ദീപാവലിയെക്കുറിച്ച്
ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്
.
നരകാസുരവധവുമായി
ബന്ധപ്പെട്ട ഭാഗവതപുരാണത്തിലുള്ള
കഥയാണ് അവയില്‍ ഏറ്റവും
പ്രചാരം സിദ്ധിച്ചിട്ടുള്ളത്
.
ഹിന്ദുക്കളുടെ
ഏത് ആഘോഷവുമായി ബന്ധപ്പെട്ട
ഐതിഹ്യം നോക്കിയാലും
ചെന്നെത്തുന്നത് ദേവാസുര
യുദ്ധവുമായി ബന്ധപ്പെട്ട
ഏതെങ്കിലും സംഭവത്തിലായിരിക്കും
.
പ്രദ്യോഷപുരം
(പ്രാഗ്ജ്യോതിഷപുരം
-
ആസ്സാമിനടുത്ത്)
ഭരിച്ചിരുന്നത്
നരകാസുരന്‍ എന്ന അസുരരാജാവായിരുന്നു
.
ഹിരണ്യാക്ഷന്‍
എന്ന അസുരന്‍റേയും പൃഥ്വീദേവിയുടേയും
മകനായിരുന്ന നരകാസുരന്‍
ബ്രഹ്മാവിനെ തപസ്സ് ചെയ്തു.
മരണമില്ലാത്ത
ഒരു അവസ്ഥ ഒരിക്കലും
ലഭിക്കില്ലെന്നറിയാവുന്ന
നരകാസുരന്‍ ഒരു വക്രബുദ്ധി
പ്രയോഗിച്ചു .
സ്വന്തം
അമ്മയാല്‍ മാത്രമേ വധിക്കപ്പെടാവൂ
എന്ന വരം നേടി .
ദേവലോകം
ആക്രമിച്ച് കീഴടക്കി അളവറ്റ
സ്വത്ത് കൊള്ളയടിച്ചു .
ദേവലോകത്തുനിന്ന്
പതിനാറായിരം കന്യകമാരെ
തട്ടിക്കൊണ്ടുവന്നു തടവില്‍
പാര്‍പ്പിച്ചു .
ദേവമാതാവ്
അദിതിയുടെ ആഭരണങ്ങള്‍
മോഷ്ടിക്കുന്നതിനിടയില്‍
അദിതിക്ക് പരിക്ക് പറ്റി .
അക്രമം
അസാനിപ്പിക്കാതെ തരമില്ലെന്നായപ്പോള്‍
ശ്രീകൃഷ്ണന്‍ ഭാര്യ
സത്യഭാമയുമൊത്ത് യുദ്ധത്തിന്
പുറപ്പെട്ടു .
നരകാസുരന്‍റെ
സേനാധിപനും അതിശക്തനുമായ
മുരയെ വധിച്ചതുകൊണ്ട്
ശ്രീകൃഷ്ണന്‍ മുരാരി
എന്നറിയപ്പെടുന്നു .
നരകാസുരന്‍റെ
അമ്പേറ്റ് ശ്രീകൃഷ്ണന്‍
മയങ്ങിവീണപ്പോള്‍ സത്യഭാമ
നരകാസുരനു നേരേ ദിവ്യാസ്ത്രം
തൊടുത്തു .
മയത്തില്‍
നിന്നെഴുന്നേറ്റ ശ്രീകൃഷ്ണന്‍
പശ്ചാത്താപവിവശനായ നരകാസുരന്
മാപ്പുകൊടുത്തു .
പൃഥ്വീദേവിയുടെ
അവതാരമായ സത്യഭാമക്കു മാത്രമേ
നരകാസുരനെ വധിക്കാനാവൂ
എന്നറിയാവുന്നതുകൊണ്ടാണ്
ശ്രീകൃഷ്ണന്‍ മയക്കമഭിനയിച്ചത്.
കാര്‍ത്തികമാസത്തിലെ
കറുത്ത ചതുര്‍ദ്ദശി തിഥിയിലാണ്
നരകാസുരന്‍ വധിക്കപ്പെട്ടത്
.
ഈ
ദിവസം നരകചതുര്‍ദ്ദശി
എന്നറിയപ്പെടുന്നു .
തിന്മയുടെ
മേല്‍ നന്മ നേടിയ ഈ വിജയത്തിന്‍റെ
ഓര്‍മ്മയ്ക്കാണ് ദീപാവലി
ആഘോഷിക്കപ്പെടുന്നത് .
രാമായണവുമായി
ബന്ധപ്പെട്ട ഒരു ഐതിഹ്യവുമുണ്ട്
.
രാവണനെ
വധിച്ചതിന് ശേഷം രാമേശ്വരത്ത്
ക്ഷേത്രത്തില്‍ പ്രതിഷ്ഠയും
കഴിഞ്ഞ് ശ്രീരാമന്‍
അയോദ്ധ്യയിലേക്ക് മടങ്ങി
.
രാജ്യാതിര്‍ത്തിയില്‍ത്തന്നെ
ജനങ്ങളെല്ലാം സ്വീകരിക്കാന്‍
നില്‍പ്പുണ്ടായിരുന്നു .
വീഥികള്‍
മുഴുവനും ദീപാലങ്കാരങ്ങളുണ്ടായിരുന്നു
.
ഓരോ
വീടിന്‍റേയും ഉമ്മറത്ത്
നിറയെ വിളക്കുകള്‍ കത്തിച്ചുവച്ചാണ്
ശ്രീരാമനെ എതിരേറ്റത് .
സന്തോഷം
പങ്കുവയ്ക്കാന്‍ പരസ്പരം
മധുരപലഹാരങ്ങള്‍ പങ്കുവച്ചിരുന്നു
.
ഈ
ദിവസത്തിന്‍റെ ഓര്‍മ്മക്കാണ്
ദീപാവലി ആഘോഷിക്കുന്നതെന്നും
ഒരു കഥയുണ്ട് .
മറ്റൊരു
കഥ മഹാഭാരതവുമായി ബന്ധപ്പെട്ടതാണ്
.
ചൂതുകളിയില്‍
കൌരവര്‍ക്ക് സകല സ്വത്തും
പണയപ്പെടുത്തി കളിച്ച പാണ്ഡവര്‍
അവരോട് പരാജയപ്പെട്ടു .
പന്ത്രണ്ട്
വര്‍ഷം വനവാസവും ഒരു വര്‍ഷം
അജ്ഞാതവാസവുമായിരുന്നു
പാണ്ഡവര്‍ക്ക് വിധിച്ചത് .
അജ്ഞാതവാസത്തിനിടയില്‍
ആരെങ്കിലും പാണ്ഡവരെ
തിരിച്ചറിഞ്ഞാല്‍ പതിമൂന്നുവര്‍ഷത്തെ
വനവാസം ആവര്‍ത്തിയ്ക്കണം
.
വനവാസവും
അജ്ഞാതവാസവും വിജയകരമായി
പൂര്‍ത്തിയാക്കി പാണ്ഡവര്‍
തിരിച്ചെത്തിയതിന്‍റെ
ഓര്‍മ്മക്കാണ് ദീപാവലി
ആഘോഷിക്കുന്നതെന്നും ഒരു
കഥയുണ്ട് .
മഹാബലിയുമായി
ബന്ധപ്പെട്ട കഥ ഓണത്തിന്‍റേതു
പോലെത്തന്നെയാണ് .
ദീപാവലിയെക്കുറിച്ച്
മറ്റൊരു കഥ ശ്രീകൃഷ്ണന്‍റെ
പര്‍വ്വതോദ്ധാരണവുമായി
ബന്ധപ്പെട്ടാണ് .
വൃക്ഷലതാദികളാലും
ധനധാന്യാദികളാലും സമൃദ്ധമായ
ഗോകുലത്തില്‍ ധാരാളം
പശുക്കളുമുണ്ടായിരുന്നു .
പാലും
പാലുല്‍പ്പന്നങ്ങളും വിറ്റാണ്
അവര്‍ ജീവിച്ചിരുന്നത് .
ഗോവര്‍ധനപര്‍വ്വതം
അമൂല്യനിധികളുടെ കലവറയായിരുന്നു
.
കാലാകാലങ്ങളിലെ
മഴയും വിളവുമെല്ലാം ഇന്ദ്രന്‍റെ
കടാക്ഷം മൂലമാണെന്ന വിശ്വാസത്താല്‍
ജനങ്ങള്‍ ഇന്ദ്രപൂജ
നടത്തിവന്നിരുന്നു .
പശുക്കളെ
ഹോമിച്ച് യാഗവും നടത്തിവന്നു
.
എന്നാല്‍
മഴയും വെയിലും കാലാവസ്ഥയുമെല്ലാം
പ്രകൃതിയുടെ വരദാനങ്ങളാണെന്നും
കഠിനമായി അദ്ധ്വാനിച്ചാല്‍
നല്ല വിളവുണ്ടാകുമെന്നും
കൃഷ്ണന്‍ ഗോകുലവാസികളെ പറഞ്ഞ്
മനസ്സിലാക്കി .
ഇന്ദ്രനെ
പ്രീതിപ്പെടുത്തുകയല്ല
വേണ്ടതെന്നും സ്വന്തം
കര്‍മ്മങ്ങള്‍ ആത്മാര്‍ത്ഥമായി
ചെയ്തുതീര്‍ക്കുകയാണ്
വേണ്ടതെന്നും പറഞ്ഞ് മനസ്സിലാക്കി
.
പൂജ
നടത്തേണ്ടത് വേണ്ടതെല്ലാം
നല്‍കുന്ന ഗോവര്‍ധനത്തിനാണ്
എന്നും പറഞ്ഞു .
ശ്രീകൃഷ്ണന്‍
തന്‍റെ പൂജ മുടക്കിയതില്‍
കുപിതനായി ദേവേന്ദ്രന്‍
കൊടുങ്കാറ്റും ഇടിയും പേമാരിയും
കൊണ്ട് ദ്വാരകാനിവാസികളെ
ദുരിതത്തിലാഴ്ത്തി .
ശ്രീകൃഷ്ണന്‍
ഗോവര്‍ധനപര്‍വ്വതം കുടയായ്
പിടിച്ച് ഗ്രാമവാസികളെ
രക്ഷിച്ചു .
ഈ
സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായി
ദീപാവലിക്ക് ഗോവര്‍ദ്ധനപൂജ
നടത്തുന്നു .
ദേവന്മാരുടെ
നഷ്ടപ്പെട്ട ഐശ്വര്യം
വീണ്ടെടുക്കാനും അമരത്വം
നേടാനും പാലാഴി കടഞ്ഞ്
അമൃതെടുക്കണം .
പരസ്പരധാരണയുടെ
അടിസ്ഥാനത്തില്‍ ദേവന്മാര്‍
ഒരു വശത്തും അസുരന്മാര്‍
മറുവശത്തും നിരന്ന് പാലാഴി
കടഞ്ഞു .
അതില്‍നിന്നും
ഐശ്വര്യദേവതയായ ലക്ഷ്മി
ഉയര്‍ന്നുവന്നു .
മഹാലക്ഷ്മിയെ
മഹാവിഷ്ണു സഹധര്‍മ്മിണിയായി
സ്വീകരിച്ചതിന്‍റെ ഓര്‍മ്മയ്ക്കാണ്
ദീപാവലി ആഘോഷിക്കുന്നതെന്ന്
ഒരു വിശ്വാസമുണ്ട് .
ധന്വന്തരി
പാലാഴിയില്‍നിന്ന് കൈയ്യില്‍
അമൃതകുംഭവുമായി ഉയര്‍ന്നുവന്നതിന്‍റെ
ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്
ദീപാവലി .
ഉത്തരേന്ത്യയില്‍
അഞ്ച് ദിവസമായിട്ടാണ് ദീപാവലി
ആഘോഷിക്കുന്നത് .
കാര്‍ത്തികമാസത്തിലെ
കൃഷ്ണപക്ഷ ത്രയോദശിയാണ്
ദീപാവലി ആഘോഷം തുടങ്ങുന്നത്
.
പാലാഴിമഥനത്തില്‍
മഹാലക്ഷ്മി ഉയര്‍ന്നുവന്നതിന്‍റെ
ഓര്‍മ്മയിലാണ് ഇത് .
ലക്ഷ്മിയുടെയും
ഗണപതിയുടെയും വിഗ്രഹങ്ങള്‍
വച്ച് പൂജിക്കും .
വലത്തുഭാഗത്തേക്ക്
തുമ്പിക്കൈ വളച്ചുവച്ചിരിക്കുന്ന
ഗണപതിയുടെ പ്രതിമയാണ് പൂജിക്കുക
.
ധനമുണ്ടാകാന്‍
വേണ്ടിയാണിത്.
ധന്വന്തരി
അമൃതുമായി പാലാഴിയില്‍
നിന്നുയര്‍ന്ന ദിവസം കൂടിയാണിത്
.
ത്രയോദശിയുടെ
മറ്റൊരു ഐതിഹ്യം ഉണ്ട് .
ഹേമ
രാജാവിന്‍റെ പുത്രന് പതിനാല്
വയസ്സില്‍ മരണം സംഭവിക്കുമെന്ന്
പ്രവചനമുണ്ടായിരുന്നു .
വിവാഹം
കഴിഞ്ഞ് രണ്ടാം ദിവസമായിരിക്കുമിത്
എന്നും പറഞ്ഞിരുന്നു .
വിവാഹം
കൃത്യസമയത്ത് തന്നെ നടന്നു
.
രണ്ടാം
ദിവസം ഭാര്യ വീടിനുചുറ്റും
ധാരാളം ദീപങ്ങള്‍ തെളിയിച്ചു
.
വാതില്‍ക്കല്‍
ധാരാളം സ്വര്‍ണ്ണനാണയങ്ങളും
കൂട്ടിയിട്ടു .
ഉറങ്ങാതിരിക്കാന്‍
പുരാണകഥകളും പ്രാര്‍ത്ഥനകളുമായി
സമയം കഴിച്ചു .
സര്‍പ്പത്തിന്‍റെ
രൂപത്തില്‍ വന്ന യമദേവന്‍
വേദമന്ത്രാലാപനം കേട്ട്
സ്വര്‍ണ്ണനാണയത്തിന്മേല്‍
കിടന്നു .അറിയാതെ
ദിവസം കഴിഞ്ഞപ്പോള്‍ ഒന്നും
ചെയ്യാനാകാതെ യമദേവന്‍
തിരിച്ചുപോയി .
ത്രയോദശി
ദിവസം കുടുംബാംഗങ്ങളുടെ
ആയുസ്സിനും ആരോഗ്യത്തിനും
വേണ്ടി ദീപാലങ്കാരങ്ങളോടുകൂടി
ആഘോഷം നടത്തുന്നു .
അങ്ങനെ
ധന്‍തേരസ്,
ധനത്രയോദശി
,
ധന്വന്തരീത്രയോദശി
,
യമദീപന്‍,
യമദീപ്
എന്നീ പേരുകളില്‍ ത്രയോദശി
അറിയപ്പെട്ടു .
രണ്ടാം
ദിവസം നരകാസുരനെ വധിച്ചതിന്‍റെ
ഓര്‍മ്മയ്ക്ക് നരകചതുര്‍ദ്ദശി
എന്നറിയപ്പെടുന്നു .
മൂന്നാം
ദിവസമാണ് ദീപാവലി .
നാലാം
ദിവസം ഗോവര്‍ദ്ധനപൂജ നടത്തുന്നു
.
അഞ്ചാം
ദിവസം ഉത്തരേന്ത്യയില്‍
സഹോദരങ്ങളുടെ ദിവസമായി
ആഘോഷിക്കുന്നു.
സഹോദരി
സഹോദരനെ ആരതിയുഴിഞ്ഞ്,
സിന്ദൂരം
ചാര്‍ത്തി ആദരിക്കുന്നു .
ഭ്രാത്രീ
ധൂജ് എന്നാണിത് അറിയപ്പെടുന്നത്
.
കഥകള്‍
എന്തുതന്നെയായാലും തിന്മയുടെ
മേല്‍ നന്മ നേടുന്ന വിജയത്തിന്‍റെ
പ്രതീകമായ ദീപാവലി ദീപങ്ങളുടെ
ആവലി തന്നെയാണ് .
എല്ലാവര്‍ക്കും
ദീപാവലി ആശംസകള്‍ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ