേട്ടതിലും നീ വിരക്തി നേടും
.
യഥാര്‍ത്ഥ
ജ്ഞാനം നേടി മോഹത്തെ കീഴടക്കുമ്പോള്‍
കര്‍മ്മഫലത്തെക്കുറിച്ച്
വൈരാഗ്യബുദ്ധിയോടെ ചിന്തിക്കാന്‍
കഴിയും .
൪
. അനേജദേകം
മനസോ ജവീയോ നൈനദ്ദേവാ ആപ്നുവന്‍
പൂര്‍വ്വമര്‍ഷത്
തദ്ധാവതോ
ƒന്യാനത്യേതി
തിഷ്ഠത്തസ്മിന്നപോ മാതരിശ്വാ
ദധാതി.
അനേജത്
=
ഇളകാത്തത്
.
ഏകം
=
അതുപോലെ
മറ്റൊന്നില്ലാത്തത് .മനസോ
ജവീയോ =മനസഃ
ജവീയഃ =
മനസ്സിനേക്കാള്‍
വേഗതയുള്ളത് .പൂര്‍വ്വം
അര്‍ഷത് =
മുന്‍പ്
പോകുന്ന .
ഏനദ്
=
ഇത്
. ന
ആപ്നുവന്‍ =
പ്രാപിച്ചിട്ടില്ല
.
ദേവാഃ
=
പ്രകാശിപ്പിക്കുന്നവ
.വസ്തുക്കളെ
അനുഭവഭേദ്യമാക്കുന്നതുകൊണ്ട്
ഇന്ദ്രിയങ്ങളെ യാണിവിടെ
ദേവാഃ എന്നതുകൊണ്ട്
ഉദ്ദേശിക്കുന്നത് .തിഷ്ഠത്
=
നിന്നുകൊണ്ട്
.
ധാവതഃ
അന്യാന്‍ =
ഓടുന്ന
മറ്റുള്ളവയെ .
അത്യേതി
=
അതിക്രമിക്കുന്നു
,മറികടക്കുന്നു
.മാതരിശ്വാ
=
വായു
(അന്തരിക്ഷത്തില്‍
ചരിക്കുന്നത്).തസ്മിന്‍
=
അതില്‍
,ആത്മതത്വത്തില്‍
.അപഃ
=
ജലം
,പ്രാണികളുടെ
ചേഷ്ടാരൂപമായ കര്‍മ്മങ്ങളെ
,വിദധാതി
=
വിഭജിക്കുന്നു
,നടത്തുന്നു
,നിര്‍വ്വഹിക്കുന്നു
.
പൂര്‍വ്വമര്‍ഷത്
എന്നതിന് മുന്‍പ് പോയിട്ടുള്ള
,എല്ലായിടത്തും
വ്യാപിച്ചിരിക്കുന്ന ,അനാദിയായ
പ്രകാശം എന്നെല്ലാം അര്‍ത്ഥം
കല്പിക്കാം .
സ്ഥിരവും
ഏകവുമായ അത് മനസ്സിനേക്കാള്‍
വേഗതയുള്ളതാണ് .മുന്‍പേ
ഗമിച്ചിട്ടുള്ള എല്ലായിടത്തും
വ്യാപിച്ചിരിക്കുന്ന ഇതിനെ
പ്രാപിക്കാന്‍
ഇന്ദ്രിയങ്ങള്‍ക്കു കഴിയില്ല
.
ഇളകാതെ
നില്‍ക്കുന്ന അത് അതിവേഗം
ചലിക്കുന്നവയെ അതിക്രമിക്കുന്നു
.
പ്രാണന്‍
അതിന്‍റെ ശക്തിയാല്‍ മാത്രമാണ്
പ്രാണികളുടെ ചേഷ്ടാരൂപമായ
കര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത്
.
പരമാത്മചൈതന്യത്തിന്‍റെ
സാന്നിദ്ധ്യമില്ലാത്ത
ഒരിടവുമില്ല .
അതുകൊണ്ടുതന്നെ
അതിന് ചലിക്കാന്‍ ഇടമില്ല
.
അതുകൊണ്ട്
അനേജത് എന്ന് വിശേഷിപ്പിച്ചിരിക്കുന്നു
.വിശ്വം
നിറഞ്ഞുനില്‍ക്കുന്ന ഒരേ
ഒരു ശക്തിയെയാണ്
സച്ചിദാനന്ദപരബ്രഹ്മമെന്ന്
വിളിക്കുന്നത് .
ഇതുപോലെ
മറ്റൊന്നില്ല .
അതുകൊണ്ട്
ഏകം എന്ന് പറയുന്നു .
വിചാരിക്കുന്ന
സമയത്ത് വിചാരിക്കുന്ന
സ്ഥലത്ത് എത്താന്‍ കഴിയുന്ന
മനസ്സാണ് ഏറ്റവും വേഗതയുള്ളത്
.
എന്നാല്‍
നാം എന്തിനെക്കുറിച്ച്
ചിന്തിക്കുന്നുവോ അവിടെയെല്ലാം
കാണുന്നത് ആ ചൈതന്യമാണ് .
നമ്മുടെ
മനസ്സെത്തുന്നിടത്തൊക്കെ
നാം ആ ചൈതന്യം കാണുന്നു .
അതുകൊണ്ട്
മനസ്സിനേക്കാള്‍ വേഗതയുള്ളതാണെന്നു
പറയുന്നു .
നാം
എവിടെച്ചെന്നാലും ആ
ആത്മതത്ത്വത്തിന്‍റെ
സാന്നിദ്ധ്യം ഉള്ളതുകൊണ്ട്
അത് മുന്‍പേ എത്തിയിട്ടുള്ളതായി
തോന്നുന്നു .എല്ലായിടത്തും
വ്യാപിച്ചിരിക്കുന്നത്
എന്നതിന് വിശദീകരണം ആവശ്യമില്ലല്ലോ
.
ആത്മതത്ത്വത്തെ
കാണാനോ കേള്‍ക്കാനോ രുചിക്കാനോ
സ്പര്‍ശിക്കാനോ കഴിയില്ല
.
ഭൌതികരൂപമില്ലാത്ത
അത് ഇന്ദ്രിയങ്ങള്‍ക്കതീതമാണ്
.
മനസ്സിനേക്കാള്‍
വേഗതയുള്ളതെന്നതിന്‍റെ
വിശദീകരണത്തില്‍ നിന്നുതന്നെ
ഓടുന്ന എന്തിനേയും അത്
അതിക്രമിക്കുന്നു എന്നത്
വ്യക്തമാണ് .ഇവിടെ
ഓടുന്നത് എന്തുമാകാം .
എന്നും
ഓടിക്കൊണ്ടിരിക്കുന്ന
കാലവുമാകാം .
അനാദിയും
അനന്തവുമായ ആ ചൈതന്യത്തെ
കാലചക്രത്തിന്‍റെ ഭ്രമണം
ബാധിക്കുന്നില്ല .
വായുവും
ജലവും അഗ്നിയുമെല്ലാം
കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്
അവയിലന്തര്‍ലീനമായിരിക്കുന്ന
ആ ചൈതന്യത്തിന്‍റെ പ്രേരണയിലാണ്
.പ്രാണന്‍
ആ ചൈതന്യത്തിന്‍റെ പ്രേരണയാലാണ്
പ്രാണികളുടെ ചേഷ്ടാരൂപമായ
കര്‍മ്മങ്ങളെ നിര്‍വ്വഹിക്കുന്നത്
.
അരൂപിയായ
വിശ്വത്തിന്‍റെ ഓരോ പരമാണുവിലും
അന്തര്‍ലീനമായിരിക്കുന്ന
,
എല്ലാ
കാര്യങ്ങളുടേയും കാരണമായി
വര്‍ത്തിക്കുന്ന ,
എല്ലാറ്റിലും
പ്രേരകമായി വര്‍ത്തിക്കുന്ന
ചൈതന്യം മാത്രമായ
നിര്‍ഗ്ഗുണബ്രഹ്മത്തിന്‍റെ
പ്രത്യേകതകളാണ് വിവരിച്ചിരിക്കുന്നത്
.
എല്ലായിടത്തും
വ്യാപിച്ച് എന്തിനേയും
അതിന്‍റെ സ്വാഭാവികകര്‍മ്മങ്ങളനുഷ്ഠിക്കാന്‍
പ്രേരകശക്തിയായി ഓരോന്നിലും
അന്തര്‍ലീനമായിരിക്കുന്ന
ശക്തിചൈതന്യമാണെങ്കിലും
മനുഷ്യന്‍റെ ചുറ്റുപാടുകളുമായി
താരതമ്യം ചെയ്ത് അതിനെ
മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍
സോപാധികമായും സഗുണമായും
(രൂപമുള്ളതായും)
തോന്നുന്നു
.സ്ഥിരമായത്
,ഇളകുന്നത്
,
വേഗതയേറിയത്
,
കര്‍മ്മനിരതമാക്കുന്നത്
എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍
,പലപ്പോഴും
പരസ്പരവിരുദ്ധമായവ
നിര്‍ഗുണപരബ്രഹ്മത്തിന്
എങ്ങനെ യോജിക്കുന്നു എന്നാണ്
ഈ മന്ത്രം പഠിപ്പിക്കുന്നത്
.
൫. തദേജതി
തന്നൈജതി തദ്ദൂരേ തദ്വന്തികേ
തദന്തരസ്യ
സര്‍വ്വസ്യ തദുസര്‍വ്വസ്യാസ്യ
ബാഹ്യതഃ
തത്=
അത്
,
ബ്രഹ്മതത്ത്വം
.
ഏജതി
=
ചലിക്കുന്നു
.
തന്നൈജതി
=
തത്
ന ഏജതി =
അത്
ചലിക്കുന്നില്ല .തദ്ദൂരേ
=
തത്
ദൂരേ =
അത്
അകലത്താണ് .തത്
ഉ അന്തികേ =
അത്
അടുത്തുമാണ് .തത്
അസ്യ സര്‍വ്വസ്യ അന്തഃ =
അത്
എല്ലാതിന്‍റേയും ഉള്ളിലാണ്
.
തത്
ഉ അസ്യ സര്‍വ്വസ്യ ബാഹ്യതഃ
=അത്
എല്ലാറ്റിന്‍റേയും പുറത്തുമാണ്
.
ബ്രഹ്മതത്ത്വത്തിന്‍റെ
പ്രത്യേകതകളാണ് ഈ മന്ത്രത്തില്‍
വിശദീകരിക്കുന്നത് .അത്
ചലിക്കുന്നു .അത്
ചലിക്കുന്നില്ല .അത്
അകലത്താണ് .
അത്
അടുത്തുമാണ് .അത്
എല്ലാതിന്‍റേയും ഉള്ളിലാണ്
.അത്
എല്ലാറ്റിന്‍റേയും പുറത്തുമാണ്
.
മുന്‍മന്ത്രത്തിലെപ്പോലെത്തന്നെ
പരസ്പരവിരുദ്ധമായ കാര്യങ്ങളാണ്
ഇതിലുമുള്ളത് .
പരമാത്മന്‍
സര്‍വ്വവ്യാപിയാണ് .വിശ്വം
മുഴുവന്‍ നിറഞ്ഞുനില്ക്കുന്ന
ചൈതന്യം .സ്ഥാവരവും
ജംഗമവുമായ എല്ലാറ്റിലും
നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം
.
അതില്ലാത്ത
ഒരു സ്ഥലവുമില്ല..
പിന്നെ
എവിടേയ്ക്ക് ചലിക്കും ?
അതുകൊണ്ട്
അത് ചലിക്കാത്തതാണ് .
ചലിക്കുന്ന
എന്തിലും ചലിക്കാന്‍ പ്രേരകമായി
വര്‍ത്തിക്കുന്ന ചൈതന്യമാണ്
അത്.ചലിക്കുന്ന
ഏതു വസ്തുവിലുമുള്ള ,
ഏത്
ജീവിയിലുമുള്ള ആത്മതത്ത്വം
അവയോടൊപ്പം ചലിക്കുന്നു .
ചലിക്കുന്ന
വസ്തുവിനെ അടിസ്ഥാനപ്പെടുത്തി
ചിന്തിക്കുമ്പോള്‍ ,
ആ
വസ്തുവിനോടൊപ്പം ബ്രഹ്മവും
ചലിക്കുന്നു .
അങ്ങനെ
നിരുപാധികമായി ചലിക്കാത്ത
ബ്രഹ്മം സോപാധികമായി
ചലിക്കുന്നതായി തോന്നുന്നു
.
അതുകൊണ്ട്
ബ്രഹ്മം ചലിക്കുന്നതും
ചലിക്കാത്തതുമാണ് .
ആത്മസ്വരൂപം
അജ്ഞാനികള്‍ക്കപ്രാപ്യമാണ്
.
അതുകൊണ്ട്
അത് വളരെ ദൂരെയാണ് .
എന്നാല്‍
ജീവാത്മാവുതന്നെയാണ്
പരമാത്മാവെന്ന യാഥാര്‍ത്ഥ്യം
മനസ്സിലാക്കിയ ജ്ഞാനികള്‍
അവരില്‍ കുടികൊള്ളുന്ന
ചൈതന്യത്തെ പരമാത്മാവെന്നറിയുന്നു
.
അവര്‍ക്ക്
പരമാത്മാവ് അടുത്താണ് .
ജഗത്തില്‍
നിറഞ്ഞുനില്ക്കുന്ന ആ ശക്തി
ഓരോ ജീവിയുടേയും ഓരോ
വസ്തുവിന്‍റേയും ഉള്ളിലും
പുറത്തുമുണ്ട്.
യഥാര്‍ത്ഥത്തില്‍
നിശ്ചലവും നിഷ്ക്രിയവും
നിര്‍ഗ്ഗുണവും നിര്‍വ്വികാരവും
ആയ ബ്രഹ്മതത്ത്വം അത്
വ്യാപിച്ചിരിക്കുന്ന
വസ്തുക്കളേയോ ജീവികളേയോ
അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍
ചലനാത്മകവും ക്രിയാത്മകവും
സഗുണവും സവികാരവുമൊക്കെയാണെന്നു
തോന്നും .
ഭഗവത്ഗീത
പതിമൂന്നാം അദ്ധ്യായത്തില്‍
പതിനഞ്ചാം ശ്ലോകം നോക്കുക:
ബഹിരന്തശ്ച
ഭൂതാനാം അചരം ചരമേവ ച
സൂക്ഷ്മത്ത്വാത്
തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ
ച തത് .
അത്
ഭൂതങ്ങളുടെ അകത്തും പുറത്തുമുണ്ട്
.
സ്ഥാവരവും
ജംഗമവും അതുതന്നെയാണ് .
കാണാന്‍
കഴിയാത്തതുകൊണ്ട് പലര്‍ക്കും
അത് മനസ്സിലാക്കാന്‍
കഴിയാത്തതാണ് .അത്
ദൂരത്തിരിക്കുന്നതുമാണ്
,അടുത്തിരിക്കുന്നതുമാണ്
.
അജ്ഞാനികള്‍
ഈശ്വരനെത്തേടി പുണ്യതീര്‍ത്ഥങ്ങളില്‍
സ്നാനം നടത്തുകയും
തീര്‍ത്ഥകേന്ദ്രങ്ങള്‍
കയറിയിറങ്ങുകയും ചെയ്യുന്നു
.അവര്‍ക്കുള്ളിലുള്ള
ഈശ്വരനെ അവര്‍ക്ക് കണ്ടെത്താന്‍
കഴിയാത്തതിനാല്‍ അവര്‍ക്ക്
ബ്രഹ്മതത്ത്വം വളരെ അകലെയാണ്
,
അപ്രാപ്യമാണ്
,
ദുര്‍ഗ്രാഹ്യവുമാണ്
.തന്‍റെ
ജീവാത്മാവ് പരമാത്മാവുതന്നെയാണെന്നറിയുന്നവര്‍ക്ക്
ബ്രഹ്മതത്ത്വം തന്നില്‍തന്നെ
അനുഭവിക്കാന്‍ കഴിയുന്നു
.
൬.
യസ്തു
സര്‍വ്വാണി ഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വ്വഭൂതേഷു
ചാത്മാനം
തതോ
ന വിജുഗുപ്സതേ !
യഃ
തു =
ആരുതന്നെയാകട്ടെ
.
സര്‍വ്വാണി
ഭൂതാനി =
എല്ലാ
ജീവികളേയും .
ആത്മനി
ഏവ അനുപശ്യതി =
തന്നില്‍
തന്നെ കാണുന്നു .
സര്‍വ്വഭൂതേഷു
=
എല്ലാ
ജീവികളിലും .
ആത്മാനം
ച =
തന്നെയും
. തതോ
= തതഃ
=
അതുകൊണ്ട്
. ന
വിജുഗുപ്സതേ =
നിന്ദിക്കുന്നില്ല
.
എല്ലാ
ജീവികളിലും തന്നെയും തന്നില്‍
എല്ലാ ജീവികളേയും കാണുന്നവന്‍
ആ കാരണം കൊണ്ടുതന്നെ ആരെയും
നിന്ദിക്കുന്നില്ല .
തന്‍റെ
ജീവാത്മാവ് പരമാത്മാവുതന്നെയാണെ
ന്നും എല്ലാ ജീവികളിലും
ജീവാത്മാവായി വര്‍ത്തിക്കുന്നത്
അതേ പരമാത്മാവുതന്നെയാണെന്നും
അറിയുമ്പോള്‍ ,
തന്നിലെ
ആത്മചൈതന്യം തന്നെയാണ്
മറ്റെല്ലാ ജീവികളിലുമുള്ളതെന്ന
തിരിച്ചറിവുണ്ടാകുമ്പോള്‍
മറ്റെല്ലാ ജീവികളിലും തന്നെ
കാണാന്‍ കഴിയുന്നു;
പരമാത്മചൈതന്യത്തെ
കാണാന്‍ കഴിയുന്നു .
അങ്ങനെയുള്ളവന്
മറ്റൊരാളെ നിന്ദിക്കുവാന്‍
എങ്ങനെ കഴിയും?
ഭഗവത്
ഗീത ആറാം അദ്ധ്യായത്തില്‍
ഇരുപത്തിയൊമ്പതാം ശ്ലോകം
കാണുക .
സര്‍വ്വഭൂതസ്ഥമാത്മാനം
സര്‍വ്വഭൂതാനി ചാത്മനി
ഈക്ഷതേ
യോഗയുക്താത്മാ സര്‍വ്വത്ര
സമദര്‍ശനഃ
യോഗി
എല്ലാ വസ്തുക്കളിലും ഒരേ
ചൈതന്യത്തെ കണ്ടുകൊണ്ട്
തന്‍റെ ആത്മാവിനെ സര്‍വ്വ
ചരാചരങ്ങളിലും സര്‍വ്വ
ചരാചരങ്ങളേയും
തന്‍റെ ആത്മാവിലും
കാണുന്നു.
ആത്മജ്ഞാനി
സര്‍വ്വം ബ്രഹ്മമയം എന്നറിയുന്നു
.
വിശ്വം
നിറഞ്ഞുനില്‍ക്കുന്ന
ശക്തിചൈതന്യത്തെ തിരിച്ചറിഞ്ഞ്
,
ഓരോ
പരമാണുവിലും പ്രേരകമായ
ചൈതന്യമായി വര്‍ത്തിക്കുന്ന
സച്ചിതാനന്ദപരബ്രഹ്മമായ
പരമാത്മാവു തന്നെയാണ് നമ്മളില്‍
ജീവചൈതന്യമായിരിക്കുന്ന
ജീവാത്മാവെന്നു തിരിച്ചറിഞ്ഞ്
,
അതേ
പരമാത്മാവുതന്നെയാണ്
മറ്റെല്ലാ ജീവികളിലുമുള്ള
ചൈതന്യമെന്നറിഞ്ഞ് ,
ഉച്ചനീചവിവേചനഭാവമില്ലാതെ
,
ആത്മപരമാത്മഭേദം
വെടിഞ്ഞ് ,
പരമാത്മാവിനെ
സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ
സമര്‍പ്പണത്തിലൂടെ
പരമാത്മാവുമായി താദാത്മ്യം
പ്രാപിക്കുക യെന്നതാണ്
ആത്മജ്ഞാനികളുടെ ലക്ഷ്യം
.അവര്‍ക്ക്
ആരെയും നിന്ദിക്കാനാവില്ല
.
ഈശാവസ്യോപനിഷത്ത്
ഏഴാം മന്ത്രം .
==============================
ആറാം
മന്ത്രത്തിന്‍റെ അര്‍ത്ഥത്തെ
ഒന്നുകൂടി ഉറപ്പിക്കുകയാണ്
ഈ മന്ത്രം .ജ്ഞാനി
എല്ലാ ജീവികളിലും തന്നെയും
തന്നില്‍ എല്ലാ ജീവികളേയും
കാണുന്നവനാണ് .
ജ്ഞാനിക്ക്
മിഥ്യാധാരണകളുണ്ടാകില്ല .
൭. യസ്മിന്‍
സര്‍വ്വാണി ഭൂതാനി ആത്മൈവാഭൂത്
വിജാനത
തത്ര
കോ മോഹഃ കഃ ശോക ഏകത്വമനുപശ്യതഃ
യസ്മിന്‍
=
യസ്മിന്‍
കാലേ ,
യാതൊരു
സമയത്ത് .
വിജാനത
=
ജ്ഞാനിക്ക്
,
അറിയുന്നവന്
.
സര്‍വ്വാണി
ഭൂതാനി =
എല്ലാ
ജീവികളും .
ആത്മൈവാഭൂത്
=
ആത്മ
ഇവ അഭൂത് =
ആത്മാവ്
തന്നെയായി ഭവിച്ചു ,(തന്നില്‍
തന്നെയാണെന്ന് മാനസ്സിലായി
)
തത്ര
=
അവിടെ
,
ആ
അവസ്ഥയില്‍ .
ഏകത്വമനുപശ്യതഃ
=
ഏകത്വം
അനുപശ്യതഃ =
ഏകത്വം
കാണുന്നവര്‍ക്ക് .
കോ
=കഃ
=
എന്ത്
.
മോഹഃ
=
മിഥ്യാബോധം
,
തെറ്റിദ്ധാരണ
.
എല്ലാ
ജീവികളിലും തന്‍റെ ആത്മാവിനെ
കാണാന്‍ കഴിയുന്നവര്‍ക്ക്,
എല്ലായിടത്തും
ഏകത്വം കാണാന്‍ കഴിയുന്നവര്‍ക്ക്
ദുഃഖമോ മിഥ്യാബോധമോ ഇല്ല.
നാനാത്വം
അവിദ്യയുടെ സൃഷ്ടിയാണ്.
തന്നിലുള്ള
ജീവചൈതന്യമാണ് മറ്റെല്ലാ
ജീവികളിലുമുള്ളതെന്നും അത്
വിശ്വം നിറഞ്ഞുവാഴുന്ന
പരമാത്മചൈതന്യമാണെന്നുമുള്ള
അറിവ് ഉള്ളവനാണ് ജ്ഞാനി.
ഈ
അദ്വൈതദര്‍ശനം എപ്പോഴും
ഉണ്ടായിരിക്കുമ്പോള്‍
മിഥ്യാധാരണകളില്ലാതാകുന്നു
.
സച്ചിദാനന്ദപരബ്രഹ്മം
തന്നെയാണ് ഇവിടെ നിറഞ്ഞുനില്ക്കുന്ന
ചൈതന്യമെന്നറിയുന്നവന്
ഒന്നും അന്യമല്ല.
എല്ലാ
ജീവികളേയും തനിക്കു സമമായി
കാണാന്‍ കഴിയുന്നു .
ബ്രഹ്മജ്ഞാനം
സിദ്ധിച്ചവന്‍ വിശ്വം
നിറഞ്ഞുനില്ക്കുന്ന ചൈതന്യത്തില്‍
ആനന്ദം കാണുന്നു.
അങ്ങനെയുള്ളവന്
മിഥ്യാധാരണയുണ്ടാകില്ല ,
ദുഃഖവുമുണ്ടാകില്ല
.
ഇതേ
ആശയം വരുന്ന മന്ത്രങ്ങളും
ശ്ലോകങ്ങളും മറ്റു പല
ഗ്രന്ഥങ്ങളിലുമുണ്ട് .
ഭഗവത്
ഗീത ആറാം അദ്ധ്യായത്തില്‍
മുപ്പതാം ശ്ലോകം കാണുക .
യോ
മാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയി പശ്യതി
തസ്യാഹം
ന പ്രണശ്യാമി സ ച മേ ന പ്രണശ്യതി
.
യാതൊരുവന്‍
എന്നെ എല്ലായിടത്തും ,
സര്‍വ്വചരാചരങ്ങളെയും
എന്നിലും കാണുന്നുവോ അവന്
ഞാനൊരിക്കലും ,
അവന്‍
എനിക്കും നശിക്കുന്നില്ല .
എന്നെ
സര്‍വ്വ ചരാചരങ്ങളിലും
സര്‍വ്വ ചരാചരങ്ങളേയും
എന്നിലും കാണുന്നവന്‍റെ
കൂടെ ഞാനെന്നുമുണ്ടായിരിക്കും
.
അങ്ങനെയുള്ളവന്‍
എന്നും എന്‍റെകൂടെയുണ്ടായിരിക്കും
.
ഭഗവത്
ഗീത ആറാം അദ്ധ്യായത്തില്‍
മുപ്പത്തിയൊന്നാം ശ്ലോകം
കാണുക .
സര്‍വ്വഭൂതസ്ഥിതം
യോ മാം ഭജത്യേകത്വമാസ്ഥിതഃ
സര്‍വ്വഥാ
വര്‍ത്തമാനോƒപി
സ യോഗി മയി വര്‍ത്തതേ .
യാതൊരുവന്‍
ജീവാത്മപരമാത്മൈക്യഭാവത്തില്‍
സ്ഥിതി ചെയ്തുകൊണ്ട് (പരമാത്മാവും
ജീവാത്മാവും ഒന്നാണെന്ന്
മനസ്സിലാക്കിക്കൊണ്ട് )
സകല
ചരാചരങ്ങളിലും വര്‍ത്തിക്കുന്ന
എന്നെ ഭജിക്കുന്നുവോ ആ യോഗി
ഏതുതരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നാലും
,എന്നില്‍
തന്നെയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ