ഗായത്രി
എന്നത് ഒരു പ്രത്യേക
മന്ത്രത്തിന്‍റെ പേരല്ല
.അതൊരു
ഛന്ദസ്സിന്‍റെ പേരാണ്.
24 അക്ഷരങ്ങള്‍
, ഓരോ
എട്ടക്ഷരങ്ങള്‍ കഴിയുന്പോഴും
യതി.
ഇതാണ്
ഗായത്രി ഛന്ദസ്സിന്‍റെ
പ്രത്യേകത .
ഈ
ഛന്ദസ്സിലുള്ള എല്ലാ മന്ത്രങ്ങളും
ഗായത്രീമന്ത്രങ്ങള്‍
എന്നറിയപ്പെടുന്നു .
എന്നാലും
ഗായത്രി എന്നു മാത്രം പറയുന്പോള്‍
ഉദ്ദേശിക്കുന്നത് "ഓം
തല്‍സവിതുര്‍വരേണ്യം
ഭര്‍ഗ്ഗോദേവസ്യ ധീമഹി
ധീയോയോന്നപ്രചോദയാത് '
എന്ന
ഗായത്രീ മന്ത്രമാണ്.
ഈ
മന്ത്രം ജപിക്കുന്പോള്‍
സംബോധനയായി ""ഓം
ഭൂര്‍ഭുവസ്വ''
എന്നുകൂടി
ചേര്‍ക്കാറുണ്ട്.
അതുകൂടി
ചേര്‍ത്ത് ഗായത്രീമന്ത്രം
താഴെ കൊടുത്തിരിക്കുന്നു
.
"ഓം
ഭൂര്‍ഭുവസ്വ:
തല്‍സവിതുര്‍വരേണ്യം
ഭര്‍ഗ്ഗോ:ദേവസ്യ ധീമഹി
ധീയോയോന്നപ്രചോദയാത്"
ഓം
-
സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ
പ്രതീകം,
പരമാത്മാവ്,
പരബ്രഹ്മം.
ഭൂര്‍
(ഭൂഃ
)
- ഭൂമി,
പ്രാണന്‍
,
ശരീരം
സ്ഥിതി ചെയ്യുന്ന തലം,
ശരീരം
നിലനില്‍ക്കുന്ന സുഖദുഃ ഖ
ബോധത്തോടുകൂടിയ തലം.
ഭുവഃ
-
ആകാശം,
ബോധമണ്ഡലം,
അപാനന്‍
,
ഉയര്‍ന്ന
ചിന്തയിലൂടെ ആത്മപരമാത്മഭേദം
ത്യജിച്ച് അദ്വൈത
ചിന്താഗതിയിലേക്കുയരുന്ന
മാനസിക-ബൗദ്ധിക
തലം.
സ്വഃ
-
സ്വര്‍ഗ്ഗം,
വ്യാനന്‍
,
സര്‍വ്വവ്യാപിയായ
ശക്തിചൈതന്യം,
പരമാത്മാവിനെ
സ്വാംശീകരിച്ച് സന്പൂര്‍ണ്ണ
സമര്‍പ്പണത്തിലൂടെ
പരമാത്മാവുമായി താദാത്മ്യം
പ്രാപിക്കുന്ന അവസ്ഥ.
പരമാത്മചൈതന്യത്തെ
സംബോധന ചെയ്യുന്നതിനാണ് ഈ
മൂന്നു പദങ്ങളും പ്രയോഗിക്കുന്നത്.
ഇതുകൂടാതെ
ഭൂഃ എന്നാല്‍ സത് എന്നും
(ഭൗതികമായ
തലം)
ഭുവഃ എന്നാല്‍ ചിത് എന്നും
(ഉയര്‍ന്ന
ചിന്തയുടെ തലം)
സ്വഃ എന്നാല്‍ ആനന്ദം എന്നും
(പരമാത്മാവുമായി
താദാത്മ്യം പ്രാപിക്കുന്ന
അവസ്ഥ )
അര്‍ത്ഥം
കല്‍പിച്ചാല്‍ ഭൂഃ ഭുവഃ
സ്വഃ എന്നാല്‍ സത് ചിത് ആനന്ദം
എന്നും അര്‍ത്ഥമാക്കാം.
ഭൂര്‍ഭുവസ്വ
എന്നാല്‍ സച്ചിദാനന്ദപരബ്രഹ്മമെന്നുതന്നെ.
തല്‍സവിതുര്‍വരേണ്യം
-
തത്
സവിതുഃ വരേണ്യം.
തത്
-
അതിന്‍റെ
സവിതുഃ
-
സവിതാവിന്‍റെ
.
സവിതാ
-
സൂര്യന്‍
,
സര്‍വ്വന്തര്യാമിയായിരുന്ന്
നമ്മെ സദാ കര്‍മ്മനിരതരായിരിക്കാന്‍
പ്രേരിപ്പിക്കുന്ന
തത്വം
വരേണ്യം
-
വരിക്കപ്പെടേണ്ടത്,
എല്ലാവരാലും
അറിയപ്പെടേണ്ടതും
ആദരിക്കപ്പെടേണ്ടതും,
സര്‍വ്വരുമുപാസിക്കുന്നതും
അതിശ്രേഷ്ഠമായതും
ഭര്‍ഗ്ഗോദേവസ്യ
ധീമഹി -
ഭര്‍ഗ്ഗഃ
ദേവസ്യ ധീമഹി
ഭര്‍ഗ്ഗഃ
-
പ്രകാശം,
മായയേയും
അതുകൊണ്ടുണ്ടാകുന്ന
സംസാരദുഃഖത്തേയും ദഹിപ്പിക്കുന്നത്.
സൂര്യന്‍റെ
പ്രകാശമാണ് ഇവിടെ
വിശേഷിപ്പിക്കപ്പെടുന്നത്.
ദേവസ്യ
-
ദേവന്‍റെ.
ദേവന്‍
-
സ്വയം
പ്രകാശിക്കുകയും മറ്റുള്ളവയെ
പ്രകാശിപ്പിക്കുകയും
ചെയ്യുന്നത്.
ധീമഹി
-
ധ്യാനിക്കുന്നു.
ധീയോയോന്നപ്രചോദയാത്
-
ധീയഃ
യഃ നഃ പ്രചോദയാത്
ധീയഃ
-
ധിഷണ,
മേധാശക്തി,
ധര്‍മ്മാധര്‍മ്മ
വിവേചന ബുദ്ധി.
യഃ
-
യാതൊരുവന്‍
നഃ
-
നമ്മളുടെ
,
നമ്മളെ,
നമ്മള്‍ക്ക്
പ്രചോദയാത്-
പ്രേരിപ്പിക്കട്ടെ,
നയിക്കട്ടെ
,
കര്‍മ്മനിരതരാക്കട്ടെ.
നമ്മുടെ
ബുദ്ധിയെ ഉദ്ദീപിപ്പിച്ച്
തെറ്റും ശരിയും തിരിച്ചറിയാന്‍
പ്രാപ്തരാക്കുന്നു ,
അജ്ഞതയില്‍നിന്നും
(അന്ധകാരത്തില്‍
നിന്നും)
ജ്ഞാനത്തിലേക്ക്
(പ്രകാശത്തിലേക്ക്)
നയിക്കുന്നു,
സര്‍വ്വാന്തര്യാമിയായി
സര്‍വ്വ ജീവജാലങ്ങളേയും
കര്‍മ്മനിരതരാക്കുന്നു
മായയേയും അതില്‍നിന്നുല്‍ഭവിക്കുന്ന
സംസാരദുഃഖങ്ങളേയും
നശിപ്പിച്ച്സത്യദര്‍ശനം
നല്‍കുന്നു തുടങ്ങി സവിതാവിന്‍റെ
വിശേഷണങ്ങളാണ് ഇതില്‍ അധികവും
.
ഗായത്രിയുടെ
അര്‍ത്ഥം ബഹുവിധമായി
വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും
ലളിതമായി പറഞ്ഞാല്‍ ,
ഞങ്ങളുടെ
മനസ്സിലെ ഇരുട്ടിനെ അകറ്റി
ഞങ്ങളെ കര്‍മ്മനിരതരാക്കുന്ന
സവിതാവിന്‍റെ ശ്രേഷ്ഠവും
സര്‍വ്വാദരണീയവുമായ
ദിവ്യപ്രകാശത്തെ ഞങ്ങള്‍
ധ്യാനിക്കുന്നു .
അജ്ഞാനമാകുന്ന
അന്ധകാരമകറ്റി ജ്ഞാനമാകുന്ന
ദിവ്യപ്രകാശം നിറച്ച്
ധര്‍മ്മാധര്‍മ്മ വിവേചനബുദ്ധിയുണര്‍ത്തി
സര്‍വന്തര്യാമിയായി സര്‍വ്വ
ജീവജാലങ്ങളേയും കര്‍മ്മനിരിതരാക്കുന്ന
പ്രകാശമാനനായ സവിതാവിന്‍റെ
,
മായയേയും
അതില്‍നിന്നുല്‍ഭവിക്കുന്ന
സംസാരദുഃഖങ്ങളേയും
നശിപ്പിച്ച്സത്യദര്‍ശനം
നല്‍കുന്ന,
ശ്രേഷ്ഠവും
സര്‍വ്വാദരണീയവുമായ പ്രകാശത്തെ
ഞങ്ങള്‍ ധ്യാനിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ