ബുധനാഴ്‌ച, ഒക്‌ടോബർ 28, 2015

ദൈവം

ദൈവം


രക്ഷിപ്പൂ ദൈവമെന്നും ഭുവനമഖിലവും
ചൊല്ലിമുത്തശ്ശിയന്ന്
ചൊല്ലീഞ്ഞാനേവരോടും മനമിതിലുളവാ -
കേണമാ സത്യമെന്നും
ക്ഷേത്രത്തില്‍ പൂട്ടിയിട്ടൂ ജഗദധിപതിയേ -
യെന്നറിഞ്ഞൊട്ടു വൈകി
ദൈവത്തിന്‍ രക്ഷണാര്‍ത്ഥം അടിപിടി കൊലയും
ചെയ്തുപോകുന്നു മര്‍ത്ത്യന്‍
ലോകത്തിന്‍ രക്ഷയല്ലേ പരമപുരുഷനും
ചെയ്തു പോരുന്നു നിത്യം
ദൈവത്തിന്‍ രക്ഷിതാവോ മനുജരഖിലവും
ക്ഷേത്രരക്ഷക്കൊരുങ്ങാന്‍
വിശ്വം വ്യാപിച്ചു വാഴും അണുവിലുമുളവാം
തത്വമെന്തെന്നറിഞ്ഞോ
പോരാടീടുന്നു മര്‍ത്യന്‍ അനുദിനമുലകില്‍
ദേവസംരക്ഷണാര്‍ത്ഥം .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ